മീശ നോവൽ വീണ്ടും വിവാദമാകുന്നു: അശ്ലീലതയുടെ അതിർ വരമ്പെല്ലാം ലംഘിച്ച് ആഖ്യാനം; വിവാദ പുസ്തകത്തിൽ മുസ്ലീം സമുദായത്തെപ്പറ്റിയും പരാമർശം; ഹിന്ദു പ്രതിഷേധത്തിൽ അരലക്ഷം പത്രം നഷ്ടമായി മാതൃഭൂമി
സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു സമുദായത്തെ മുഴുവൻ മാതൃഭൂമി ദിനപത്രത്തിന് എതിരാക്കിയ മീശ നോവൽ വീണ്ടും വിവാദമാകുന്നു. മീശ നോവലിലെ ലൈംഗിക ചുവയുള്ള പരാമർശങ്ങളും, സ്ത്രീകൾക്കെതിരായ അതി വൈകാരികമായ ലൈംഗിക പ്രകടനങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഡി.സി ബുക്ക്‌സ് മീശ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മീശയ്‌ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകളെപ്പറ്റിയും, സ്ത്രീകളെയും ഭാര്യമാരെയും പൊതുവായും അപമാനിക്കുന്നതാണ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾ എന്നാണ് വിവാദം. ഈ വിവാദത്തോടെ സർക്കുലേഷനിൽ വൻ ഇടിവാണ് മാതൃഭൂമിയ്ക്ക് ഉണ്ടായിരിക്കുന്നത്. അര ലക്ഷത്തോളം പത്രമാണ് കഴിഞ്ഞ […]