നെടുമ്പാശ്ശേരിയടക്കമുള്ള വിമാനത്താവളങ്ങൾക്ക്  ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ നിർത്തി വച്ചു ; കൊച്ചിയിൽ നിന്നുള്ള വിമാനസർവ്വീസുകൾ പ്രതിസന്ധിയിലേക്ക്

നെടുമ്പാശ്ശേരിയടക്കമുള്ള വിമാനത്താവളങ്ങൾക്ക് ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ നിർത്തി വച്ചു ; കൊച്ചിയിൽ നിന്നുള്ള വിമാനസർവ്വീസുകൾ പ്രതിസന്ധിയിലേക്ക്

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: കുടിശ്ശിക തീർക്കാത്തതിനാൽ ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നത് നിർത്തിവെച്ച് എണ്ണക്കമ്പനികൾ. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് എണ്ണക്കമ്പനികൾ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളത്.

കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിർത്തിവെച്ചിരിക്കുന്നത്. അതിനിടെ, എയർ ഇന്ത്യയുടെ വിമാന സർവീസുകൾ സാധാരണ നിലയിൽതന്നെ തുടരുന്നുവെന്നും എണ്ണക്കമ്പനികളുടെ നിലപാട് സർവീസുകളെ ബാധിച്ചിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർഇന്ത്യയുടെ സാമ്പത്തിക നില ഈ സാമ്പത്തിക വർഷത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശുഭപ്രതീക്ഷയോടെയാണ് കമ്പനി നീങ്ങുന്നതെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇടയിലും എയർഇന്ത്യ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags :