കേരളത്തില്‍ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്നയാള്‍ മരിച്ചു; 94ാം വയസ്സില്‍ വിടവാങ്ങിയത് റാന്നി ഐത്തല സ്വദേശി തോമസ് ഏബ്രഹാം

കേരളത്തില്‍ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്നയാള്‍ മരിച്ചു; 94ാം വയസ്സില്‍ വിടവാങ്ങിയത് റാന്നി ഐത്തല സ്വദേശി തോമസ് ഏബ്രഹാം

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് വന്ന മക്കളില്‍ നിന്ന് കോവിഡ് ബാധിച്ച റാന്നി ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ തോമസ് ഏബ്രഹാമിനെയും (94)ഭാര്യ മറിയാമ്മയെയും(88) കേരളം മറക്കാനിടയില്ല. മരിച്ചു പോയേക്കാമെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ച ഇരുവരും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കോവിഡ് ഭേദമായി വീട്ടിലെത്തി. അന്ന് കോവിഡിനെ തോല്‍പ്പിച്ച തോമസ് ഏബ്രഹാം ഇന്ന് മരണത്തോട് തോറ്റു. രാവിലെ പതിനൊന്ന് മണിക്കായിരുന്നു അന്ത്യം.

 

കോവിഡ് വന്ന് സുഖപ്പെടുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന ബഹുമതി അന്ന് തോമസിനായിരുന്നു. ഫെബ്രുവരി അവസാനം ഇറ്റലിയില്‍ നിന്ന് നാട്ടില്‍ വന്ന മകന്‍ മോന്‍സിയും കുടുംബവുമാണ് വൃദ്ധ മാതാപിതാക്കള്‍ക്ക് രോഗം പകര്‍ന്ന് നല്‍കിയത്. കോവിഡുമായി വന്ന് നാട് മുഴുവന്‍ കറങ്ങി എന്ന രൂക്ഷ വിമര്‍ശനം ആരോഗ്യമന്ത്രിയില്‍ നിന്ന് വരെ കേള്‍ക്കേണ്ടി വന്നിരുന്നു റാന്നിയിലെ ഈ കുടുംബത്തിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group