വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രികൻ മൂത്രമൊഴിച്ചു ; 70കാരിയുടെ പരാതിയിൽ നടപടിയുമായി എയർ ഇന്ത്യ

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രികൻ മൂത്രമൊഴിച്ചു ; 70കാരിയുടെ പരാതിയിൽ നടപടിയുമായി എയർ ഇന്ത്യ

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ സഹയാത്രകന്റെ അതിക്രമം. യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിച്ചു.ഇതോടെ ഇയാൾക്കെതിരെ എയർ ഇന്ത്യ നടപടി സ്വീകരിച്ചിരിക്കുകയാണ്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റം ചെയ്തയാൾക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു.

2022 നവംബറിൽ ന്യൂയോർക്ക്-ദില്ലി വിമാനത്തിലാണ് സംഭവം. 70 വയസ്സിനടുത്ത് പ്രായം വരുന്ന യാത്രക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വെച്ചായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകൾ ഓഫ് ആയപ്പോൾ മദ്യപിച്ച ഒരാൾ സീറ്റിനടുത്ത് എത്തി പാന്റ്‌സിന്റെ സിപ്പ് തുറന്ന് സ്ത്രീയുടെ നേരെ മൂത്രമൊഴിക്കുകയായിരുന്നു. ഉടൻ തന്നെ സംഭവം ക്യാബിൻ ക്രൂവിനെ അറിയിച്ചതായി എഴുപതുകാരി അറിയിച്ചു. ക്രൂ അംഗങ്ങൾ സ്ത്രീയ്ക്ക് വസ്ത്രങ്ങളും ചെരുപ്പുകളും നൽകി സീറ്റിലേക്ക് മടക്കി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരനെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ റെഗുലേറ്ററി അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരിയുമായി ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. അതേസമയം സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയും എടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്.