വിമാനം പുറപ്പെടാൻ വൈകി ; ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ

വിമാനം പുറപ്പെടാൻ വൈകി ; ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിമാനം പുറപ്പെടാൻ വൈകി. ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാർ. എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധമുണ്ടായത്. വിമാനം പുറപ്പെടാൻ വൈകിയതാണ് പ്രതിഷേധത്തിനു കാരണമായത്. അതേസമയം സാങ്കേതിക തകരാറുകൾ കൊണ്ടാണ് വിമാനം പുറപ്പെടാൻ വൈകിയതെന്നു എയർലൈൻ അധികൃതർ അറിയിച്ചു.

ക്രൂ അംഗങ്ങൾക്ക് പുറമെ പൈലറ്റിനെയും ചില യാത്രക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കോക്പിറ്റ് വാതിലിൽ മുട്ടിയ ചില യാത്രക്കാർ പൈലറ്റിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തയ്യാറാകാത്തതിനാൽ, കോക്പിറ്റ് വാതിൽ പൊളിച്ചു പൈലറ്റിനെ പുറത്തിറക്കുമെന്ന് മറ്റൊരു യാത്രക്കാരൻ ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാങ്കേതിക കാരണങ്ങളാൽ റൺവേയിൽ നിന്നും വിമാനം തിരിച്ചു വരികയാണ് ചെയ്തത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡി.ജി.സി.എ വ്യോമയാന അധികൃതർ വിശദീകരണം തേടി. വിശദമായ റിപ്പോർട്ട് നൽകാൻ ക്യാബിൻ ക്രൂ അംഗങ്ങളോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Tags :