സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം ; ചികിത്സയിലിരിക്കേ മരിച്ച ചുനക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു : സംസ്ഥാനത്തെ കൊറോണ മരണം 34 ആയി

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 34 ആയി ഉയർന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇയാൾ മരിച്ചത്. ജൂലൈ ആദ്യം സൗദി അറേബ്യയിൽ നിന്ന് നസീർ ആലപ്പുഴയിൽ എത്തിയത്. ഇദ്ദേഹം അർബുദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീടാണ് ഇയാളുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നത്. കോട്ടയം മെഡിക്കൽ […]

സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം ; കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊല്ലം : സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം കൂടി. കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് പള്ളിമൺ ഇളവൂർ വിമൽ നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയാനെത്തിയ മകൻ എന്നിവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; മരിച്ചത് മലപ്പുറം സ്വദേശി : സംസ്ഥാനത്ത് കൊറോണ മരണം 26 ആയി

സ്വന്തം ലേഖകൻ മലപ്പുറം : സംസ്ഥാനത്ത് കൊവിഡ് ഭീതി വർദ്ധിക്കുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി. വണ്ടൂർ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ജൂൺ 29ന് റിയാദിൽ നിന്നും എത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ […]

കണ്ണൂരിൽ കൊറോണ ബാധിച്ച് മരിച്ച  എക്‌സൈസ് ഉദ്യോഗസ്ഥന് ആശുപത്രിയിൽ വച്ച് ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച ; മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി സഹോദരൻ

സ്വന്തം ലേഖകൻ പരിയാരം: കൊറോണ ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ കെ പി സുനിലിന് ചികിത്സ നൽകുന്നതിൽ ആശുപത്രിക്ക് വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത് . ഇത് സംബന്ധിച്ച് സുനിലിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, പട്ടിക ജാതിവർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സുനിലിന് പരിയാരം മെഡിക്കൽ കോളജിൽ വച്ച് ജൂൺ 14 മുതൽ 16 വരെ സുനിലിന് ഒരു ചികിത്സയും […]

കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാം ; വിവാദങ്ങൾക്കിടയിൽ സുപ്രധാന നടപടികളുമായി തൃശൂർ അതിരൂപത

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങൾ നടക്കുമ്പോൾ സുപ്രധാന നടപടികളുമായി തൃശൂർ അതിരൂപത. കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സർക്കുലർ തൃശൂർ അതിരൂപത പുറത്തിറക്കി. മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. എന്നാൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടികൾ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് . കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ പള്ളികളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ […]

രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് 19 : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 9887 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 294 മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത് 9,887 കേസുകൾ. റിപ്പോർട്ട് ചെയ്തത് 294 കോവിഡ് മരണങ്ങളും. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി. ഇതുവരെ 2.3 ലക്ഷം കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്ത് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആറാമത് എത്തി. കഴിഞ്ഞ് മൂന്ന് ദിവസത്തിനിടെ പതിനായിരത്തിനടുത്ത് ആളുകൾക്കാണ് ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ […]

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി : മരിച്ചത് മുൻ സന്തോഷ് ട്രോഫി താരമായ പരപ്പനങ്ങാടി സ്വദേശി ; സംസ്ഥാനത്തെ കോവിഡ് മരണം 15 ആയി

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് (61) മരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ ആറരയോടെയാണ് ഹംസക്കോയയുടെ മരണം സ്ഥിരീകരിച്ചത്. മെയ് 21ന് മുംബൈയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. റോഡ് മാർഗമാണ് ഇയാൾ മുംബൈയിൽ നിന്നും നാട്ടിലെത്തിയത്. ഹംസക്കോയയുടെ ഭാര്യക്കും 33കാരനായ മകനും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹംസക്കോയയെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇതേ തുടർന്ന് […]