video
play-sharp-fill

യാത്രക്കാരൻ ജീവനക്കാരെ മർദ്ദിച്ചു; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി..!അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ന്യൂഡൽഹി: യാത്രക്കാരൻ ജീവനക്കാരുടെ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി -ലണ്ടൻ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് തിരിച്ചറിക്കിയത്. യാത്രക്കാരൻ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. പഞ്ചാബ് കപൂർത്തല സ്വദേശി ജസ്കീറത് സിംഗാണ് എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. ഇയാൾ ലണ്ടനിലേക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ദില്ലിയിൽ വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ജസ്‌കീറത് സിംഗിനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. […]

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രികൻ മൂത്രമൊഴിച്ചു ; 70കാരിയുടെ പരാതിയിൽ നടപടിയുമായി എയർ ഇന്ത്യ

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ സഹയാത്രകന്റെ അതിക്രമം. യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിച്ചു.ഇതോടെ ഇയാൾക്കെതിരെ എയർ ഇന്ത്യ നടപടി സ്വീകരിച്ചിരിക്കുകയാണ്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റം ചെയ്തയാൾക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു. 2022 നവംബറിൽ ന്യൂയോർക്ക്-ദില്ലി വിമാനത്തിലാണ് സംഭവം. 70 വയസ്സിനടുത്ത് പ്രായം വരുന്ന യാത്രക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വെച്ചായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് […]

എയര്‍ ഇന്ത്യാ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ഡല്‍ഹി എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ ദിനം അവധിദിവസം ആയിരുന്നു. എന്നാല്‍ ഈ ദിവസം ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തുകയുും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ഈ ജീവനക്കാരന്റെ കോവിഡ് പരിശോധനാഫലം ലഭിച്ചത്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് മാര്‍ഗ നിര്‍ദേശപ്രകാരം ഓഫീസില്‍ അനുനശീകരണം നടത്തുകയും ചെയ്തിരുന്നു. എങ്കിലും […]

എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്ന വിവരം അറിഞ്ഞിരുന്നില്ല : യാത്രാനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി ഖത്തര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ദോഹ-തിരുവനന്തപുരം വിമാനത്തിന് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടെ ആശങ്കയ്ക്ക് വിരാമമായി. എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ല, സൗജന്യ യാത്രയാണെന്ന് കരുതിയാണ് ആദ്യം അനുമതി നല്‍കിയതെന്നും അധികൃതര്‍ വിശരീകരണം നല്‍കി. ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പണം ഈടാക്കിയിരുന്നു. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യ പാര്‍ക്കിംഗ് ചാര്‍ജ് ഒടുക്കണമെന്നുമുള്ള ആവശ്യം തങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ തയാറായിരുന്നില്ല. അതിനാലാണ് യാത്ര നിഷേധിച്ചത്. പിന്നീട് ഇന്ത്യന്‍ എംബസി ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ശേഷമാണ് യാത്രാനുമതി […]

ലോക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മെയ് പകുതിയോടെ പറന്നേക്കും ; ജീവനക്കാരോട് തയ്യാറാവാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാന്‍ പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ നീക്കം ആരംഭിച്ചു. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ മെയ് പകുതിയോടെ ഭാഗികമായി സര്‍വീസ് പുനരാരംഭിക്കാനുളള ശ്രമങ്ങളാണ് എയര്‍ ഇന്ത്യയില്‍ നടന്നുവരുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 ന് അവസാനിക്കും. എന്നാല്‍ രോഗ വ്യാപനം ഏറെയുള്ള ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. മെയ് പകുതിവരെ ലോക്ക്ഡൗണ്‍ നീട്ടാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. […]

വിമാനം പുറപ്പെടാൻ വൈകി ; ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: വിമാനം പുറപ്പെടാൻ വൈകി. ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ. എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധമുണ്ടായത്. വിമാനം പുറപ്പെടാൻ വൈകിയതാണ് പ്രതിഷേധത്തിനു കാരണമായത്. അതേസമയം സാങ്കേതിക തകരാറുകൾ കൊണ്ടാണ് വിമാനം പുറപ്പെടാൻ വൈകിയതെന്നു എയർലൈൻ അധികൃതർ അറിയിച്ചു. ക്രൂ അംഗങ്ങൾക്ക് പുറമെ പൈലറ്റിനെയും ചില യാത്രക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കോക്പിറ്റ് വാതിലിൽ മുട്ടിയ ചില യാത്രക്കാർ പൈലറ്റിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ വാതിൽ തുറന്ന് […]

സാമ്പത്തിക പ്രതിസന്ധി : എയർ ഇന്ത്യ അടച്ചു പൂട്ടൽ ഭീഷണിയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. വാങ്ങാൻ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ അടച്ച് പൂട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നിലവിൽ 60,000 കോടി രൂപക്കടുത്ത് കടമുള്ള കമ്പനി മാസങ്ങൾക്ക് മുമ്പ് സ്വകാര്യവത്കരണം പ്രഖ്യാപിച്ചെങ്കിലും ഓഹരി വാങ്ങാൻ ആരും ഇതുവരെയും തയാറായിട്ടില്ല. എയർ ഇന്ത്യ ഓഹരികൾ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാർ പ്രതീക്ഷിച്ച പോലെയുള്ള ആകർഷണം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനിയോട് വിപണിക്ക് […]

എയർ ഇന്ത്യയും കച്ചവടത്തിന് ; സ്വകാര്യ വത്കരിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്വകാര്യവത്കരിക്കപ്പെടുന്നില്ലെങ്കിൽ എയർ ഇന്ത്യയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് സിംഗ് പുരി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ കുറിച്ച് പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിനുളള മറുപടിയായാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. നഷ്ടം നേരിടുന്ന ദേശീയ വിമാന കമ്പിയെ സ്വകാര്യമേഖലയിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിക്കുന്ന പ്രക്രിയയ്ക്ക് ആഭ്യന്തര, ധനമന്ത്രിമാർ ഉൾപ്പെടെയുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അന്തിമരൂപം നൽകി വരുന്നതിനിടെയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. കമ്പനിക്ക് ഇന്ത്യയിലും ലോകമെമ്പാടും ലാഭകരമായ ലാൻഡിംഗ് സ്ലോട്ടുകളുണ്ടെങ്കിലും എയർ ഇന്ത്യ […]

എയർ ഇന്ത്യയും ഓർമ്മയാകുന്നു ; ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

സ്വന്തം ലേഖിക ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ ഓർമ്മയാകുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാർ വിറ്റഴിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. കടബാധ്യതയെ തുടർന്നാണ് സർക്കാരിന്റെ നീക്കം. ഓഹരി വില്പന കരാറിൽ ‘എയർ ഇന്ത്യ’ എന്ന പേര് നിലനിറുത്താനുള്ള നിബന്ധന ഉണ്ടാകില്ലെന്നാണ് സൂചന. ഇതോടെ ഓഹരികൾ സ്വന്തമാക്കുന്ന കമ്ബനിക്ക് എയർ ഇന്ത്യയ്ക്ക് പുതിയ പേരിടാൻ സാധിക്കും. 58,000 കോടി രൂപയോളം കടബാധ്യതയുള്ള എയർ ഇന്ത്യ, 2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ കൂടുതൽ ബാധ്യതയാകുന്നതിന് മുമ്പ്് വിറ്റൊഴിവാക്കാനാണ് കേന്ദ്രത്തിന്റെ […]

നെടുമ്പാശ്ശേരിയടക്കമുള്ള വിമാനത്താവളങ്ങൾക്ക് ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ നിർത്തി വച്ചു ; കൊച്ചിയിൽ നിന്നുള്ള വിമാനസർവ്വീസുകൾ പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖിക ന്യൂഡൽഹി: കുടിശ്ശിക തീർക്കാത്തതിനാൽ ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നത് നിർത്തിവെച്ച് എണ്ണക്കമ്പനികൾ. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് എണ്ണക്കമ്പനികൾ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളത്. കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിർത്തിവെച്ചിരിക്കുന്നത്. അതിനിടെ, എയർ ഇന്ത്യയുടെ വിമാന സർവീസുകൾ സാധാരണ നിലയിൽതന്നെ തുടരുന്നുവെന്നും എണ്ണക്കമ്പനികളുടെ നിലപാട് സർവീസുകളെ ബാധിച്ചിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർഇന്ത്യയുടെ സാമ്പത്തിക നില ഈ സാമ്പത്തിക വർഷത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശുഭപ്രതീക്ഷയോടെയാണ് കമ്പനി നീങ്ങുന്നതെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് […]