സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു ;ഇന്ന്  മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു ;ഇന്ന് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് മരണനിരക്കും ഉയരുന്നു.സംസ്ഥാനത്ത് ഇന്ന് കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കോവിഡ് നിരക്ക് രണ്ടായിരത്തിന് മുകളിൽ പോയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം മാത്രം 2375 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തും കോവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 67,151 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 32,34,475 ആയി ഉയർന്നു.

ഇന്നലെ മാത്രം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 1059 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 59449 ആയി. 1.84 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്.