play-sharp-fill

കാട്ടാത്തി സ്കൂളിലെ “ടീച്ചറമ്മ”; ചോറുണ്ണാതെ പിണങ്ങി നടന്ന കുട്ടിയെ കയ്യോടെ പൊക്കി ചോറു വാരിക്കൊടുത്ത് ടീച്ചർ; ചിത്രം വൈറൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സ്കൂളിലെത്തിയ എൽകെജിക്കാരിക്ക് ചോറുണ്ണാൻ മടി. പിണങ്ങി നടന്ന കുട്ടിയെ ടീച്ചർ കയ്യോടെ പൊക്കി. അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറുണ്ടെങ്കിൽ കഴിക്കാത്ത ഏതു കുഞ്ഞിനെയും സ്നേഹം കൂട്ടിക്കലർത്തി ഊട്ടും. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. കഴിക്കാൻ കൂട്ടാക്കാതെ സ്കൂൾ മുറ്റത്തു കൂടി ഓടിനടന്ന കുട്ടിയെ പി.എം.സോളമ്മ എന്ന ‘സോളി ടീച്ചർ’ കയ്യോടെ പൊക്കി. തുടർന്നു മാവിൻചുവട്ടിലെ പടിയിൽ കയറ്റിനിർത്തി കാക്കയെയും പൂച്ചയെയും കാണിച്ച് വിദ്യാർഥിനിയെ ഊട്ടിത്തുടങ്ങി. ഇടയ്ക്ക് കുഞ്ഞിന്റെ ഓരോ ചോദ്യത്തിനും ക്ഷമയോടെ […]

അതിരമ്പുഴ തിരുനാൾ ; പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌

സ്വന്തം ലേഖകൻ കോട്ടയം : അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു. പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24,25 തീയതികളിൽ പുലർച്ചെ 07. 18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും, ജനുവരി 24,25 തിയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന […]

വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു; പിന്നെ നടന്നത് കൂട്ടത്തല്ല് ; ചിതറിയോടി സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ

ഏറ്റുമാനൂർ: വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം 4.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്സ്റ്റാൻഡിലാണ് സംഭവം. ഒരു വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമ്പതോളം വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഈ സമയം സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു. സംഘർഷം കനത്തതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചിതറിയോടി. നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ സംഘട്ടനത്തിനിടയിൽപ്പെട്ട് സാധനങ്ങളും മറ്റും നഷ്ടപ്പെടാതിരിക്കാൻ ബസ് അനൗൺസ്മെന്റ് ബോക്സിലെ […]

ഗുണ്ടകൾ പോലീസുകാരേയും മർദ്ദിച്ച് തോളെല്ല് വരെ തല്ലി പൊട്ടിച്ചു; പുറത്തിറങ്ങാനാകാതെ ഭയന്ന് വിറച്ച് ജനങ്ങൾ ; കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയില്‍; എങ്ങും കഞ്ചാവ്, ചാരായ മാഫിയകളുടെ ഗുണ്ടാവിളയാട്ടം; സി.ഐ എം.ജെ അരുണിനെ ഏറ്റുമാനൂരില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കരാര്‍ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയില്‍ എത്തിയ പൊലീസ് സംഘത്തിന് നേര്‍ക്ക് ഗുണ്ടാ ആക്രണമുണ്ടായതോടെ ഭയന്ന് വിറച്ച് ജനങ്ങള്‍. പൊലീസുകാര്‍ക്ക് ഈ അവസ്ഥ ആണെങ്കില്‍ സാധാരണക്കാരായ തങ്ങള്‍ എങ്ങിനെ വിശ്വസിച്ച് പുറത്തിറങ്ങി നടക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കു നേരെ കമ്പിവടിയുപയോഗിച്ചുള്ള അടിയില്‍ നിന്നും ജീവൻപോകാതെ രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ തോളെല്ല് പൊട്ടി. കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് […]

ഏറ്റുമാനൂര്‍ താര ഹോട്ടലില്‍ ഗുണ്ടാ ആക്രമണം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമെന്ന് പൊലീസ്

സ്വന്തം ലേഖകന്‍   ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ 2 പേര്‍ ഭക്ഷണം ചോദിച്ച് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 10 മണിക്ക് കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങി പോയ ശേഷം വീണ്ടും എത്തി. പിന്നീട് ഹോട്ടലിനുള്ളില്‍ അക്രമണം അഴിച്ചു വിടുകയായിരുന്നു.   കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം മടങ്ങിയത്. എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും  മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പിന്‍തിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്. ഇവര്‍ എത്തിയ ബൈക്കിന്റെ […]

എംസി റോഡില്‍ ഗുണ്ടാ വിളയാട്ടം; മുക്കാല്‍ മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു; മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമികള്‍ അത്യാഹിത വിഭാഗം അടിച്ചു തകര്‍ത്തു; അക്രമം കഞ്ചാവ് ലഹരിയില്‍; ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

സ്വന്തം ലേഖകന്‍ കോട്ടയം: ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ ഗുണ്ടാ വിളയാട്ടം.പ്രദേശവാസികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കിന് മുന്നില്‍ പോയ ടോറസ് ലോറി ഡ്രൈവറുമായ് ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന്, നടുറോഡില്‍ വച്ച് ടോറസിന്റെ താക്കോല്‍ യുവാക്കള്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂറാണ് ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ ഗതാഗതം സ്തംഭിച്ചത്. താക്കോല്‍ പിടിച്ചു വാങ്ങിയ യുവാക്കള്‍, ബ്ലോക്ക് വകവയ്ക്കാതെ താക്കോലുമായി നാഷണല്‍ ബാറില്‍ പോയി മദ്യപിച്ചു. അവിടെയും ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കി. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ കടന്നു കളയുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് […]

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍. കോട്ടയം അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍ ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍     പാലാ അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര   ഏറ്റുമാനൂര്‍ അദ്ധ്യക്ഷ- ലൗലി ജോര്‍ജ് ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി ഈരാറ്റുപേട്ട അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍ വൈക്കം അദ്ധ്യക്ഷ- രേണുക രതീഷ് ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്    

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ : യുവാവിന് പരിക്ക് ; അതീവ ജാഗ്രതയിൽ പൊലീസ്

  സ്വന്തം ലേഖകൻ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം ഏറ്റുമാനൂർ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനും കുടിപ്പക തീർക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഏറ്റുമാനൂരിൽ അരമണിക്കൂർ വ്യത്യാസത്തിൽ വ്യാഴാഴ്ച്ച രണ്ട് ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്. രാത്രി 8.45 ന് ക്വൊട്ടേഷൻ സംഘം പത്ര വ്യാപാരി റോയിയെ തലയ്ക്കടിച്ച് വീഴ്ത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശി ജഗൻ ഫിലിപ്പിനെയാണ് ( 33 ) ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒൻപതേകാലോടെ മനയ്ക്കപ്പാടം മേൽപ്പാലത്തിന് അടിയിൽ വച്ചാണ് ജഗനെ ഗുണ്ടാസംഘം ആക്രമിച്ചത്. […]

പത്താം ക്ലാസുകാരനെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി: എവിടെ പോയി എന്നറിയാതെ ആശങ്കയിൽ കുടുംബം; സൈക്കിളിൽ വിദ്യാർത്ഥി പോയത് എറണാകുളം ഭാഗത്തേക്ക്

  സ്വന്തം ലേഖിക കോട്ടയം : മാതാപിതാക്കൾക്കൊപ്പം രാത്രിയിൽ  ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി. സൈക്കിളിൽ വീട്ടിൽ നിന്നും പോയ വിദ്യാർത്ഥി എവിടെയാണെന്ന് അറിയാതെ ആശങ്കയിലാണ് നാട്ടുകാർ. ബുധനാഴ്ച്ച പുലർച്ച മൂന്ന് മണിയ്ക്കാണ് ഏറ്റുമാനൂർ അഞ്ജുഷാലയത്തിൽ അജേഷിന്റെ മകൻ അശ്വിൻ ഹേദനെ ( 15 )കാണാതായിരിക്കുന്നത് ഏറ്റുമാനൂർ എസ്. എഫ്. എസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അശ്വിൻ. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണി മുതലാണ് ഏറ്രുമാനൂരിലെ വീട്ടിൽ നിന്ന് കാണാതായത്. രാത്രി വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് പത്ത് മണിയോടെയാണ് […]