video
play-sharp-fill

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അടുക്കള ചേരുവകൾ

സ്വന്തം ലേഖകൻ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. മഞ്ഞൾ മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും […]

കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ കൊല്ലാൻ തീരുമാനമായി;10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: പായം പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മൂന്ന് ഫാമുകളിലെ പന്നികളെ കൊല്ലാൻ തീരുമാനമായി. പായം സ്വദേശി സുനിൽ മാത്യുവിന്റെ ഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറാണ് ഉത്തരവിട്ടത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൂടാതെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആന്റണി, കുര്യൻ എന്നീ […]

പത്തനംതിട്ടയിൽ ഗാർഹിക പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവ് പോലീസ് പിടിയിൽ; ഭർതൃ മാതാവ് ഒളിവിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട; നിരന്തര ഗാർഹിക പീഡനത്തെത്തുടർന്ന് യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനിൽക്കുന്നതിൽ കണ്ണൻ എന്ന് വിളിക്കുന്ന രതീഷ് (37) ആണ് പിടിയിലായത്. 2013 സെപ്റ്റംബർ നാലിന് ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ ജോയ് തോമസിന്റെ മകൾ മറിയാമ്മ മാത്യു (29) നാണ് ഭർത്താവിന്റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. യുവതിയ്ക്ക് ഇയാൾ ചെലവിന് […]

ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവം; ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാറിന് സ്ഥലംമാറ്റം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. കാര്യവട്ടം ക്യാമ്പസിലേക്കാണ് സ്ഥലംമാറ്റം. പ്രസവാവധി കഴിയുന്നതിന് മുമ്പ് ജീവനക്കാരിയെ ഡപ്യൂട്ടി രജിസ്ട്രാർ വിളിച്ചുവരുത്തി എന്നാണ് പരാതി. ഫോണിൽ സംസാരിച്ചിട്ട് തൃപ്തനാകാതെ ഡെപ്യൂട്ടി രജിസ്ട്രാർ നിർബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ജീവനക്കാരി മൊഴി നൽകി. മണിക്കൂറുകളോളം സർവകലാശാലയിൽ കാത്തു നിൽക്കേണ്ടി വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് ചേർന്ന സിന്‍റിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കൂടുതൽ അന്വേഷണത്തിനായി മൂന്ന് അംഗങ്ങളടങ്ങുന്ന സമിതിയെ നിയോഗിച്ചു. നേരിട്ടെത്തിയപ്പോൾ […]

ഋതുരാജിന്റെ മികച്ച ബാറ്റിങ്ങിൽ ചെന്നൈ; 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും; ഗുജറാത്തിനെതിരെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ര്‍ നേടി ചെന്നൈ

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടത് 179 റണ്‍സ്. ആദ്യം ബാറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് നഷ്ടമായി. താരം ഒരു റണ്‍ മാത്രമാണ് എടുത്തത്. സഹ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് കരുത്തായത്. താരം 50 പന്തില്‍ നാല് ഫോറും […]

ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി പൂർണ അർഥത്തിൽ നടപ്പിലാക്കണമെന്ന് കത്തിൽ വ്യക്തമാക്കി. സിപിഎം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി റദ്ദാക്കിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ രാജയ്ക്ക് പത്ത് ദിവസത്തെ സമയപരിധിയുണ്ടായിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107ാം വകുപ്പ് പ്രകാരം അദ്ദേഹം […]

വിറ്റഴിക്കാനാകാതെ കാലാവധി കഴിഞ്ഞ 50 ലക്ഷത്തോളം ലിറ്റർ ബിയർ; നശിപ്പിക്കാനായി തൃശ്ശൂരിൽ നിന്ന് തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലേക്ക് ; വൻ തുക നഷ്ടം സഹിച്ച് ബിവറേജസ് കോർപറേഷൻ

സ്വന്തം ലേഖകൻ തൃശൂർ: വിറ്റഴിക്കാനാകാതെ വന്ന 50 ലക്ഷത്തോളം ലിറ്റർ ബിയർ ബിവറേജസ് കോർപറേഷൻ നശിപ്പിക്കാനൊരുങ്ങുന്നു. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നതിനാൽ അതിനനുസരിച്ചാണ് കോർപറേഷൻ വാങ്ങിയിരുന്നത്. പതിവുരീതി മാറ്റിയതോടെയാണ് ബിയർ നശിപ്പിക്കേണ്ടി വരുന്നത്. ഇത്രയധികം ബിയർ വാങ്ങിയതിന്റെ വിലയും കമ്പനികൾക്ക് നൽകിയിട്ടില്ല. മദ്യവിൽപ്പനശാലകളിലൂടെ കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും വിറ്റഴിക്കേണ്ട ബിയറുകളാണിവ. നിയമപ്രകാരം ബിയർ ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നശിപ്പിക്കണം. സാധാരണ ഗതിയിൽ മദ്യം വിറ്റഴിച്ചതിന്റെ ശേഷമാണ് പണം കമ്പനികൾക്ക് നൽകുക. ബിയറിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. ആറുമാസത്തിനകം വിറ്റഴിക്കുമെന്നതിനാൽ ബിയർ ഉത്‌പാദനക്കമ്പനികൾക്ക് പണം […]

കോട്ടയത്ത് നാളെ (01/04/2023) കുറിച്ചി, തെങ്ങണാ, പൈക,മീനടം,അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഏപ്രിൽ 1 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപടി, സ്വാന്തനം, ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപടി,ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ, ചാലച്ചിറ, കല്ലുകടവ് No.1, കല്ലുകടവ് No.2എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (01-04-2023) രാവിലെ 09 മുതൽ 05.30 വരെവൈദ്യുതി മുടങ്ങും. 2) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി ട്രാൻസ്‌ഫോർമറിൽ നാളെ (1-04-23)ഉച്ചക്ക് 1:00മണി മുതൽ വൈകുനേരം […]

നഷ്ടപരിഹാരമായി ചില്ലിക്കാശ് പോലും നല്‍കില്ല; മാപ്പും പറയില്ല; എം വി ഗോവിന്ദന് സ്വപ്‌നയുടെ മറുപടി ; കാര്യങ്ങൾ വ്യാക്തമാകാതെയുള്ള ഇത്തരം വക്കീൽ നോട്ടീസുകൾ ആർക്കും അയയ്ക്കരുതെന്ന് ഉപദേശവും

സ്വന്തം ലേഖകൻ കൊച്ചി: നഷ്ടപരിഹാരമായി ചില്ലിക്കാശ് പോലും നല്‍കില്ലെന്ന് എം വി ഗോവിന്ദന് മറുപടിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്ക് . സ്വപ്നയുടെ നല്കിയ മറുപടിക്കത്തില്‍ പറയുന്നു. സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്‌ന സുരേഷ് ഫെയ്‌സബുക്കില്‍ പങ്കുവെച്ചു. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ സ്വീകരിച്ച എല്ലാ നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി […]

മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പുഞ്ചവയൽ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ കല്ലക്കുന്നേൽ വീട്ടിൽ വിജയന്‍ മകൻ രഞ്ജിത്ത് (സുന്ദരൻ 27), പുഞ്ചവയൽ പാക്കാനം ഭാഗത്ത് ദയാഭവനിൽ വിജയാനന്ദ് മകൻ പ്രണവ് സി.വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് വീട്ടിൽ ഗോപി മകൻ സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ വീട്ടിൽ ജമാൽ മകൻ അജ്മൽ എൻ.ജെ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നാലുപേരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി […]