23കാരിയെ ബലാല്‍ത്സംഗം ചെയ്തശേഷം ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു

23കാരിയെ ബലാല്‍ത്സംഗം ചെയ്തശേഷം ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു

സ്വന്തം ലേഖകന്‍

മുംബൈ : ഇരുപത്തിമൂന്ന്കാരിയായ യുവതിയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത്, തലയില്‍ ഗുരുതര പരുക്കേല്‍പ്പിച്ച്, ഓടുന്ന ട്രെയില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം.

ടിറ്റ്വാല സ്വദേശിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6. 30ഓടെയാണ് വാഷി ക്രീക്ക് പാലത്തിന് സമീപത്തു നിന്നും പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം തലയില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പിന്നീട് ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നും പോലീസ് അനുമാനിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ ഭൗസാഹേബ് ഷിന്‍ഡെ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. യുവതി ഓക്സിജന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് പൊലീസ് അറിയിച്ചു. ബോധം വന്ന ശേഷം മൊഴി രേഖപ്പെടുത്തും.

മുംബൈയിലെ പോവെയ് മേഖലയില്‍ വീട്ടുജോലി ചെയ്തു വന്നിരുന്നയാളാണ് യുവതിയെന്ന് പൊലീസ് കണ്ടെത്തി. ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ പോയിരുന്നത്. ഞായറാഴ്ച വീട്ടില്‍ നിന്നും മടങ്ങിയശേഷം ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താനെ, പനവേലി തുടങ്ങി വാഷി വരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.