എസ്ബിഐയിൽ ജോലി വേണോ? നിരവധി ഒഴിവുകൾ, ശമ്പളം 40000..! അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 1; കൂടുതൽ വിവരങ്ങൾ അറിയാം.!
സ്വന്തം ലേഖകൻ എസ് ബി ഐയിൽ ജോലി സാധ്യതകൾ തേടുന്ന ഉദ്യോഗാർത്ഥികളെ ഇതാ നിങ്ങൾക്കായി ഒരു വലിയ അവസരതുറന്നിരിക്കുന്നു. . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ബിസിനസ് കറസ്പോണ്ടന്റ് ഫെസിലിറ്റേറ്റർ, സപ്പോർട്ട് ഓഫീസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, നൽകിയിരിക്കുന്ന തസ്തികയിലേക്ക് 877 ഒഴിവുകൾ നികത്താനാണ് എസ് ബി ഐ ശ്രമിക്കുന്നത്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in-വഴി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് തുടക്കത്തില്‍ ഹൈദരാബാദിലായിരിക്കും നിയമനം. ഓൺലൈൻ അപേക്ഷ മാർച്ച് 18, […]