play-sharp-fill
തൊടുപുഴയിൽ വീടിന്റെ മുറ്റത്തെ കുഴിയിൽ നാലുപേരുടെ മൃതദേഹം;കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയതെന്ന വിലയിരുത്തലിൽ പൊലീസ്

തൊടുപുഴയിൽ വീടിന്റെ മുറ്റത്തെ കുഴിയിൽ നാലുപേരുടെ മൃതദേഹം;കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയതെന്ന വിലയിരുത്തലിൽ പൊലീസ്

സ്വന്തം ലേഖകൻ

ഇടുക്കി: വണ്ണപ്പുറം കമ്പക്കാനത്ത് കുടുംബത്തിൽ കാണാതായ നാല് പേരുടേയും മൃതദേഹം വീടിന്റെ മുറ്റത്തെ കുഴിയിൽ കണ്ടെത്തി. കാനാട്ട് കൃഷ്ണൻ(54), ഭാര്യ സുശീല(50), മക്കൾ ആശ(21), അർജുൻ(17) എന്നിവരാണ് മരിച്ചത്. നാല് പേരെ കാണാതായതിനെ തുടർന്ന് കാളിയാർ പൊലീസെത്തി വീട് തുറന്നു പരിശോധിച്ചു. വീടിനുള്ളിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇത് കൂടാതെ വീടിനടുത്ത് സംശയകരമായി കണ്ടെത്തിയ കുഴി ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധിച്ചു. ഈ കുഴിയിൽ നിന്നാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ആടിൻകൂടിന് സമീപത്തായി പുതുതായി കാണപ്പെട്ട കുഴി തുറന്ന് പരിശോധിച്ചതാണ് നിർണ്ണായകമായത്. ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വൻജനക്കൂട്ടവും വീടിന് സമീപത്തായുണ്ട്. ഇടുക്കി എസ്. പി. കെബി വേണുഗോപാൽ അടക്കമുള്ളവർ സ്ഥലത്തെത്തി.