play-sharp-fill
സംസ്ഥാനത്ത് ട്രെയിനുകൾ നിർത്തിയിടാൻ ഇടമില്ല ; വലഞ്ഞ് റെയിൽവേ അധികൃതർ

സംസ്ഥാനത്ത് ട്രെയിനുകൾ നിർത്തിയിടാൻ ഇടമില്ല ; വലഞ്ഞ് റെയിൽവേ അധികൃതർ

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയൊന്നോണം രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. റെയിൽവേയുടെ ചരിത്രത്തിലാദ്യമായി മുഴുവൻ ട്രെയിനുകളും നിർത്തിയിട്ടതോടെ കേരളത്തിലെ ഡിപ്പോകളിൽ വണ്ടിയിടാൻ സ്ഥലമില്ലാതെ വലയുകയാണ് റഎയിൽവേ അധികൃതർ.


ഡിപ്പോകളിൽ പിടിക്കാത്ത തീവണ്ടികൾ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം. പിറ്റ്‌ലൈൻ ഉള്ള ഡിപ്പോകളിൽ വണ്ടി ശുചീകരണമടക്കം ഇപ്പോൾ നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുൻപ് പ്രളയ സമയത്താണ് കേരളത്തിലെ ട്രെയിൻ സർവീസുകൾ ഭാഗീകമായി നിർത്തിവെച്ചിരുന്നു. എന്നാൽ മുഴുവൻ വണ്ടികളും പിടിച്ചിടുന്നത് ആദ്യമായിട്ടായതിനാൽ ഉദ്യോഗസ്ഥർ എന്തുചെയ്യണം എന്നറിയാത്ത ആവസ്ഥയിലാണ്. 10 ദിവസം തുടർച്ചയായി ഓടാതിരിക്കുമ്പോൾ ഇത്രയും വണ്ടികൾ എവിടെ നിർത്തിയിടും എന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്.

പാസഞ്ചർ, മെമു സർവീസുകൾക്ക് പുറമേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 20 എക്‌സ്പ്രസ്, മെയിൽ വണ്ടികളാണ് സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടത്. മറ്റു ഡിവിഷനുകളിൽനിന്ന് ശനിയാഴ്ച പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിയവയ്ക്കും സ്ഥലംവേണം.

അതേസമയം ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 55 വണ്ടികൾ ഇനി ഡിപ്പോകളിലും സ്‌റ്റേഷനിലും കിടക്കും. പാലക്കാട് പതിനൊന്ന് വണ്ടികളാണ് പുറപ്പടുന്നവ. മധുര എട്ട്, തൃശിനാപ്പള്ളി എട്ട്, സേലം ആറ് എന്നിങ്ങനെയാണ് കണക്ക്. കൊങ്കൺ റെയിൽവേയുടെ നാല് എക്‌സ്പ്രസ് വണ്ടികളും പാസഞ്ചറുകളും മഡ്‌ഗോവയിൽ നിർത്തിയിട്ടു.

അതിനിടെ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ പൂർണമായി അടച്ചു. യാത്രക്കാരും റെയിൽവേ ജീവനക്കാരും ഇനി പ്രവേശിക്കരുതെന്ന ഉത്തരവ് ഡിവിഷനുകളിൽ എത്തി. കൊമേഴ്‌സ്യൽ മേലുദ്യോഗസ്ഥർ അടക്കം പുറത്തിറങ്ങാതെ വീട്ടുനിരീക്ഷണത്തിൽ കഴിയണം. അടിയന്തരസാഹചര്യം വന്നാൽ ഉയർന്ന ഉദ്യോഗസഥരെ ബന്ധപ്പെടാനാണ് അറിയിപ്പുള്ളത്.