video
play-sharp-fill

ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരുമകള്‍ ആത്മഹത്യ ചെയ്തത് ; എറണാകുളം നോർത്ത് പറവൂരിൽ മരുമകളെയും ഭര്‍തൃമാതാവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം പറവൂര്‍ വടക്കേക്കരയില്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകള്‍ ആത്മഹത്യ ചെയ്തതാണെന്നാണു സൂചന. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക, ഭര്‍തൃമാതാവ് സരോജിനി എന്നിവരെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇരുവരെയും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. അംബികയെ തൂങ്ങിമരിച്ച നിലയിലും സരോജിനിയെ കട്ടിലില്‍ മരിച്ച നിലയിലമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി അംബിക തൂങ്ങിമരിച്ചതാണെന്ന സൂചന ലഭിച്ചത്. സരോജിനിയുടെ കഴുത്തില്‍ […]

കോഴിക്കോട് ലാബ് ജീവനക്കാരി സ്ഥാപനത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: ലാബ് ജീവനക്കാരിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ​ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരിയായ ജസീല തസ്നിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് വൈത്തിരി സ്വദേശിയാണ് ജസീല. രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

കോട്ടയം ജില്ലയിൽ നാളെ (01-03-2023) കുറിച്ചി, പൈക, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (01-03-2023) കുറിച്ചി, പൈക, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളാത്ര കവല ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 2. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊക്കാട്, മല്ലികശ്ശേരി,മല്ലികശ്ശേരി ടവർ, ഇവ, മൂലേതുണ്ടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ദാഗികമായി മുടങ്ങും. 3. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , മോൻസി […]

കോട്ടയം കാഞ്ഞിരപ്പളളിയിൽ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു; കവര്‍ച്ച ചേനപ്പാടി -കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആമീസ് ബസിൽ; സംഭവം ജീവനക്കാര്‍ അറിഞ്ഞത് കളക്ഷന്‍ ബാഗ് കാണാതായതോടെ; മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കി

സ്വന്തം ലേഖിക കോട്ടയം: കോട്ടയം കാഞ്ഞിരപ്പളളിയിൽ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരന്‍ കണ്ടക്ടറുടെ പണം മോഷ്ടിച്ചു. ചേനപ്പാടി -കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറുടെ ബാഗില്‍ നിന്നാണ് കഴിഞ്ഞ ദിവസം യാത്രക്കാരന്‍ പണം മോഷ്ടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്തായിരുന്നു മോഷണം. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. ജീവനക്കാര്‍ ഊണുകഴിക്കാന്‍ ഹോട്ടലിലേക്ക് പോയ സമയത്ത് ബസില്‍ ഡ്രൈവറുടെ സീറ്റിനോട് ചേര്‍ന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച്‌ കളളന്‍ കടന്നു കളയുകയായിരുന്നു. കളക്ഷന്‍ […]

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച്‌ യുവതി; ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തുവിടണമെന്ന് ആവശ്യം

സ്വന്തം ലേഖിക കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ അനിശ്ചിത കാല സമരം ആരംഭിച്ച്‌ ഹര്‍ഷിന. ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തുവിടണമെന്നാണ് യുവതിയുടെ ആവശ്യം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നല്‍കിയ ഉറപ്പ് പാഴായെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. തിങ്കളാഴ്ച സൂചന നിരാഹാര സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിദഗ്ധ കമ്മിറ്റിയെ രൂപവത്കരിച്ചത്. ഇതിന് […]

സ്‌റ്റേജില്‍ വച്ച്‌ കൂവല്‍ അല്ല, ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട് ; അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് നിന്നത് ; പരിപാടി കുളമായ അനുഭവം പങ്കുവെച്ച് നസീര്‍ സംക്രാന്തി

സ്വന്തം ലേഖകൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് നസീര്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന നസീര്‍ കോമഡി ഷോകളില്‍ ജഡ്ജായും എത്താറുണ്ട്. എന്നൽ പണ്ട് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നസീറിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ പരിപാടി കുളമായപ്പോള്‍ ഇഷ്ടികയ്ക്ക് ഏറു കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് നസീര്‍ സംക്രാന്തി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് […]

കുറവിലങ്ങാട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ; പിടിയിലായത് പെരുമ്പായിക്കാട്, ഏറ്റുമാനൂർ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: കുറവിലങ്ങാട്ട് യുവാവിനെ വീട്ടിൽ കയറി കമ്പിവടിയും, ബിയർ കുപ്പിയും,വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പാറമ്പുഴ പുൽപ്പാറ ഭാഗത്ത് വട്ടമുകളേൽ വീട്ടിൽ സോമൻ മകൻ ഷൈൻ സോമൻ (31), ഏറ്റുമാനൂർ കട്ടച്ചിറ വെട്ടിമുകൾ പള്ളിമല ഭാഗത്ത് കുറ്റിവേലിൽ വീട്ടിൽ ഷാജി മകൻ അനന്തു കെ.ഷാജി (27) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തും ചേർന്ന് ഫെബ്രുവരി മാസം ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു […]

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: എരുമേലിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനകപ്പാലം പൊട്ടയിൽ വീട്ടിൽ വിജയൻ മകൻ വൈശാഖ് വിജയൻ (28) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി, എസ.ഐ ശാന്തി കെ.ബാബു, എ.എസ്. ഐ ബെന്നി ജേക്കബ്, […]

‘പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും ഉള്ള സിനിമ പോലെയായി’ ; പരിഹാസവുമായി കെ മുരളീധരന്‍ എംപി

സ്വന്തം ലേഖകൻ കൊച്ചി: സെക്‌സും സ്റ്റണ്ടുമുള്ള സിനിമ പോലെയായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ മാറി എന്ന് വടകര എം പിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം. സി എം രവീന്ദ്രനെ പോലും […]

ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാനൊരുങ്ങി ഏറ്റുമാനൂര്‍ നഗരം….! ഏഴരപ്പൊന്നാന ദര്‍ശനം ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രി; കര്‍ശന സുരക്ഷയൊരുക്കി പോലീസ്‌

സ്വന്തം ലേഖിക കോട്ടയം: ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാന്‍ ഏറ്റുമാനൂര്‍ നഗരം ഒരുങ്ങി. ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രിയാണ് ഏഴരപ്പൊന്നാന ദര്‍ശനം. പുലര്‍ച്ചെ 2നു വലിയ വിളക്ക്. കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ടോടു കൂടി സമാപിക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ഏറ്റുമാനൂരില്‍. കൊടിയേറ്റിനും ആറാട്ടിനുമിടയില്‍ പ്രദോഷം വരാത്ത രീതിയിലാണ് ഏറ്റുമാനൂരിലെ ഉത്സവം. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ഇന്നു രാത്രി 12ന് ആസ്ഥാനമണ്ഡപം തുറക്കുകയും ചെയ്യും. വലിയ കാണിക്കയില്‍ ആദ്യം പണം ഇടാനുള്ള അവകാശം ചെങ്ങന്നൂര്‍ പൊന്നുരുട്ട മഠം […]