സംസ്ഥാനത്ത് ആശങ്ക പടരുന്നു : കൊവിഡ് ബാധിച്ച് വീണ്ടുമൊരു മരണം കൂടി ; സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് ഏഴ് പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ കൊവിഡ് ബാധിച്ച് വീണ്ടും ഒരാൾ കൂടി മരിച്ചു. എറണാകുളം അടുവശേരി സ്വദേശി അഹമ്മദുണ്ണിയാണ് മരിച്ചത്. 65 വയസായിരുന്നു. കളമശേരി മെഡിക്കൽ കേളേജിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേരാണ്. കാസർകോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ച മറ്റുള്ളവർ. ആലപ്പുഴയിൽ അരൂർ സ്വദേശിനിയായ പനച്ചിക്കൽ വീട്ടിൽ തങ്കമ്മ (78) ആണ് മരിച്ചത്. തങ്കമ്മ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇവർ […]

കൊറോണ വൈറസ് ബാധ : സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തി അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടർന്ന് മുതിർന്ന സി.പി.എം നേതാവും സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൾ ചക്രബർത്തി (76) അന്തരിച്ചു. 76 വയസായിരുന്നു. ജൂലൈ മാസം 29 ന് കോവിഡ് 19 സ്ഥിരീകരിച്ച ഇദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇവിടെ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് മരണം സംഭവിച്ചത്. ശ്യാമൾ വളരെക്കാലമായി വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1 മുതൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക വർദ്ധിപ്പിച്ച് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരുംകുളം പളളം സ്വദേശി ദാസനാണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇയാളുടെ മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 1195 പേർക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 971 പേർ സമ്പർക്ക രോഗികളാണ്. 79 പേരുടെ […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ആലപ്പുഴയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു : ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ വീണ്ടുമൊരു കോവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാൽ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കാൻസർ രോഗത്തിനും ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. അതേസമയം 1,829 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,097 പേർ […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം പെരുവള്ളൂർ സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക ഉയർത്തി കോവിഡ് മരണ സംഖ്യ ഉയരുന്നു. കേരളത്തിൽ വീണ്ടുമൊരു കൊവിഡ് മരണം കൂടി. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ന് കേരളത്തിൽ മരണം മൂന്നായി. മഞ്ചേരി മെഡിക്കൽ കോളേജിൽ രാവിലെ പത്തരയോടെയാണ് കോയാമു മരിച്ചത്. കോയാമുവിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്‌സ് രോഗി കൂടിയായിരുന്നു കോയാമു. ഇടുക്കിയിൽ സ്‌പെഷ്യൽ […]

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് മരണം കൂടി ; വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം

സ്വന്തം ലേഖകൻ കോഴിക്കോട് : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെ ഇന്ന് മാത്രം മൂന്ന് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്ബ് സ്വദേശി മുഹമ്മദ്, കൊട്ടാരക്കര സ്വദേശി തലച്ചിറ അസ്മബീവി എന്നിവരാണ് മരിച്ചത്. കൊറോണ ബാധിച്ച് ഒരാഴ്ചയിലേറെയായി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അസ്മബീവി. ആരോഗ്യനില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. കോഴിക്കോട് മരിച്ച ആലിക്കോയ സമ്പർക്കത്തിലൂടെയാണ് രോഗബാധിതച്ചത്. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം […]

ഒരു മൃതശരീരവും ചുമയ്ക്കില്ല, തുമ്മില്ല, ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ല : സമൂഹമാധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ ആശങ്കയിലാക്കി മുന്നേറുന്ന കൊറോണ വൈറസിനെതിരെ കേരളം അരയും തലയും മുറുക്കി മുന്നേറുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് തടഞ്ഞത്. ഇത് കേരളമൊട്ടാകെ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ജിനേഷ് പി. എസ് രംഗത്ത് എത്തിയിരിക്കുകയാണ്. വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ് […]

കോട്ടയം മെഡിക്കൽ കോളജിൽ ഒരു കൊറോണ മരണം കൂടി ; മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നിനിടെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്. ഇയാൾക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇയാളും മകനും കഴിഞ്ഞ പതിനാറാം തിയതിയാണ് തമിഴ്‌നാട് […]

ആശങ്ക വർദ്ധിക്കുന്നു…! സംസ്ഥാനത്ത് രണ്ട് കൊറോണ മരണം കൂടി ; രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനും കുഴുപ്പിള്ളി കോൺവെന്റിലെ കന്യാസ്ത്രീയ്‌ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടയിൽ സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം. കൊച്ചി കുഴുപ്പിള്ളി കോൺവന്റിലെ സിസ്റ്റർ ക്ലെയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു (45) എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശ്വസ തടസത്തെ തുടർന്നാണ് ഷിജുവിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഇയാളുടെ മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആർ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവ് ആണെന്നാണ് മനസിലായത്. ഇയാൾക്ക് പുറമെ കൊച്ചി വൈപ്പിനിൽ മരിച്ച […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം : ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മരിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര മാസങ്ങൾക്ക് മുൻപ് അഹമ്മദാബാദിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിന് മരിച്ച കണ്ണൂർ കിഴക്കേടത്ത് സലീഖിനാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം മുപ്പത്താറായി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും വീട്ടിൽ തുടരുകയായിരുന്നു. ഉദര രോഗമുണ്ടായിരുന്നുവെങ്കിലും മതിയായ ചികിത്സ തേടാതെ ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീഡിയോ […]