കേന്ദ്ര സർക്കാർ ഭരണ നേട്ടങ്ങൾ സമ്പർക്ക് സമർത്ഥനിലൂടെ ജനങ്ങളിലേക്ക്

കേന്ദ്ര സർക്കാർ ഭരണ നേട്ടങ്ങൾ സമ്പർക്ക് സമർത്ഥനിലൂടെ ജനങ്ങളിലേക്ക്

Spread the love

സ്വന്തം ലേഖകൻ

കുറിച്ചി : നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം നാല് വർഷം പിന്നിടുകയാണ്. കേന്ദ്ര ഗവൺമെന്റ് ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി സമ്പർക്ക് സെ സമർത്ഥൻ ആരംഭിച്ചു. ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളുടെ വിശദീകരണവും ആവശ്യക്കാർക്ക് പദ്ധതിയെ പ്രാവർത്തികമാക്കലും ആണ് പരിപാടി. ‘സാഫ് നിയത് സഹി വികാസ് ‘സമ്പർക്ക് സെ സമർത്ഥൻ പഞ്ചായത്ത് അദ്ധ്യക്ഷൻ കുഞ്ഞുമോൻ ഉതിക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കുങ്ഫൂ യോഗ ഫെഡറേഷൻസംസ്ഥാന സെക്രട്ടറി വി എൻ വിജയനെ സമ്പർക്കം ചെയ്ത് സംസ്ഥാന സമിതി അംഗം കെ ജി രാജ്‌മോഹൻ പരിപാടി ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, സെക്രട്ടറി കെ കെ ഉദയകുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി രതീഷ് കുറിച്ചി, കെ ജെ കൊച്ചുമോൻ, അഭിലാഷ്, വിനീഷ്, സുകേശ് തുടങ്ങിയവർ പങ്കെടുത്തു.