റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തി വച്ച സംഭവം :  ട്രെയിൻ അട്ടിമറിയെന്ന്‌ സൂചന ; ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തി വച്ച സംഭവം : ട്രെയിൻ അട്ടിമറിയെന്ന്‌ സൂചന ; ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവച്ചത് ട്രെയിൻ മറിക്കാനാണെന്നാണ് സൂചന. സംഭവത്തിൽ ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ച. അയനിക്കാട് പെട്രോൾ പമ്പിന് പിൻഭാഗത്തുള്ള പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇതിനുപുറമെ ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു.

സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ഇതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ശനിയാഴ്ച വൈകീട്ടാണ് പാളത്തിൽ കല്ലുവെച്ചതെന്നാണ് സൂചന. വൈകി ഓടിയതിനാൽ ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്‌സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോൾ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എൻജിൻ ഡ്രൈവറുെട പരാതി അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ട്രെയിൻ വടകര നിർത്തിയപ്പോൾ എഞ്ചിൻ ഡ്രൈവർ സ്റ്റേഷൻ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. തുടർന്ന് തിക്കോടി ബ്ലോക്ക് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഈ സ്ഥലത്ത് ട്രെയിനുകൾ വേഗത കുറച്ചു പോകാൻ നിർദ്ദേശം നൽകി. രാത്രി തന്നെ കൊയിലാണ്ടിയിൽ നിന്ന് സീനിയർ സെക്ഷൻ എൻജിനിയറുടെയും വടകരയിൽനിന്ന് ആർ.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തിൽ കല്ലുകൾവെച്ചതായി കണ്ടത്. ഈ പരിശോധനയ്ക്കുശേഷം കുഴപ്പം പരിഹരിച്ചാണ് ട്രെയിനുകൾക്ക് വേഗത കൂട്ടിയത്.

ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകൾ അഴിഞ്ഞനിലയിൽ കണ്ടെത്തിയത്. വടക്കൻ കേരളത്തിൽ റെയിൽവെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി നേരത്തെയും ഉയർന്നിരുന്നു. മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ അധികൃതർ തയ്യാറായിട്ടില്ല. ചെറുവത്തൂരിനും മംഗളൂരുവിനും ഇടയിലാണ് നിരവധി തവണ തീവണ്ടി അട്ടിമറി ശ്രമം നടന്നത്. മഞ്ചേശ്വരത്തിനും കാസർഗോഡിനുമിടയിൽ മാത്രം നാല് തവണ ഇത്തരത്തിൽ നീക്കം 2016ൽ നടന്നു. മഞ്ചേശ്വരത്ത് പാളത്തിൽ മൈൽ കുറ്റിയും കൂറ്റൻ കല്ലുകളുമിട്ടാണ് തീവണ്ടി അട്ടിമറിക്കാൻ പദ്ധതിയിട്ടത്.

സംഭവത്തിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുള്ളതായി ഇന്റജിലൻസ് വകുപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഉന്നതതല യോഗം ചേർന്നിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. കുമ്പളയ്ക്കടുത്ത് റെയിൽവെ ട്രാക്കിലെ സേഫ്റ്റി പിൻ മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയതും അന്ന് ചർച്ചയായിരുന്നു. പള്ളിക്കര ബേക്കലിൽ ട്രെയിനിന് നേരെ കല്ലേറും ഉണ്ടായി. റെയിൽവെ ട്രാക്കുകളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങൾ നിലച്ചതും സുരക്ഷാ വീഴ്ച്ചകളിലേക്കാണ് വിരൽ ചൂണ്ടിയിരുന്നു. ഈ സാഹചര്യങ്ങൾ വീണ്ടും ഉയർത്തുന്നതാണ് ഇപ്പോഴത്തെ അട്ടിമറി ശ്രമമെന്ന സംശയവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FVivwpjD8cCKj3malAEGyS