ജിഎസ്.റ്റി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

ജിഎസ്.റ്റി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

സ്വന്തം ലേഖകൻ

കോട്ടയം ജി.എസ്.റ്റി പാകടീഷണേഴ്സ് അസോസിയേഷന്റെ രണ്ടാം സംസ്ഥാന
സമ്മേളനം ആഗസ്റ്റ് 3,4 തീയതികളിൽ കോട്ടയം കുമരകത്ത് വച്ച് നടത്തപ്പെടും. ആഗസ്റ്റ്
3 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് സംസ്ഥാന ജോ. സെക്രട്ടറി മധുസൂദനൻ എറണാകുളം
പതാക ഉയർത്തും. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാഘവൻ നായർ
തൃശ്ശൂരിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ജി.എസ്.റ്റി
ഡിപ്പാർട്ട്മെന്റ് കോട്ടയം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ.എ. നാസുർദീൻ ഉത്ഘാ
ടനം നിർവ്വഹിക്കും. ഗുഡ്സ് & സർവ്വീസ് ടാക്സ് കോട്ടയം ഇന്റലിജൻസ് മേധാവി
ആർ.അരുൺ ആശംസ അർപ്പിക്കും. ചെന്നെ സ്ഥിര മീഡിയായുടെയും, മാർഗ് ഇ ആർ പി
യുടെയും നേത്യത്വത്തിൽ ജി.എസ്.റ്റി നിയമവും ചട്ടങ്ങളും വിശദമാക്കും. വൈകു
ന്നേരം 6 മുതൽ ശി ബാബു സെബാസ്റ്റ്യൻ ആരോഗ്യപരിപാലനരിപ്പറ്റി ക്ലാസ്സ്
നയിക്കും. രാത്രി 7 മുതൽ കലാപരിപാടികൾ ഉണ്ടായിരിക്കും.
ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 9.30 ന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ
സംസ്ഥാന പ്രസിഡന്റ് വി.പി. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും, അഡ്വ. സുരേഷ്
കുറുപ്പ് എം. എൽ. പി. പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും. സെൻട്രൽ ജി.
എസ്.റ്റി. കോട്ടയം അസി. കമ്മിഷണർ സരസ്വതി ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നട
ത്തുന്നതും, തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷൻ
രജിസ്ട്രാർ ശ്രീ. കിരണ് ലാൽ, ജി.എസ്.റ്റി. പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് മാത്യു കൊച്ചീത്ര, ട്രഷറർ ഷൈജുദീൻ കെ.എ. തുടങ്ങിയവർ ആശംസ
കൾ അർപ്പിക്കും. പ്രശസ്ത ഇന്റർനാഷണൽ ട്രയിനർ മോൻസി വർഗ്ഗീസ് മോട്ടി
വേഷൻ ക്ലാസ്സ് നയിക്കും, തുടർന്ന് മുതിർന്ന അംഗങ്ങളെ ആദരിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും കലാരംഗത്ത് മികവ് പുലർത്തിയവർക്കും പ്രശസ്ത സിനിമ-സീരിയൽ നടൻ കോട്ടയം പത്മൻ അവാർഡുകൾ വിതരണം ചെയ്യും.
ജിജി കോട്ടയ്ക്കൽ സ്വാഗതവും ജി സുരേഷ് കുമാർ നന്ദിയും ആശംസിക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ മഹേശ്വരൻ തമ്പി
കൺവീനർ ജി.സുരേഷ് കുമാർ, സംസ്ഥാന പ്രസിഡന്റ് വി. പി. പ്രതാ പൻ, സംസ്ഥാന സെക്രട്ടറി വിനോദ് മാത്യു, ടഷറർ ഷൈജുദീൻ കെ. എ., വിവിധ കമ്മറ്റി
കൺവീനർമാരായ ആർ. സോമശേഖരൻ നായർ, ടോമിച്ചൻ മണമേൽ, ടി.കെ. ഫിലിപ്പോസ്, രമേശ്കുമാർ കോട്ടയം, സന്തോഷ് തങ്കച്ചൻ, ഷാജു പി,സി, പി.ജെ.
വർഗീസ് വൈക്കം, ജോസഫ് കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group