ഭക്ഷണനിരക്ക് കൂട്ടിയതിന് പിന്നാലെ ജനപ്രിയ കേരള വിഭവങ്ങളായ പുട്ടും മുട്ടക്കറിയും റെയിൽവേ മെനുവിൽ നിന്നും പുറത്ത് ; നാരാങ്ങാ വെള്ളം ഉൾപ്പെടെയുള്ളവയും ഇനി സ്റ്റാളുകളിൽ ഉണ്ടാവില്ല

ഭക്ഷണനിരക്ക് കൂട്ടിയതിന് പിന്നാലെ ജനപ്രിയ കേരള വിഭവങ്ങളായ പുട്ടും മുട്ടക്കറിയും റെയിൽവേ മെനുവിൽ നിന്നും പുറത്ത് ; നാരാങ്ങാ വെള്ളം ഉൾപ്പെടെയുള്ളവയും ഇനി സ്റ്റാളുകളിൽ ഉണ്ടാവില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റെയിൽവെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ ഇനപ്രിയ കേരള വിഭവങ്ങളും റെയിൽവേ മെനുവിൽ നിന്നും പുറത്ത്. കേരളീയ വിഭവങ്ങളിൽ നിന്നും പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവയാണ് പുറത്തായിരിക്കുന്നത്. കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന ഭക്ഷണങ്ങളാണിത്. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളിൽ വിൽക്കും. സ്‌നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു മസാല ദോശയും തൈര്, സാമ്പാർ സാദവുമൊക്കെയാണുളളത്.

രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബജി, കിച്ചടി, പൊങ്കൽ, കുൽച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങൾ. നാരങ്ങാ വെളളം ഉൾപ്പെടെ പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി. ട്രെയിനിലെ ഭക്ഷണ നിരക്ക് ഈയടുത്താണ് വർദ്ധിപ്പിച്ചത്. ഊണിന്റെ വില 35 രൂപയിൽ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും 15 രൂപ നൽകണം. രണ്ട് വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു രണ്ട് എണ്ണത്തിന് 20 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഇഡ്ഡലിക്കൊപ്പം രണ്ട് ഉഴുന്നുവട വാങ്ങിയിരിക്കണം. ഒരു ഇഡലി കൂടി കഴിക്കണമെന്ന് തോന്നിയാലും ഇതേ പോലെയായിരിക്കും കിട്ടുക. ഇതിനായി 35 രൂപയും നൽകണം. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനാണ് മെനു പരിഷ്‌കരിച്ചിരിക്കുന്നത്.