ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ട സംഭവം, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
സ്വന്തം ലേഖകന്‍ മലപ്പുറം: ചേലാകര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് 23 ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് സംഭവിച്ച അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. ഗുരുതരമായ വീഴ്ച യഥാസമയം ചൂണ്ടിക്കാട്ടിയിട്ടും മതിയായ ചികിത്സ നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രിക്കും ചേലാകര്‍മ്മം നടത്തിയ ഡോക്ടര്‍ ആഷിക്കിനുമെതിരെ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ കുഞ്ഞുമായി മാതാപിതാക്കള്‍ ഹാജരായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്വദേശി പഴങ്കരയില്‍ നൗഷാദ്, ഭാര്യ ജമീല, ഭര്‍ത്തൃമാതാവ് കുഞ്ഞുമോള്‍ […]