എംസി റോഡില്‍ ഗുണ്ടാ വിളയാട്ടം; മുക്കാല്‍ മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു; മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമികള്‍ അത്യാഹിത വിഭാഗം അടിച്ചു തകര്‍ത്തു; അക്രമം കഞ്ചാവ് ലഹരിയില്‍; ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

എംസി റോഡില്‍ ഗുണ്ടാ വിളയാട്ടം; മുക്കാല്‍ മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു; മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമികള്‍ അത്യാഹിത വിഭാഗം അടിച്ചു തകര്‍ത്തു; അക്രമം കഞ്ചാവ് ലഹരിയില്‍; ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

സ്വന്തം ലേഖകന്‍

കോട്ടയം: ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ ഗുണ്ടാ വിളയാട്ടം.പ്രദേശവാസികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കിന് മുന്നില്‍ പോയ ടോറസ് ലോറി ഡ്രൈവറുമായ് ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന്, നടുറോഡില്‍ വച്ച് ടോറസിന്റെ താക്കോല്‍ യുവാക്കള്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂറാണ് ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ ഗതാഗതം സ്തംഭിച്ചത്.

താക്കോല്‍ പിടിച്ചു വാങ്ങിയ യുവാക്കള്‍, ബ്ലോക്ക് വകവയ്ക്കാതെ താക്കോലുമായി നാഷണല്‍ ബാറില്‍ പോയി മദ്യപിച്ചു. അവിടെയും ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കി. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ കടന്നു കളയുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരുമായി മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് എത്തി. മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലെത്തിയ ഇവര്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. കാഷ്വാലിറ്റിയും ഇവര്‍ അടിച്ചുതകര്‍ത്തു.

ഏറ്റുമാനൂര്‍ സിഐ മനു വി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.