പത്താം ക്ലാസുകാരനെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി: എവിടെ പോയി എന്നറിയാതെ ആശങ്കയിൽ കുടുംബം; സൈക്കിളിൽ വിദ്യാർത്ഥി പോയത് എറണാകുളം ഭാഗത്തേക്ക്

പത്താം ക്ലാസുകാരനെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി: എവിടെ പോയി എന്നറിയാതെ ആശങ്കയിൽ കുടുംബം; സൈക്കിളിൽ വിദ്യാർത്ഥി പോയത് എറണാകുളം ഭാഗത്തേക്ക്

 

സ്വന്തം ലേഖിക

കോട്ടയം : മാതാപിതാക്കൾക്കൊപ്പം രാത്രിയിൽ  ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി. സൈക്കിളിൽ വീട്ടിൽ നിന്നും പോയ വിദ്യാർത്ഥി എവിടെയാണെന്ന് അറിയാതെ ആശങ്കയിലാണ് നാട്ടുകാർ. ബുധനാഴ്ച്ച പുലർച്ച മൂന്ന് മണിയ്ക്കാണ് ഏറ്റുമാനൂർ അഞ്ജുഷാലയത്തിൽ അജേഷിന്റെ മകൻ അശ്വിൻ ഹേദനെ ( 15 )കാണാതായിരിക്കുന്നത് ഏറ്റുമാനൂർ എസ്. എഫ്. എസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അശ്വിൻ.

ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണി മുതലാണ് ഏറ്രുമാനൂരിലെ വീട്ടിൽ നിന്ന് കാണാതായത്. രാത്രി വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് പത്ത് മണിയോടെയാണ് അശ്വിൻ ഉറങ്ങാൻ കിടന്നത്. പുലർച്ചെ അച്ഛൻ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അശ്വിൻ മുറിയിലില്ലെന്ന് കണ്ടത്. ഇതിന് ശേഷം വീടിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയപ്പോൾ അശ്വിന്റെ സൈക്കിളും കണ്ടെത്തിയില്ല. തുടർന്ന് അയൽവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും ഇവിടെയൊന്നും എത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് പോലീസിൽ വിവരമറിയിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. തുടർന്ന് അച്ഛൻ അജേഷ് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെട്കർ എ. ജെ തോമസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചു. വിദ്യാർത്ഥി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. തുടർന്ന് വിദ്യാർത്ഥിയുടെ ഫോട്ടോയും വിശദാശംങ്ങളും സഹിതം സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് സ്ന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥിയുടെ ഫോട്ടോയും വിശദാംശങ്ങളും സഹിതം സമാന രീതിയിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങളും നൽകി. തുടർന്ന് പോലീസ് നടത്തിയ സി.സി. ടി. വി പരിശോധനയിൽ വിദ്യാർത്ഥി കാണക്കാരി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തോളിൽ ബാഗ് ധരിച്ച് എറണാകുളം ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥിയുടെ സി.സി. ടി. വി ചിത്രം സഹിതം എറണാകുളത്തെ പോലീസ് സ്‌റ്റേഷനുകളിൽ അയച്ച് ജാഗ്രതാ നിർദ്ദേശം നൽകി. വിട്ടിൽ നിന്നും 3500 രൂപയോളം കാണാതായിട്ടുണ്ട്. ഇത് വിദ്യാർത്ഥിയുടെ പക്കലുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പരിചയമില്ലാത്ത സ്ഥലത്ത് കൈനിറയെ പണവുമായി എത്തി വിദ്യാർത്ഥിയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും ബന്ധുക്കളും. ഈ സാഹചര്യത്തിൽ പരിശോധന ശക്തമാക്കി വിദ്യാർത്ഥിയെ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9497987075