play-sharp-fill

ഇറഞ്ഞാലിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ സംഭവം: കാർ തലകീഴായി മറിഞ്ഞ് കാറിനുള്ളിലുണ്ടായിരുന്ന വയോധികൻ മരിച്ചു; മരിച്ചത് ഈരാറ്റുപേട്ട സ്വദേശിയായ മുൻ സിപിഎം ഏരിയ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ഇറ്ഞ്ഞാലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം മുൻ ഏറിയ സെക്രട്ടറി മരിച്ചു. സിപിഎം മുൻ ഏറിയ സെക്രട്ടറിയും സിഐടിയു ജില്ലാ കമ്മിറ്റിയംഗവുമായ  തിടനാട് കൊണ്ടൂർ കണ്ടത്തിൽ കെ ആർ  ശശിധരൻ(65) ആണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ റസിഡൻസ് അസോസിയേഷനുകളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാറമ്പുഴ ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു തലകുത്തി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

രാഹുൽ ഗാന്ധിയുടെയും ഹൈബി ഈഡന്റെയും തെരെഞ്ഞെടുപ്പ് റദ്ദാക്കണെന്നാവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; നടപടി പ്രഥമ ദൃഷ്ടിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെതുടർന്ന്

സ്വന്തം ലേഖകൻ കൊച്ചി: സരിതാ എസ് നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവരുടെ ലോക്സഭാ തെരെഞ്ഞടുപ്പ് വിജയത്തെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടേയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ഇലക്ഷന്‍ നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. എറണാകുളത്തും വയനാട്ടിലും സ്ഥാനാര്‍ഥിയാകാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയെന്നായിരുന്നു സരിത ആരോപണം ഉയർത്തിയിരുന്നു. എറണാകുളത്തും വയനാട്ടിലും മത്സരിക്കാന്‍ […]

പമ്പയിൽ കുളിച്ചോളൂ , എന്നാൽ സോപ്പ് ഉപയോഗിക്കരുത് ; പമ്പയിൽ ഇനി മുതൽ സോപ്പിനും എണ്ണയ്ക്കും നിരോധനം

  സ്വന്തം ലേഖിക പ​ത്ത​നം​തി​ട്ട:  ഇനി മുതൽ പ​മ്പാ​ന​ദി​യി​ല്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വയുടെ ഉ​പ​യോ​ഗത്തിന്  കു​ളി ജി​ല്ലാ ക​ള​ക്ട​ര്‍  നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന തീ​ര്‍​ഥാ​ട​ക​ര്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌  പമ്പയിൽ സ്നാ​നം ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​ലം മ​ലി​ന​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്  പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യ​തി​നാ​ലാ​ണു സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം അ​ടു​ക്ക​വെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ  ഈ നടപടി. തീർ​ത്ഥാട​ന​കാ​ലം കഴിയുമ്പോൾ  കൂടുതൽ  മലിനീകരിക്കപ്പെ​ടാം.   ഭക്തിയുടെ പേരി​ലാ​ണെ​ങ്കി​ല്‍ പോ​ലും പ​മ്പ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ജ​ല നി​യ​മം അ​നു​സ​രി​ച്ച്‌ നി​യ​മ […]

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാെതെ അവശ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.

ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: അപകടം പാറമ്പുഴ ഇറഞ്ഞാൽ പാലത്തിൽ; അപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു മറിഞ്ഞു. വെള്ളത്തിൽ വീഴാതെ കരയ്ക്ക് ഇടിച്ച് കാർ നിന്നതോടെ വൻ ദുരന്തം ഒഴിവായി. അപകടത്തിൽപ്പെട്ടവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. ജില്ലാ റസിഡൻസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ഈരാറ്റുപേട്ട സ്വദേശി ശശിധരൻ, പാലാ സ്വദേശി ജോണിസി നോബിൾ (53), പ്രവിത്താനം സ്വദേശി ജോയി തോമസ് (70)എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ കഞ്ഞിക്കുഴി […]

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി

സ്വന്തം  ലേഖകൻ കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ  കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നവംബർ ഒന്നിന് ജില്ലാ കളക്ടർ   അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ  , ചാവക്കാട്  എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്  നവംബർ ഒന്നിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. അതേസമയം മഹാത്മാ​ഗാന്ധി സര്‍വകലാശാല നവംബർ ഒന്നിന്  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികള്‍ […]

സോളാർ അഴിമതി : സരിതാ നായർക്ക് മൂന്നു വർഷം തടവ് ;മൂന്നാം പ്രതി രവിയ്ക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖിക കോയമ്പത്തൂർ: രാഷ്ട്രീയ കേരളത്തിൽ പ്രകമ്പനം സൃഷ്ടിച്ച സോളാർ അഴിമതി കേസിൽ സരിത നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സരിത. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ […]

ആർ.സി ബുക്ക് അടക്കമുള്ള രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

  കാഞ്ഞിരപ്പള്ളി : യാത്രക്കിയ്ക്കിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവല മച്ചാൻസ് ഫാസ്റ്റ്ഫുഡ് കടയുടെ ഭാഗത്തിനും വഞ്ചിമലയ്ക്കും ഇടയ്ക്ക് വച്ച് രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പാറത്തോട് വെള്ളിക്കര സ്‌നേഹാ ജോസഫിന്റെ പേഴ്‌സാണ് ഞായറാഴ്ച രാത്രി എഴുമണിയോടെ നഷ്ടപ്പെട്ടത്. 1500 രൂപ, മൂന്ന് എ.ടി.എം കാർഡുകൾ, KL -62-E-1872 സ്‌കൂട്ടറിന്റെ ആർ.സി ബുക്ക് എന്നിവ പേഴ്‌സിലുണ്ട്. കണ്ട് കിട്ടുന്നവർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലോ 90741447591 എന്ന നമ്പരിലോ അറിയക്കണമെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അധികൃതർ അറിയിച്ചു

മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിനോടടുത്തു ; കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യത ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  സ്വന്തം ലേഖകൻ കൊച്ചി : അറബിക്കടലിൽ രൂപം പ്രാപിച്ച മഹാ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചു. ലക്ഷദ്വീപിൽ കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലപ്രദേശങ്ങളിൽനിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപിൽ ശക്തമായ മഴയും കാറ്റും വീശുന്നതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം തിങ്കളാഴ്ചവരെ പൂർണമായും നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വിഭാഗത്തിൻറെ മുന്നറിയിപ്പുണ്ട്. കോഴിക്കോടിന് 345 […]

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മ്യതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് ജില്ലാ സെഷൻസ് കോടതി

  സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റെയും, കാർത്തിക്കിന്റെയും മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. സംസ്‌കാര ചടങ്ങുകൾക്കായി മണിവാസകത്തിന്റെയും, കാർത്തിക്കിന്റെയും മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി.നവംബർ രണ്ടിന് പരാതി കോടതി വീണ്ടും പരിഗണിക്കും.ഏറ്റുമുട്ടൽ കൊലകളിൽ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന പരാതിയിലാണ് കോടിതി നടപടി.റീപോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ബന്ധുക്കൾ ഹർജിയിൽ ഉന്നയിച്ചിരുന്നു. അതേസമയം മഞ്ചക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് കൊല്ലപ്പെട്ടവരുടെ […]