രാജ്യത്തിന്റെ കണ്ണുനീരായി തലസ്ഥാന നഗരം…! ഡൽഹിയിൽ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു ; ലോധി ശ്മശാനത്തിൽ ഒരു ദിവസം ദഹിപ്പിക്കുന്നത് 75ലധികം മൃതദേഹങ്ങൾ : മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനൊരുങ്ങി അധികൃതർ

രാജ്യത്തിന്റെ കണ്ണുനീരായി തലസ്ഥാന നഗരം…! ഡൽഹിയിൽ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു ; ലോധി ശ്മശാനത്തിൽ ഒരു ദിവസം ദഹിപ്പിക്കുന്നത് 75ലധികം മൃതദേഹങ്ങൾ : മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനൊരുങ്ങി അധികൃതർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമവും ഡൽഹിയെ ഏറെ വലയ്ക്കുന്നുണ്ട്.

ഇതോടൊപ്പം ഉയരുന്ന മരണ നിരക്കും ഡൽഹിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 24, 235 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ചത്. 33 ആണ് തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 18ന് ശേഷമുള്ള ഒരാഴ്ച്ച തന്നെ 3,096 കോവിഡ് രോഗികളുടെ ശവസംസ്‌കാരം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇതേ കാലയളവിൽ ഡൽഹി സർക്കാർ പുറത്തുവിട്ട മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 1,938 മാത്രമാണ്. അതേസമയം കണക്കാക്കപ്പെടാതെ പോയതാവട്ടെ 1,158 കോവിഡ് മരണങ്ങളും. ഇതിന് പുറമെ വീട്ടിൽ കോവിഡ് ചികിത്സയിൽ കഴിയുമ്പോൾ മരിക്കുന്നവരുടെ മൃതദേഹങ്ങളും സംസ്‌കരിക്കാനായി നഗരത്തിലെ ശ്മാശനങ്ങളിൽ എത്തിക്കുന്നുണ്ട്.

എന്നാൽ വീട്ടിൽ ചികിത്സയിൽ കഴിയുമ്പോൾ മരിക്കുന്നവരെ ഈ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല. വീട്ടിൽ വച്ച് മരിച്ചയാൾ കോവിഡ് പ്രശ്‌നങ്ങൾ നേരിടുകയായിരുന്ന എന്നു കുടുംബം ശ്മശാനത്തിലെ ജീവനക്കാരോടു പറഞ്ഞാൽ, ‘സംശയകരം’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുക.

അനുദിനം തലസ്ഥാനത്തെ ആശുപത്രികളും ശ്മശാനങ്ങളും നിറയുന്ന കാഴചകളാണ് പുറത്ത് വരുന്നത്. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള ശ്മശാനത്തിൽ ദിനംപ്രതി 20 മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്നത്. എന്നാൽ ഈ സ്ഥാനത്ത് 75 ഓളം മൃതദേഹങ്ങളാണ് ഈ ദിവസങ്ങളിൽ ദഹിപ്പിക്കുന്നത്.

ശ്മാശനങ്ങൾ നിറഞ്ഞ് കവിയുന്നതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ഡൽഹി മുൻസിപ്പൽ കോർപറേഷനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.