കോവിഡിനെ ഭയന്ന് പിൻവാങ്ങിയില്ല ; കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കോവിഡിനെ ഭയന്ന് പിൻവാങ്ങിയില്ല ; കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡിനെ ഭയന്ന് പിൻവാങ്ങാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ.

റാന്നി, ചെറുകോൽ വില്ലേജ് കീക്കൊഴൂർ സ്വദേശിയായ എം.വി ബാലന്റെ മൃതദേഹമാണ്(69) ഡി.വൈ.എഫ്.ഐ കോടിമത മേഖലാ കമ്മിറ്റി പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് സംസ്‌കരിച്ചത്. മരണാനന്തര ചടങ്ങുകൾക്കായുള്ള സൗകര്യമില്ലാതിരുന്നതിനാൽ മുട്ടമ്പലം പൊതുശ്മശാനത്തിൽ ചടങ്ങുകൾ നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുടുംബത്തിൽ നിന്ന് മറ്റാളുകൾക്ക് ചടങ്ങുകൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഡി.വൈ.എഫ്.ഐ. കോട്ടയം ടൗൺ കോടിമത മേഖലാ സെക്രട്ടറി രാഹുൽ.പി.ജയകുമാർ , പ്രസിഡന്റ് സനൂപ് .എസ്, അബി പ്രസാദ്, അമൽ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം സ്വീകരിക്കുകയും മുട്ടമ്പലം പൊതുശ്മശാനത്തിൽ വച്ച് മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.