സാമ്പത്തിക പ്രതിസന്ധി : എയർ ഇന്ത്യ അടച്ചു പൂട്ടൽ ഭീഷണിയിൽ

സാമ്പത്തിക പ്രതിസന്ധി : എയർ ഇന്ത്യ അടച്ചു പൂട്ടൽ ഭീഷണിയിൽ

 

സ്വന്തം ലേഖിക

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. വാങ്ങാൻ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ അടച്ച് പൂട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

നിലവിൽ 60,000 കോടി രൂപക്കടുത്ത് കടമുള്ള കമ്പനി മാസങ്ങൾക്ക് മുമ്പ് സ്വകാര്യവത്കരണം പ്രഖ്യാപിച്ചെങ്കിലും ഓഹരി വാങ്ങാൻ ആരും ഇതുവരെയും തയാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർ ഇന്ത്യ ഓഹരികൾ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാർ പ്രതീക്ഷിച്ച പോലെയുള്ള ആകർഷണം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനിയോട് വിപണിക്ക് ഉണ്ടായില്ല.

വിറ്റഴിക്കലിന്റെ ഭാഗമായി ലണ്ടനിലും സിംഗപ്പൂരിലും നടത്തിയ റോഡ് ഷോകളോടുള്ള പ്രതികരണം തീർത്തും നിരാശാജനകമയിരുന്നു. റോഡ് ഷോയ്ക്ക് ചിലവായ കാശ് പോലും ഓഹരിയായി തിരികെ ലഭിച്ചില്ല.

Tags :