കോവിഡ് കുരുക്കിൽ ലോകം : ലോകത്ത് ഒരോ 16 സെക്കന്റിലും ഒരാൾ വീതം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട് ; ഇതുവരെ മരിച്ചത് പത്തുലക്ഷത്തിലധികം പേർ

കോവിഡ് കുരുക്കിൽ ലോകം : ലോകത്ത് ഒരോ 16 സെക്കന്റിലും ഒരാൾ വീതം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട് ; ഇതുവരെ മരിച്ചത് പത്തുലക്ഷത്തിലധികം പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്ത് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഓരോ 16 സെക്കന്റിലും ഒരാൾ വീതം കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതിനിടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.

ലോകത്ത് ആദ്യ കോവിഡ് മരണം ജനുവരി 9ന് ചൈനയിലെ വുഹാനിൽ മരിച്ച 61 കാരന്റെതാണ് .ഇവിടെ നിന്നാണ് സെപ്റ്റംബർ അവസാനം ആകുമ്പോഴേക്കും ഇത് 10 ലക്ഷം കവിഞ്ഞ് ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ആദ്യവാരം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേർ വീതമാണ് കോവിഡ് ബാധിച്ചു മരിച്ചത്. മണിക്കൂറിൽ 226 പേരും ഓരോ 16 സെക്കൻഡിലും ഒരാൾ വീതം മരിക്കുന്നെന്നുമാണ് റിപ്പോർട്ടുകൾ.

ഇതുവരെ ലോകത്തു പ്രതിവർഷം ഏറ്റവുമധികം പേർ മലേറിയ മൂലം മരിച്ചെന്നായിരുന്നു കണക്ക്. എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്കു പ്രകാരം മലേറിയ ബാധിച്ചു മരിച്ചവരേക്കാൾ ഇരട്ടിയാണ് കോവിഡ് മരണങ്ങളെന്ന് പ്രമുഖ വാർത്താ എജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്.

ലോകത്തിൽ ഇതുവരെയുണ്ടായ എല്ലാ കോവിഡ് മരണങ്ങളിലും 45 ശതമാനവും യുഎസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്. ഇതുവരെ ലോകത്ത് മരിച്ച കോവിഡ് രോഗികളിൽ അഞ്ചിൽ ഒരാൾ യുഎസിൽനിന്നാണെന്നാണ് ഇതുവരെയുള്ള കണക്ക്.