രാജന്റെ താരാട്ട് കേട്ട് കൊമ്പിൽ തല വച്ച് പാപ്പാൻ ഉറങ്ങി: രാജന്റെയും പാപ്പാന്റെയും ഉറക്കം വൈറൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊമ്പനായാൽ ഇങ്ങനെ വേണം ..! ആനയും ആനക്കഥകളും എന്നും മലയാളികളെ ഹരം കൊള്ളിക്കുന്നതാണ്. കൊമ്പന്മാരുടെ പേരു പോലും നാടിനെ അഭിമാനത്തിൽ ആറാടിക്കുന്നതാണ് കാഴ്ച. ഇതിനിടെയിലാണ് മലയാലപ്പുഴ രാജന്റെ വേറിട്ട ഉറക്കക്കാഴ്ച വൈറലായി മാറിയത്. ആനയും പാപ്പാനും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലുമപ്പുറമാണ്. പാപ്പാനോടുള്ള ആനയുടെ സ്‌നേഹത്തിന്റെ നിരവധി കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ആനയുടെ കാലില്‍ ചാരി ഇരിക്കുന്നവര്‍, ആനയുടെ അടിയില്‍ കിടക്കുകയും ഇരിക്കുകയും ചെയ്യുന്നപാപ്പാന്മാര്‍ ഒക്കെ എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. അത്തരത്തില്‍ പാപ്പാനൊപ്പം കിടന്നുറങ്ങുന്ന ആനയുടെയും ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. […]

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക്: കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കമെന്ന് സൂചന; ശബരിമല കേന്ദ്രത്തിന്റെ പിടിയിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത ആഴ്ച എത്താനിരിക്കെ നിർണ്ണായകമായ ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി ആറിന് ശബരിമല ദര്‍ശനം നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് എന്നാണ് സൂചന. ജനുവരി അഞ്ച് ഞായറാഴ്ച അദ്ദേഹം കേരളത്തിലെത്തും. കൊച്ചിയില്‍ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോകുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ കുറിച്ച്‌ രാഷ്ട്രപതി ഭവന്‍ ദേവസ്വം ബോര്‍ഡുമായി ടെലിഫോണില്‍ ആശയ വിനിമയം നടത്തി. രാഷ്ട്രപതിക്ക് വരാനായി സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാമെന്ന് ദേവസ്വം ബോര്‍ഡ് രാഷ്ട്രപതി ഭവനോട് […]

നഗരമധ്യത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് വീണ്ടും കത്തിക്കുത്ത്: മദ്യലഹരിയിൽ അക്രമികൾ ഏറ്റുമുട്ടി; കുത്തേറ്റ് തിരുവഞ്ചൂർ സ്വദേശിയായ യുവാവ് മരിച്ചു

ക്രൈം ഡെസ്ക് കോട്ടയം: നഗരമധ്യത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് വീണ്ടും കത്തിക്കുത്ത്. മദ്യലഹരിയിൽ ഏറ്റുമുട്ടിയ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. തിരുവഞ്ചൂർ സ്വദേശിയായ സുമിത്ത് (38) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ് സംഭവം. നഗരത്തിൽ അലഞ്ഞുതിരിയുന്നവരും ഹോട്ടൽ ജോലിക്കാരും , സാമൂഹ്യവിരുദ്ധരും അടക്കമുള്ളവർ തമ്പടിക്കുന്നത് തിരുനക്കര, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ്. കൊല്ലപ്പെട്ട സുമിത്തും, കേസിലെ പ്രതിയും ഇത്തരത്തിൽ ഈ മൈതാനങ്ങൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി […]

തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി ; പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി

  സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി. പൗരത്വ നിയമ ഭേദഗതിയിൽമുൻ നിലപാട് തിരുത്തി തമിഴ്നാട്ടിൽ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. സിഎഎയും എൻആർസിയും തമിഴ്നാട്ടിൽ നടപ്പാക്കേണ്ട കാര്യമില്ല.മറ്റൊരു രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്നാട്. ഇവിടെ ഇത് നടപ്പാക്കിയാൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പാട്ടാളി മക്കൾ കക്ഷി പ്രമേയത്തിൽ വ്യക്തമാക്കി. അതേസമയം പാട്ടാളി മക്കൾ […]

പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു ; 2020ലേക്ക് ആദ്യം കടന്നത് സമോവ

  സ്വന്തം ലേഖകൻ സമാവോ: പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു . പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ന്യൂസിലാൻഡിലെ ഓക്ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. ന്യൂസിലാൻഡിനുശേഷം ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുന്നത്. ലണ്ടണിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്‌ബോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും : ഉദ്ഘാടനം നീട്ടിവയ്ക്കാനും സാധ്യത

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും . നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ഒഫീഷ്യലാണ് ഇക്കാര്യം ഒരു വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. എന്നാൽ വിദേശ താരങ്ങളെ ടൂർണമെന്റിന്റെ തുടക്കത്തിൽ ലഭ്യമാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ദേശീയ ടീമുകളിലെ താരങ്ങൾക്കായിരിക്കും ആദ്യ മത്സരങ്ങൾ നഷ്ടമാവുക. ഓസ്‌ട്രേലിയ കിവീസിനെതിരെയും, ഇംഗ്ലണ്ട് ശ്രീലങ്കയ്ക്കെതിരെയും മത്സരിക്കുന്നതിനാലാണ് താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാവുക. […]

പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും

  സ്വന്തം ലേഖകൻ കോഴിക്കോട്: പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും. ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ എന്നീ സിനിമകളാണ്്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 സിനിമകളിലാണ് ഇവ ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 9 മുതൽ 16 വരെയാണ് പൂനെ ഫെസ്റ്റിവൽ. പൂനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന പിഐഎഫ്എഫ്ന്റെ പതിനെട്ടാമത് എഡിഷനാണ് ഈ വർഷത്തേത്.   സംവിധായകൻ ജബ്ബാർ പട്ടേലാണ് ഫെസ്റ്റിവൽ ഡയറക്ടർ. നിരവധി അന്താരാഷ്ട്ര മേളകളിൽ […]

2022 ആകുമ്പോഴേക്കും ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ പുതിയ പദ്ധതികൾ : പദ്ധതികൾ സ്വകാര്യ പങ്കാളിത്തതോടെയാകും സർക്കാർ നടപ്പിലാക്കുക, 70 നിക്ഷേപകരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ പുതിയ പദ്ധതികൾ. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്ന് ധനമമന്ത്രി. എന്നാൽ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നു സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമ്മല എടുത്തുപറയുകയും ചെയ്തു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്.   പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് […]

ആഴ്‌സലിന് ആശങ്ക വർദ്ധിച്ചു: ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടുന്നു

  സ്വന്തം ലേഖകൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടെ ആഴ്‌സലിന് ഒരു ആശങ്ക കൂടി. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതാണ് ക്ലബിന് ആശങ്കയാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഔബമെയാങ് ആഴ്‌സനലിലെത്തിയത്. പിന്നാലെ കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടി മികവ് തെളിയിച്ചിരുന്നു. ഇപ്പോഴും ആഴ്‌സനലിൽ കരാർ പ്രകാരം ഔബമെയാങ്ങിന് ഒന്നര വർഷം കൂടി ബാക്കിയുണ്ട്. എന്നാലിപ്പോൾ ആഴ്‌സനൽ വിടാൻ താൽപര്യമുണ്ടെന്ന് ഗാബോൺ താരമായ ഔബ പരിശീലകൻ മിക്കൽ അർറ്റേറ്റയെ […]