നാല് വർഷത്തിനു ശേഷം മലമ്പുഴ ഡാം തുറന്നു; വീഡിയോ ഇവിടെ കാണാം

നാല് വർഷത്തിനു ശേഷം മലമ്പുഴ ഡാം തുറന്നു; വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: നാല് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം തുറന്നു. ജില്ലയിൽ കനത്തമഴ തുടരുന്നതിനാലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ സ്പിൽവെ ഷട്ടറുകളാണ് തുറന്നത്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റർ വെള്ളമാണ് മലമ്പുഴ അണക്കെട്ടിലുള്ളത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതോടെ സമീപത്തെ പുഴകളിൽ വെള്ളം ഉയരുമെന്നും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജില്ല എമർജൻസി ഓപറേഷൻ സെന്ററുകളുമായി ബന്ധപ്പെടുക. നമ്പറുകൾ: കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്- 0491 2505770, ആലത്തൂർ – 0492 2222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം – 0466 2244322, പട്ടാമ്ബി – 0466 2214300, മണ്ണാർക്കാട് 04924 222397