പ്രതികൂല കാലാവസ്ഥയും റെയില്‍വെ ലൈനുകളിലെ അറ്റകുറ്റപ്പണിയും ; രാജ്യ വ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ; കേരളത്തിൽ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ ദില്ലി: പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ പണിയും കാരണം രാജ്യ വ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ.ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകളുടെ സര്‍വ്വീസ് പുനക്രമീകരിക്കുകയും 19 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്തതായി റെയില്‍വേ വിശദമാക്കിയിട്ടുണ്ട്. 12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്സ്പ്രസ്, 14006 ലിച്ച്ഛാവി എക്സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം ഡുറന്‍റോ എക്സ്പ്രസ്, കാരക്കുടി ചെന്നൈ എഗ്മോര്‍പല്ലാവാന്‍ എക്സ്പ്രസ്, രാമേശ്വരം കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, മധുര ജംഗ്ഷന്‍ ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, […]

23കാരിയെ ബലാല്‍ത്സംഗം ചെയ്തശേഷം ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു

സ്വന്തം ലേഖകന്‍ മുംബൈ : ഇരുപത്തിമൂന്ന്കാരിയായ യുവതിയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത്, തലയില്‍ ഗുരുതര പരുക്കേല്‍പ്പിച്ച്, ഓടുന്ന ട്രെയില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ടിറ്റ്വാല സ്വദേശിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6. 30ഓടെയാണ് വാഷി ക്രീക്ക് പാലത്തിന് സമീപത്തു നിന്നും പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം തലയില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പിന്നീട് ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നും പോലീസ് അനുമാനിക്കുന്നു. പുലര്‍ച്ചെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് […]

മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകൾ സർവീസ് നടത്തില്ല ; വ്യാജ വാർത്തകൾക്ക് വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ മെയ് മൂന്ന് വരെ എല്ലാ യാത്രാ ട്രെയിനുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ദിവസം രാജ്യത്ത് ലോക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിച്ചതോടെ വിശദീകരണം നൽകുകയായിരുന്നു റെയിൽവേ. മെയ് മൂന്നുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കിയെന്നും ഇക്കാലയളവിൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ലോക് […]

സംസ്ഥാനത്ത് ട്രെയിനുകൾ നിർത്തിയിടാൻ ഇടമില്ല ; വലഞ്ഞ് റെയിൽവേ അധികൃതർ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയൊന്നോണം രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. റെയിൽവേയുടെ ചരിത്രത്തിലാദ്യമായി മുഴുവൻ ട്രെയിനുകളും നിർത്തിയിട്ടതോടെ കേരളത്തിലെ ഡിപ്പോകളിൽ വണ്ടിയിടാൻ സ്ഥലമില്ലാതെ വലയുകയാണ് റഎയിൽവേ അധികൃതർ. ഡിപ്പോകളിൽ പിടിക്കാത്ത തീവണ്ടികൾ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം. പിറ്റ്‌ലൈൻ ഉള്ള ഡിപ്പോകളിൽ വണ്ടി ശുചീകരണമടക്കം ഇപ്പോൾ നടക്കുകയാണ്. ഇതിന് മുൻപ് പ്രളയ സമയത്താണ് കേരളത്തിലെ ട്രെയിൻ സർവീസുകൾ ഭാഗീകമായി നിർത്തിവെച്ചിരുന്നു. എന്നാൽ മുഴുവൻ വണ്ടികളും പിടിച്ചിടുന്നത് ആദ്യമായിട്ടായതിനാൽ ഉദ്യോഗസ്ഥർ എന്തുചെയ്യണം എന്നറിയാത്ത ആവസ്ഥയിലാണ്. 10 ദിവസം […]

മലയാളികളുടെ ഇഷ്ടഭക്ഷണം പുട്ടും മുട്ടക്കറിയും തിരിച്ചെത്തി ; റെയിൽവേയുടെ പരിഷ്‌കരിച്ച മെനു പിൻവലിച്ചു

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ ഇഷ്ടഭക്ഷണമായ പുട്ടും മുട്ടക്കറിയും തിരിച്ചെത്തി.കേരളീയ വിഭവങ്ങൾ ഒഴിവാക്കി പരിഷ്‌കരിച്ച റെയിൽവേയുടെ പുതിയ മെനു അധികൃതർ പിൻവലിച്ചു. മാധ്യമ പ്രവർത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയിൽവേ മെനു പിൻവലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തിൽ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ ഒഴിവാക്കിയത് സാംസ്‌കാരിക ഫാസിസം അല്ലേ എന്നായിരുന്നു ദീപു ട്വിറ്ററിലൂടെ റെയിൽവേ അധികൃരോട് ചോദിച്ചത്. ഇതിനു മറുപടിയായിട്ടാണ് നേരത്തെ വിതരണം ചെയ്ത എല്ലാ വിഭവങ്ങളും വീണ്ടും വിതരണം ചെയ്യുമെന്ന് ട്വീറ്റിൽ […]

ഭക്ഷണനിരക്ക് കൂട്ടിയതിന് പിന്നാലെ ജനപ്രിയ കേരള വിഭവങ്ങളായ പുട്ടും മുട്ടക്കറിയും റെയിൽവേ മെനുവിൽ നിന്നും പുറത്ത് ; നാരാങ്ങാ വെള്ളം ഉൾപ്പെടെയുള്ളവയും ഇനി സ്റ്റാളുകളിൽ ഉണ്ടാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ ഇനപ്രിയ കേരള വിഭവങ്ങളും റെയിൽവേ മെനുവിൽ നിന്നും പുറത്ത്. കേരളീയ വിഭവങ്ങളിൽ നിന്നും പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവയാണ് പുറത്തായിരിക്കുന്നത്. കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന ഭക്ഷണങ്ങളാണിത്. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളിൽ വിൽക്കും. സ്‌നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു മസാല ദോശയും തൈര്, സാമ്പാർ സാദവുമൊക്കെയാണുളളത്. രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബജി, […]

ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ഇനി ബുദ്ധിമുട്ടും : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി റെയിൽവേ; നടപടി സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ട്രെയിനിൽ യാത്ര് ചെയ്യണമെങ്കിൽ അല്പം ബുദ്ധിമുട്ടും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലെ ടിക്കറ്റ് നിരക്കിൽ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധിപ്പിക്കാനാണ് നീക്കം. എ.സി കാറ്റഗറിയിലും അൺ റിസേർവ്ഡ് കാറ്റഗറിയിലും സീസൺ ടിക്കറ്റുകളിലും നിരക്ക് വർധനവ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വർധനവിന് അനുമതി നൽകിയിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനെ മറികടക്കുന്നതിന് […]

റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തി വച്ച സംഭവം : ട്രെയിൻ അട്ടിമറിയെന്ന്‌ സൂചന ; ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ കോഴിക്കോട്: റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവച്ചത് ട്രെയിൻ മറിക്കാനാണെന്നാണ് സൂചന. സംഭവത്തിൽ ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ച. അയനിക്കാട് പെട്രോൾ പമ്പിന് പിൻഭാഗത്തുള്ള പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇതിനുപുറമെ ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി […]

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടം 90 കോടി

  സ്വന്തം ലേഖിക ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൽ റെയിൽവേയ്ക്ക് നഷ്ടം 90 കോടി. ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്. രാജ്യത്ത് ഉണ്ടായ ആകെ നാശനഷ്ടത്തിൽ 80 ശതമാനവും കിഴക്കൻ റെയിൽവേ ഡിവിഷനിലാണ്. 72.19 കോടി രൂപയുടെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്. ബംഗാളിൽ ഹൗറ, സീൽഡ, മാൽഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതൽ ബാധിച്ചത്. മുഖ്യമന്ത്രി മമത ബാനർജി നടത്തിയ മാർച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകൾക്ക് […]

തേജസ്സിന് പിന്നാലെ രാജ്യത്ത് 150 പുതിയ സ്വകാര്യ ട്രെയിനുകളും ; അതിവേഗ നടപടികളുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് തേജസ്സിന് പിന്നാലെ 150 പുതിയ സ്വകാര്യട്രെയിനുകളും. റെയിൽവേ സ്വകാര്യവൽക്കരണത്തിന് അതിവേഗ നടപടികളുമായി കേന്ദ്ര സർക്കാർ. 100 റൂട്ടുകളിൽ 150 പുതിയ സ്വകാര്യ പാസഞ്ചർ ട്രെയിനുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനാണ് സർക്കാർ നീക്കം. അടുത്ത മാസം നടക്കുന്ന കേന്ദ്രസർക്കാർക്കറിെന്റ പബ്ലിക് പ്രൈവറ്റ് പാർട്‌നർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ അധികൃതർ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. ഇതിലൂടെ ഏകദേശം 22,500 കോടി സ്വരൂപിക്കാനാവുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.