കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണം: സംസ്ഥാനത്തെമ്പാടും മോഷണം നടത്തിയ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ; മോഷ്ടിച്ച സ്വർണവും കണ്ടെത്തി
സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂരിൽ കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം നടത്തിയ മോഷ്ടാവ് നാലു മാസത്തിനു ശേഷം പിടിയിൽ. ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെ(40)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ.ജോസഫ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിൽ നഗരസഭ അംഗമായ അഡ്വ.ജയകുമാറിന്റെ വീട്ടിൽ […]