play-sharp-fill

എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ ; അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിൽ എൻസിസി ക്യാംപ് പിരിച്ചുവിട്ടു ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ ; സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികളുടെ പരാതി

സ്വന്തം ലേഖകൻ കൊച്ചി: ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ […]

രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങി വരുന്നതിനിടെ ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; കേസിൽ ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ മൂന്ന് അസം സ്വദേശികൾ പിടിയിൽ

പത്തനംതിട്ട: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് അസം സ്വദേശികൾ പിടിയിൽ. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. അസം സ്വദേശികളായ ഖരീമുള്ള, അമീർ, റിബുൾ എന്നിവരാണ് പിടിയിലായത്. കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബംഗാൾ സ്വദേശിയായ ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികൾ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികൾ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. പോലീസ് കേസ് എടുത്തതോടെ […]

ക്ഷേമപെൻഷൻ തട്ടിപ്പ്: അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോ​ഗ്യവകുപ്പ്; കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും; ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷൻകാരുടെ അര്‍ഹത വിലയിരുത്തി മുന്നോട്ട് പോകാനാണ് […]

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ യുവാവിന്റെ ആത്മഹത്യാശ്രമം; പെട്രോൾ ഒഴിച്ച് തീകൊളുത്തി പൊളളലേറ്റ 43കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ; യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോവളത്താണ് സംഭവം. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാരവനിനുള്ളിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൃതദേഹം കണ്ടെത്തിയത് ഒരാളുടെ സ്റ്റെപ്പിനരികിലും മറ്റൊരാൾ പിൻഭാ​ഗത്തും; എസിയിലെ ഗ്യാസ് ചോർച്ചയാകാം മരണ കാരണമെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവികത സംശയിക്കുന്നതായും പോലീസ്; ഡോഗ് സ്ക്വാഡും ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്​ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തും

വടകര: വടകര ദേശീയപാതയിൽ കരിമ്പനപാലത്ത് രണ്ടു യുവാക്കളെ കാരവനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. എസിയിലെ ഗ്യാസ് ചോർച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ പോലീസ് അസ്വാഭാവികത സംശയിക്കുന്നുമുണ്ട്. തിങ്കളാഴ്ച രാത്രി എ​ട്ടോടെയാണ് രണ്ടുപേരെ കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂർ പറശ്ശേരി തട്ടുമ്മൽ ജോയൽ (26) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ മുതൽ വാഹനം നിർത്തിയിട്ടിരുന്നു. രാത്രിയോടെയാണ് വാഹനത്തിന്റെ സ്​റ്റെപ്പിനടുത്തായി ഒരാൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. […]

എട്ട് വർഷമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങി; ആൺസുഹൃത്തിനെ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചു

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയ ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചു. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും […]

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കി ; സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ ; പരാതിയുമായി 39കാരൻ

സ്വന്തം ലേഖകൻ ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്നു പറഞ്ഞാണ് 39 വയസ്സുകാരനായ എൻജിനീയറെ തട്ടിപ്പിനിരയാക്കിയത്. നവംബർ 25 മുതൽ ഡിസംബർ 12 വരെയാണ് തട്ടിപ്പ് നടന്നത്. നവംബർ 11ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിക്കുന്നത്. എൻജിനീയറുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും ഉപദ്രവകരമായ സന്ദേശങ്ങൾ അയയ്ക്കാനും ഉപയോഗിച്ചുവെന്നാണ് […]

അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം  ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (24/12/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ […]

ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ വയോധികനെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊച്ചി: അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു. കുമരംപുത്തൂർ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. ഇക്കഴിഞ്ഞ എട്ടാം തിയതി വൈകീട്ടാണ് കറുകുറ്റി അരീക്കൽ ജം​ഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് മരിച്ചു.

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ മുഴുകി ‘ഹൃദയ’ത്തെ മറക്കരുതേ…ഡിസംബർ 25നും ജനുവരി ഒന്നിനും ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന് കണക്കുകൾ ; അൽപ്പം ശ്രദ്ധിച്ചാൽ തണുപ്പുജന്യ രോഗങ്ങളെയും നിയന്ത്രിക്കാം

ആഘോഷങ്ങൾക്കൊപ്പം ഈ മാറിയ കാലാവസ്ഥയിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്. പ്രായമായവരിൽ മാത്രമല്ല കുട്ടികളിൽപോലും അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്ന സമയമാണിത്. അൽപ്പം ശ്രദ്ധിച്ചാൽ തണുപ്പുജന്യ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കഫം കോപിക്കുന്നതു നിമിത്തം കഫജന്യ രോഗങ്ങളാണ് ധാരാളമായി ഉണ്ടാകുന്നത്. ആസ്ത്മ രോഗികൾക്ക് ഈ സമയത്ത് അസുഖം കൂടും. കുട്ടികളിൽ ശ്വാസംമുട്ടൽ, ചുമ, ജലദോഷം, പനി ഇവ അധികമായി ഉണ്ടാകും. വാത, കഫ പ്രധാനമായ വാതരക്തം, വിപാദികയെന്ന ത്വക് രോഗം എന്നിവയും ഉണ്ടാകാറുണ്ട്. ഡിസംബർ 25നും ജനുവരി ഒന്നിനും ഇടയിലാണ് ഏറ്റവും കൂടുതൽ ആളുകൾ […]