video
play-sharp-fill

കോട്ടയത്തെ വലത് കോട്ട തകരുമോ .. ? ജോസ് കെ മാണി കൂട്ടിൽ കോട്ടയം ഇടത് മുന്നണി തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ: പുതുപ്പള്ളി ഒഴികെ എട്ടും ഇടത്തേയ്ക്ക് മറിയുമെന്ന് മാതൃഭൂമി

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒരു കാലത്തും യു.ഡി.എഫിനെ കൈ വിടാത്ത ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച്‌ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി വിജയിക്കും. 2016ല്‍ കെഎം മാണി 4703 വോട്ടിനും 2019ല്‍ മാണി സി കാപ്പനും(എല്‍ഡിഎഫ്)വിജയിച്ച മണ്ഡലമാണ് പാലാ. ജോസ് കെ മാണി(എല്‍ഡിഎഫ്)മാണി സി കാപ്പന്‍(യുഡിഎഫ്),ജെ പ്രമീളാ ദേവി(എന്‍ഡിഎ)എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്. കടുത്തുരുത്തിയില്‍ എല്‍ഡിഎഫ് […]

എന്‍ജിഒ യൂണിയന്‍ കൊവിഡ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി എന്‍ജിഒ യൂണിയന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരുതല്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. യൂണിയന്‍ ജില്ലാ കമ്മറ്റി ഓഫീസിലാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഹെല്‍പ് ഡെസ്കിലൂടെ സഹായം ലഭ്യമാണ്. ഇതിനായി 9497089163, 9497386741, 0481-2972162, 0481-2584862, 0481-2562162 എന്നീ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ബന്ധപ്പെടാവുന്നതാണ്. വി എന്‍ വാസവന്‍ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി […]

ചെറുപ്പക്കാരനായ ഭർത്താവിനെ വേണ്ട: 61 കാരനായ അമ്മായിയച്ഛനെ മതി: അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതി കോടതിയിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ

സ്വന്തം ലേഖകൻ കണ്ണൂർ: പ്രണയിച്ച് വിവാഹം കഴിച്ച ചെറുപ്പക്കാരനായ ഭർത്താവിനെ ഉപേക്ഷിച്ച് , അമ്മായിയച്ഛനൊപ്പം ഒളിച്ചോടിയ യുവതി കോടതിയിൽ നടത്തിയത് നാടകീയ രംഗങ്ങൾ. പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് മുങ്ങിയ 61കാരനെയും യുവതിയെയും പൊലീസ് പിടികൂടിയിരുന്നു. അമ്മായിയപ്പനേയും മരുമകളേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മരുമകള്‍ അമ്മായപ്പനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇവര്‍ പിടിയിലായത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ടായിരുന്നു. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ.പി. ബാബുമോന്‍ എ.എസ്‌ഐ. എം.ജെ ജോസ് […]

കൊവിഡ് ബാധിച്ച് ബി എസ് പി നേതാവ് റോയി പാറയ്ക്കല്‍ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബി.എസ്.പിയുടെ കേരളത്തിലെ ആദ്യ പഞ്ചായത്ത്(വാഴൂര്‍) മെമ്പറുമായ വാഴൂര്‍ പുളിക്കല്‍ കവല റോയി പാറയ്ക്കല്‍(63) നിര്യാതനായി. കടുത്തശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോവിഡ് ബാധിതനും ആയിരുന്നു. ഇന്നലെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെ ഒന്നിന് മരണപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 8ന് മുട്ടമ്പലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം ഭൗതികാവശിഷ്ഠം പാമ്പാടി കോത്തല സെന്റ് മേരി,സി എസ് ഐ പള്ളിയില്‍ അടക്കം […]

ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി; മരണത്തിലും ഒരുമിച്ച് ദമ്പതികൾ

സ്വന്തം ലേഖകൻ കൂരോപ്പട: തോണിപ്പാറ കെ.കെ വാസു ആചാരിയും (80) ഭാര്യ സാവിത്രിയും (68) നിര്യാതരായി. സംസ്ക്കാരം   നടത്തി.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വാസു ആചാരി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ മരിച്ചു. തുടർന്ന് വൈകുന്നേരത്തോടെ ഭാര്യ സാവിത്രിയും മരണപ്പെട്ടു. മക്കൾ: അനിൽ (വല്യാണി ) ,സുനിൽ (കുഞ്ഞാണി ),സുമ. മരുമക്കൾ: അർച്ചന, സുമി, ബിബിൻ.

നട്ടാൽ കുരുക്കാത്ത നുണ വാട്സ്പ്പ് വഴി പ്രചരിപ്പിച്ച കടുത്തുരുത്തി സ്വദേശി പിടിയിൽ: ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് 15 പേർ മരിച്ചതായി പ്രചരിപ്പിച്ചത് കടുത്തുരുത്തി സി.എഫ്.എൽ.ടി.സിയിലെ ജീവനക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം : ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പൊലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി .ശില്പ ദേവയ്യ അറിയിച്ചു. ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റീയർ ആയി പ്രവർത്തിച്ചു വരികയാണ്. ഇയാൾ നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത […]

കേന്ദ്ര പ്രവാസി കമ്മീഷൻ രൂപീകരണത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കേന്ദ്ര പ്രവാസി കമ്മീഷൻ രൂപീകരണത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. കേന്ദ്രത്തിൽ ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവാസി കമ്മീഷൻ രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസിയും പ്രവാസി ലീഗൽ സെൽ ഒമാൻ കൺട്രി ഹെഡുമായ അനീസുർ റഹ്മാൻ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈകോടതി നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. അടിയന്തിരമായി ഈ വിഷയത്തിൽ ഹർജിക്കാരന്റെ നിവേദനത്തിൽ തീരുമാനമെടുക്കുവാനാണ് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഗോവ, പഞ്ചാബ്, കേരളം […]

കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.03ലേക്ക്; ഇന്ന്‌ 2917 പേര്‍ രോഗബാധിതരായി; 456 മുതിർന്ന പൗരന്മാർക്കും വൈറസ് ബാധിച്ചു

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2903 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10791 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1349 പുരുഷന്‍മാരും 1275 സ്ത്രീകളും 293 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1804 പേര്‍ രോഗമുക്തരായി. 14211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 121517 പേര്‍ കോവിഡ് […]

സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്; 49 മരണങ്ങൾ ; 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ; വാരാന്ത്യ ലോക്ക് ഡൗൺ കർശനമാക്കും

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളില്‍; അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കോട്ടയം കൈവിട്ട് പോയേക്കാം; പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് അറിയാം…

സ്വന്തം ലേഖകന്‍ വൈക്കം: ജില്ലയിലെ മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അന്‍പത് ശതമാനത്തിന് മുകളില്‍. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജില്ലയുടെ അവസ്ഥ മോശമായേക്കും. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ യു.കെ വകഭേദത്തിനേക്കാള്‍ അപകടകാരിയാണ് മഹരാഷ്ട്ര വകഭേദം. […]