പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

സ്വന്തം ലേഖകൻ

ആലുവ: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്. മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം.ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു ‘അകലെ മൗനം പോലെ’.

Leave a Reply

Your email address will not be published.