play-sharp-fill

ഫ്രാൻസിനെ ഞെട്ടിച്ച് കളം നിറഞ്ഞാടി ടുണീഷ്യ; ഡെന്മാർക്കിനെ സഞ്ചിയിലാക്കി കംഗാരുപ്പട; മെക്ക്ഗ്രീ നൽകിയ പന്ത് ഡെന്മാർക്ക് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും മറികടന്ന് ലെക്കിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; 63ാം മിനുട്ടിൽ എംബാപ്പെയെ കളത്തിലിറക്കിയിട്ടും ടുണീഷ്യക്കെതിരെ തിരിച്ചടിക്കാൻ കഴിയാതെ ഫ്രാൻസ് ; ഖത്തറിൽ ഗ്രൂപ്പ് ഡി മത്സരങ്ങളി‍ൽ ഓസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു

ദോഹ: അൽജനൂബ് സ്റ്റേഡിയത്തിൽ ഡെന്മാർക്കിന്റെയും എഡ്യുകേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീഷ്യയുടെയും കണ്ണീർ വീഴ്ത്തി ആസ്ട്രേലിയൻ പടയോട്ടം. നിർണായക മത്സരത്തിൽ ഡാനിഷ് പടയെ നേരിട്ട സോക്കറൂസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയ കാഹളം മുഴക്കി പ്രീക്വാർട്ടറിലേക്ക് ഓടിക്കയറി . ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് […]

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ബ്രസീലിയ: ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറുമായി പൊരുതുന്നതിനിടെയാണ് നീര്‍വീക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 82കാരനായ പെലയുടെ വന്‍കുടലില്‍ നിന്ന് കഴിഞ്ഞവര്‍ഷം ട്യൂമര്‍ നീക്കം ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം പതിവായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പെലെയുടെ മാനേജരും ആശുപത്രി അധികൃതരും പ്രതികരിച്ചിട്ടില്ല.

അരൂർ ദേശീയ പാതയിൽ വാഹനാപകടം; മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം

അരൂർ: ദേശീയ പാതയിൽ വാഹനാപകടത്തില്‍ കാൽനട യാത്രികൻ മരിച്ചു. അരൂർ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ ചന്തിരൂർ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ഇന്ന് പുലച്ചെ അഞ്ച് മണിക്ക് മിനി ഇൻസുലേറ്റ് ലോറി ഇടിച്ചാണ് അപകടം. കളമശ്ശേരിയിൽ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. ശ്രീധരപണിക്കരുടെയും ജാനമ്മയുടെയും മകനാണ്. രാധാ ചന്ദ്രശേഖരൻ, ശോഭന പൊന്നപ്പൻ, […]

തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലും ബൈക്കിലുമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലിടിച്ചു നിന്നു ; 12 പേർക്ക് പരിക്കേറ്റു

തൃശൂർ: ചെന്ത്രാപ്പിന്നിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ വെച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന കാറിലും ബൈക്കിലുമിടിച്ച് മതിൽ തകർത്താണ് ബസ് നിന്നത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം ജില്ലയിൽ നാളെ (1/12/2022) തീക്കോയി, അയ്മനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (1/12/2022) തീക്കോയി, അയ്മനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ,നടയ്ക്കൽ, മുല്ലൂപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. 2. അയ്മനം സെക്ഷന്റെ കീഴിലുള്ള പരിപ്പ്, പരിപ്പ്900, കുഴിവേലിപ്പടി, കാരാമ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. […]

വ്യാജവാര്‍ത്തയെന്ന വ്യാളി സമൂഹത്തെ കാര്‍ന്നുതിന്നുന്നു’; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോട് കൂടി പെരുമാറണം; വ്യാജവാര്‍ത്ത തടയാന്‍ കര്‍ശനമായ ശ്രമം ആവശ്യമെന്ന് ഡോക്ടര്‍ അനില്‍കുമാര്‍ വടവാതൂര്‍

സ്വന്തം ലേഖിക കോട്ടയം: വ്യാജ വാര്‍ത്ത എന്ന വ്യാളി സമൂഹത്തെ ആകെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോട് കൂടി പെരുമാറാന്‍ വസ്തുതാ പരിശോധന കര്‍ക്കശമാക്കേണ്ട ആവശ്യമുണ്ടെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ദക്ഷിണ മേഖല കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ അനില്‍കുമാര്‍ വടവാതൂര്‍. പാലാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി ചേര്‍ന്നു സംഘടിപ്പിച്ച വ്യാജ വാര്‍ത്ത വസ്തുതാ പരിശോധനയിലെ വെല്ലുവിളികള്‍ എന്ന് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്ത എന്നത് ഘരത്തില്‍ നിന്ന് ദ്രവരൂപത്തില്‍ […]

പോപ്പുലർ ഫ്രണ്ടിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് കർണാടക ഹൈക്കോടതി ശരിവച്ചു ; കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; പി എഫ് ഐ കർണാടക സംസ്ഥാന അധ്യക്ഷൻ നാസർ അലിയാണ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്‌ഐ) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവച്ചു. പിഎഫ്‌ഐ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നാസിര്‍ അലിയാണ് കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി ഹൈക്കോടതി തള്ളി. വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കോടതിയില്‍ വാദിച്ചത്. ഏതെങ്കിലും വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെയാണ് കേന്ദ്ര നടപടിയെന്നും അഭിഭാഷകന്‍ വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായത്. സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചു […]

പോലീസ് സേനയ്ക്ക് തന്നെ നാണക്കേടും അവമതിപ്പും….! ഇടുക്കിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ച പീരുമേട് സ്റ്റേഷനിലെ പോലീസുകാരന് സസ്പെന്‍ഷന്‍; കടയുടമ പരാതി നല്കാത്തതിനാല്‍ കേസെടുത്തിട്ടില്ല

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. പീരുമേട് സ്റ്റേഷനിലെ പോലീസുകാരന്‍ സാഗര്‍ പി മധുവിനാണ് സസ്പെന്‍ഷന്‍. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി. പോലീസ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗര്‍. പാമ്പനാറില്‍ കടയില്‍ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം. കടയുടമ പരാതി നല്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. കടയില്‍ നിന്നും സ്ഥിരമായി പണം മോഷണം പോയതോടെ കള്ളനെ കാത്തിരുന്നു കയ്യോടെ പൊക്കുകയായിരുന്നു കടയുടമ. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. മോഷണം കടയുടമ കയ്യോടെ പൊക്കിയതോടെ […]

ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകന് 62 വർഷം കഠിനതടവ് ; പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത് ; 2019 ലാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്

പാലക്കാട്‌ : ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് 62 വർഷം കഠിന തടവ്. പാലക്കാട് കൊപ്പത്ത് ആണ് സംഭവം. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൾ ഹക്കീമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് . 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

കേരള രാഷ്ട്രീയത്തിൽ ദ്രുതഗതിയിൽ വളരുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസ്‌ (എം ) മാറി; ജോസ് കെ മാണി എംപി

സ്വന്തം ലേഖകൻ പൊൻകുന്നം: കേരള രാഷ്ട്രീയത്തിൽ ദ്രുത ഗതിയിൽ വളരുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസ് (എം) മാറിയെന്നും, കേരള കോൺഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളും വികസന കാഴ്ചപ്പാടുകളും കേരള പൊതുസമൂഹവും, മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നതായി മാറിയെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. എൽഡിഎഫിന്‍റെ ഭാഗമായതോടുകൂടി പാർട്ടിയും പോഷക സംഘടനകളും സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് […]