മീശ നോവൽ വീണ്ടും വിവാദമാകുന്നു: അശ്ലീലതയുടെ അതിർ വരമ്പെല്ലാം ലംഘിച്ച് ആഖ്യാനം; വിവാദ പുസ്തകത്തിൽ മുസ്ലീം സമുദായത്തെപ്പറ്റിയും പരാമർശം; ഹിന്ദു പ്രതിഷേധത്തിൽ അരലക്ഷം പത്രം നഷ്ടമായി മാതൃഭൂമി

മീശ നോവൽ വീണ്ടും വിവാദമാകുന്നു: അശ്ലീലതയുടെ അതിർ വരമ്പെല്ലാം ലംഘിച്ച് ആഖ്യാനം; വിവാദ പുസ്തകത്തിൽ മുസ്ലീം സമുദായത്തെപ്പറ്റിയും പരാമർശം; ഹിന്ദു പ്രതിഷേധത്തിൽ അരലക്ഷം പത്രം നഷ്ടമായി മാതൃഭൂമി

 സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദു സമുദായത്തെ മുഴുവൻ മാതൃഭൂമി ദിനപത്രത്തിന് എതിരാക്കിയ മീശ നോവൽ വീണ്ടും വിവാദമാകുന്നു. മീശ നോവലിലെ ലൈംഗിക ചുവയുള്ള പരാമർശങ്ങളും, സ്ത്രീകൾക്കെതിരായ അതി വൈകാരികമായ ലൈംഗിക പ്രകടനങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഡി.സി ബുക്ക്‌സ് മീശ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മീശയ്‌ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകളെപ്പറ്റിയും, സ്ത്രീകളെയും ഭാര്യമാരെയും പൊതുവായും അപമാനിക്കുന്നതാണ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾ എന്നാണ് വിവാദം. ഈ വിവാദത്തോടെ സർക്കുലേഷനിൽ വൻ ഇടിവാണ് മാതൃഭൂമിയ്ക്ക് ഉണ്ടായിരിക്കുന്നത്. അര ലക്ഷത്തോളം പത്രമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം മാതൃഭൂമിയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഹിന്ദുക്കളുടെ എതിർപ്പിനെ തുടർന്നു പ്രസിദ്ധീകരണം അവസാനിപ്പിച്ച മാതൃഭൂമി ആഴ്ചപത്തിപ്പിലെ നോവൽ മീശ, ഇന്നലെയാണ് ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ചത്. അതിരൂക്ഷമായ ലൈംഗിക പരാമർശങ്ങൾ അടങ്ങിയ മീശയിലെ ഒരു പേജാണ് ഇപ്പോൾ സംഘപരിവാർ അനുകൂല പേജുകളിലും, വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. എന്നാൽ, മീശയ്‌ക്കെതിരായ പ്രചാരണത്തിന് മറ്റു സമുദായങ്ങളെയും കൂട്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാർ ഗ്രൂപ്പുകൾ ഇപ്പോൾ ഈ നോവലിന്റെ ഈ പേജ് പ്രചരിപ്പിക്കുന്നത്.

അതിരാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾ ലൈംഗിക ബന്ധത്തിനു തയ്യാറാണെന്ന സൂചന നൽകുകയാണെന്ന പരാമർശം നോവലിൽ ഉൾപ്പെട്ടതോടെയാണ് നേരത്തെ മീശ വിവാദമായത്. എന്നാൽ, ഇതിനു പിന്നാലെ നോവൽ പിൻവലിച്ച മാതൃഭൂമി ഒന്നാം പേജിൽ എഡിറ്റോറിയൽ എഴുതി ന്യായീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾ മാതൃഭൂമി പത്രം ബഹിഷ്‌കരിക്കുകയും, മീശ നോവലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. പലയിടത്തും മീശ നോവൽ കത്തിച്ചായിരുന്നു ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ഇതോടെ സംസ്ഥാനത്തെമ്പാടുമായി അരലക്ഷത്തോളം പത്രമാണ് മാതൃഭൂമിയ്ക്ക് ഇതുവരെ നഷ്ടമായത്.

Leave a Reply

Your email address will not be published.