Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ്  ബാധിച്ച്‌ കേന്ദ്രമന്ത്രി അന്തരിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ്  കോവിഡ് ബാധിച്ച് മരിച്ചത്.

വൈസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിൽ കഴിയുന്നിന്നതിനിടെയാണ് മരണം സംഭവിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബര്‍ 11-നാണ് അദ്ദേഹത്തെ കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധിച്ച  വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബര്‍ 11-ന് ട്വിറ്ററില്‍ പങ്കുവെച്ചത്.

കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. മരണതത്തിന് തൊട്ട് മുൻപ്   വരെ, ട്വിറ്ററില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.

ഏറ്റവുമൊടുവില്‍  ലേബര്‍ കോഡ് ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കപ്പെട്ടതില്‍ സന്തോഷമറിയിച്ച്‌ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറിച്ച ട്വീറ്റുകള്‍ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സുരേഷ് അംഗദിയുടെ വിയോഗത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളടക്കം അനുശോചനം രേഖപ്പെടുത്തി.