രാജ്യത്തിന്റെ കണ്ണുനീരായി തലസ്ഥാന നഗരം…! ഡൽഹിയിൽ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു ; ലോധി ശ്മശാനത്തിൽ ഒരു ദിവസം ദഹിപ്പിക്കുന്നത് 75ലധികം മൃതദേഹങ്ങൾ : മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനൊരുങ്ങി അധികൃതർ
സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമവും ഡൽഹിയെ ഏറെ വലയ്ക്കുന്നുണ്ട്. ഇതോടൊപ്പം ഉയരുന്ന മരണ നിരക്കും ഡൽഹിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 24, 235 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ചത്. 33 ആണ് തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 18ന് ശേഷമുള്ള ഒരാഴ്ച്ച തന്നെ 3,096 കോവിഡ് […]