പലിശ നല്കാനില്ലെങ്കിൽ കൂടെ കിടന്നാലും മതിയെന്ന് പത്തു സെൻ്റിലെ ബ്ലേഡുകാരനായ മുൻ ഐഎൻറ്റിയുസി നേതാവിൻ്റെ മകൻ; പത്തു സെൻ്റിൽ കുടിൽ വ്യവസായം പോലെ ബ്ലേഡുകാർ; ബസ് സ്റ്റാൻഡിന് സമീപം മൊബൈൽ കട നടത്തുന്ന പെരുവന്താനംകാരായ ദമ്പതിമാർ കോവിഡ് കാലത്ത് പലിശ മുടങ്ങിയതിൻ്റെ പേരിൽ ഈടായി നല്കിയ ചെക്കുകൾ ബാങ്കിൽ കളക്ഷനയച്ചു മടക്കി; ദമ്പതിമാരുടെ ഇടപാട് പത്താം കളം കണക്കിൽ; ബ്ലേഡുകാർ പോലീസ് നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: “പലിശ നല്കാനില്ലങ്കിൽ കൂടെ കിടന്നാൽ മതി” പലിശയിൽ ഇളവ് നല്കാമെന്ന് പത്തു സെൻറിലെ മുൻ നേതാവിൻ്റെ മകൻ. പത്തു സെൻ്റിൽ തന്നെ താമസിക്കുന്ന കൂലി തൊഴിലാളിയായ വനിതയോട് ബ്ലേഡുകാരൻ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകാളാണിത്. മനുഷ്യപറ്റ് തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇതുപോലുള്ള നരാധമൻമാരാണ് തുച്ഛമായ പലിശക്ക് വായ്പ നല്കുന്ന മര്യാദയുള്ളവരെ കൂടി കുഴിയിൽ ചാടിക്കുന്നത്. അതിനിടെ കൊള്ള പലിശക്കാർക്ക് കുട പിടിച്ച് മുണ്ടക്കയത്തെ ഒരു മൂന്നാം കിട മാധ്യമവും രംഗത്തെത്തിയിട്ടുണ്ട്. കോവിഡിൽ വലഞ്ഞ് ജോലി നഷ്ടപ്പെട്ട് സമസ്ത മേഖലയും സ്തംഭിച്ച് നിൽക്കുമ്പോഴാണ് […]

കൈക്കൂലി കൊടുത്താൽ കോട്ടയം നഗരസഭയിൽ എന്തും നടക്കും; അനധികൃത ഫ്ലാറ്റുകൾ നിർമിക്കാം; കണേണ്ടവരെ വേണ്ടതു പോലെ കണ്ടാൽ മതി; നഗരസഭാ ആസ്ഥാനത്തിൻ്റെ മൂലക്കല്ലിളക്കി ഒന്നേകാൽ സെൻ്റ് സ്ഥലം ഹോട്ടലുടമ കൈയ്യേറി കെട്ടിടം നിർമ്മിച്ചതറിഞ്ഞിട്ടും തിരിച്ചുപിടിക്കാതെ നഗരസഭ; നഗരസഭാ മുറ്റത്ത് അൻപതിനായിരം രൂപയിൽ തീർക്കേണ്ട പണി ടെൻഡർ വിളിക്കതെ നിർമിച്ചത് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക്; അഴിമതിയിൽ മുങ്ങി കോട്ടയം നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭാ ആസ്ഥാന മന്ദിരത്തിൻ്റെ ഫ്രണ്ട് ഓഫീസിന് സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നേകാൽ സെൻ്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതറിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നു. കൈയ്യേറിയ വസ്തു തിരിച്ച് പിടിക്കാനോ, നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറല്ല, ആരെങ്കിലും കൈയ്യേറ്റത്തെ പറ്റി ചോദിച്ചാൽ എല്ലാം ശരിയാകും എന്ന സിനിമാ ഡയലോഗ് ആണ് മറുപടി. നഗരസഭയുടെ വസ്തുകൈയ്യേറിയിട്ടുണ്ടോ എന്ന് ചോദിച്ച് ഒരു വർഷം മുൻപ് തേർഡ് ഐ ന്യൂസ് നല്കിയ വിവരാവകാശ അപേക്ഷയിൽ കൈയ്യേറ്റം നടന്നിട്ടുണ്ടെന്നും, തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും സെക്രട്ടറി പറഞ്ഞിരുന്നു. […]

കൊള്ള പലിശയ്ക്കെതിരായ തേർഡ് ഐ ന്യൂസിൻ്റെ വാർത്തയ്ക്ക് ഫലം കാണുന്നു; ആദ്യ പരാതി മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ; ക്യാൻസർ ബാധിതയായ പിഞ്ചു കുഞ്ഞിൻ്റെ ചികിൽസയ്ക്കായി വാങ്ങിയത് ഒരു ലക്ഷം; ഒന്നര വർഷത്തെ പലിശ രണ്ടര ലക്ഷം; പലിശ ചോദിച്ച് പുലർച്ചെ മുതൽ പൂരപ്പാട്ടും, ഗുണ്ടായിസവും കാണിച്ചത് പത്തു സെൻ്റിലെ ഷീലാ ബാബു; കൊള്ള പലിശക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിവൈഎസ്പി

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്തും, വണ്ടൻപതാലിലും കൊള്ള പലിശയും, പത്താം കളവും നടത്തുന്നവർക്കെതിരെ നിരന്തരമായി തേർഡ് ഐ ന്യൂസിൽ വരുന്ന വാർത്തയ്ക്ക് ഫലം കണ്ടുതുടങ്ങി. ക്യാൻസർ ബാധിതയായ പിഞ്ചുകുഞ്ഞിൻ്റെ ചികിൽസയ്ക്കായി മുൻ ചുമട്ടുകാരനായ പുതുപ്പറമ്പിൽ ബാബുവിൻ്റെ ഭാര്യ ഷീലാ ബാബു എന്ന കൊള്ള പലിശക്കാരിയോട് കുട്ടിയുടെ പിതാവ് ഒന്നര വർഷം മുൻപ് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിനാല്പതിനായിരം രൂപ പലിശയും നല്കി. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മൂലം കുട്ടിയുടെ പിതാവിന് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. വരുമാനം നിലച്ചതോടെ […]

തിരൂർ സി ഐ ടി.പി.ഫർഷാദ് പോലീസിലെ ക്രിമിനലോ? മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയെ തല്ലിച്ചതച്ചു; “നീ ഏത് മറ്റവനായാലും എനിക്ക് വേണ്ടില്ല” എന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചു; ഫർഷാദ് കള്ളക്കേസ് എടുക്കുന്നതിലും മിടുക്കൻ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയായ റിയാസിനാണ് (35) തിരൂര്‍ പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം വെച്ച്‌ തിരൂര്‍ സിഐ ടി.പി ഫര്‍ഷാദ് ലാത്തി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചത്. റിയാസ് തന്റെ നാടായ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് തിരൂര്‍ സി ഐ ഫര്‍ഷാദിന്റെ അതിക്രമമുണ്ടായത് കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അദ്ദേഹം. […]

കോവിഡിൽ തകർന്നടിഞ്ഞ വ്യാപാരികളേയും, ഓട്ടോക്കാരേയും ഞെക്കി പിഴിഞ്ഞ പണം കൊണ്ട് മുണ്ടക്കയത്തെ വനിതാ ഗുണ്ട വാങ്ങിയത് അഞ്ച് പവൻ്റെ നെക്ലേസ്; രേഖകൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാലിൽ നിന്ന് മുണ്ടക്കയത്തേക്ക് താമസം മാറിയ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റിയതിന് പിന്നാലെ ബ്ലേഡ് കാരിയുടെ സമ്പാദ്യത്തിൻ്റെ വിവരങ്ങൾ തേടിയ തേർഡ് ഐ ന്യൂസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടമില്ലാതെ കടകൾ പൂട്ടിയും, വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ അരപ്പട്ടിണിയിൽ കഴിയുന്ന സമയത്ത് പത്താംകളമെന്ന് ഓമനപേരുള്ള കൊള്ള പലിശ വാങ്ങി വനിതാ ഗുണ്ട സ്വന്തമാക്കിയത് അഞ്ച് പവൻ്റെ നെക്ലേസ്സ്. ഒരു പവൻ സ്വർണ്ണത്തിന് പണിക്കൂലിയുൾപ്പടെ അൻപതിനായിരത്തിനടുത്ത് വില വരും. സാധാരണ ജനങ്ങൾ ഒരു തരി പൊന്ന് […]

മുണ്ടക്കയത്തെ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി; പോലീസുകാരിയുടെ ഭർത്താവിനും, പുത്തൻചന്തയിലെ ചുമട്ടുകാരനും, വണ്ടൻപതാലിലെ മുൻ ഗൾഫുകാരനും ബ്ലേഡ്; വട്ടി പലിശക്കാർ തകർത്തു കളയുന്നത് നിരവധി കുടുംബങ്ങളെ

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാലിൽ നിന്ന് മുണ്ടക്കയത്തേക്ക് താമസം മാറിയ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി. കോഴിക്കട തരക്കേടില്ലാതെ നടന്നു വരവേ വനിതാ ബ്ലേഡ് ഗുണ്ടയോട് പണം പലിശക്കെടുത്തു. പത്താംകളം കണക്കിന് പലിശ നല്കി തുടങ്ങിയതോടെ കടയിൽ വിറ്റുവരുന്നതത്രയും പലിശ നല്കി. ഒടുവിൽ ആറ് മാസം കൊണ്ട് കട പൂട്ടിക്കെട്ടി. കടത്തിൽ മുങ്ങിയ യുവാവ് ഇപ്പോൾ വാർക്ക പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ഇത്തരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് വനിതാ ഗുണ്ടയുടെ കടത്തിൽ മുങ്ങി നിൽക്കുന്നത്. കടം കയറി നശിച്ചതിൻ്റെ പേരിലുള്ള ആത്മഹത്യകൾ […]

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ; സാമ്പത്തിക മേഖല തകർന്നടിഞ്ഞു; വ്യാപാരികൾ കടക്കെണിയിൽ ; മൂന്നാം തരംഗം അടുത്തെത്തിയിട്ടും വാക്സിനേഷൻ പാതി വഴിയിൽ; വോട്ടെണ്ണൽ ദിവസത്തേ ആഹ്ളാദ പ്രകടനം നിരോധിച്ചത് നേട്ടമായി;ആഹ്ളാദ പ്രകടനങ്ങൾ ഹൈക്കോടതി നിരോധിച്ചത് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയിൻമേൽ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് ഒന്നും രണ്ടും തരംഗം പിന്നിട്ട് മൂന്നാം തരംഗത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ഇത് സ്വാഭാവിക പ്രതിഭാസമായിക്കണ്ട് തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. കാരണം ഒന്നാം തരംഗം വളരെ ക്രിയാത്മകമായി പ്രതിരോധിച്ച ഒരു നാടാണ് രണ്ടാം തരംഗത്തിൽ കൺമുന്നിൽ തകർന്നടിയുന്നത്. രണ്ടാം തരംഗത്തിൽ സാമ്പത്തികമായും ആരോഗ്യപരമായും ഇന്ത്യയിലെ തന്നെ മോശം അവസ്ഥയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി മാറിയത് നമ്മൾ കണ്ടതാണ്. മരണ നിരക്കായിരുന്നു രണ്ടാം തരംഗത്തിൽ കേരളത്തിനെ പിടിച്ചുലച്ചത്. 60ന് മുകളിൽ ഒന്നാം തംരഗത്തെക്കാൾ രണ്ടാം തരംഗത്തിൽ […]

മുണ്ടക്കയത്തും, വണ്ടൻപതാലിലും, പത്തു സെൻ്റിലും, പുത്തൻ ചന്തയിലും വനിതാ ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു; വനിതാ ഗുണ്ടയ്ക്ക് കൂട്ടായി ചെളിക്കുഴിയിലെ പർദ്ദയിട്ട ബ്ലേഡുകാരിയും; പത്തു സെൻ്റിലെ അപ്പനും, മകനും, ചുമട്ടുകാരനും കൊള്ള പലിശക്കാർ; ചുമട്ടുകാരനും, വനിതാ ഗുണ്ടയും തകർത്തത് നിരവധി കുടുംബങ്ങളെ; വണ്ടൻപതാലിലെ ഇറച്ചിവെട്ടുകാരായ സഹോദരന്മാർക്കും, ഓട്ടോ ഡ്രൈവറായ മുൻ ബസ് ഡ്രൈവർക്കും ബ്ലേഡ്

സ്വന്തം ലേഖകൻ മുണ്ടക്കയം: മലയോര മേഖലയാകെ വനിതകൾ നടത്തുന്ന ബ്ലേഡിൽ മുങ്ങി; വനിതകൾ ബ്ലേഡ് നടത്തിയാൽ കൃത്യമായി തിരിച്ചുപിടിക്കാമെന്നതാണ് വട്ടി പലിശക്കാരായ വനിതാ ബ്ലേഡിൻ്റെ നേട്ടം. പലിശ നല്കാത്തവരുടെ കടയിലും, വാഹനങ്ങളിലും ചെന്ന് പൂരപ്പാട്ട് നടത്തുന്നതോടെ എവിടുന്നേലും കടം വാങ്ങി പലിശ നല്കും. കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ പലർക്കും പലിശ നല്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് ബ്ലേഡുകാർ വാഹനം പിടിച്ചെടുക്കാനും, സ്വത്തുക്കൾ കൈവശപ്പെടുത്താനും ഭീഷണിപ്പെടുത്താനും തുടങ്ങിയത്. ഏറ്റവുമധികം ബ്ലേഡുകാർ വണ്ടൻപതാൽ, പത്തു സെൻറ്, പുത്തൻചന്ത കുട്ടിക്കൽ, ചെളിക്കുഴി, ഉള്ളാട്ടു കോളനി മേഖലകളിലാണ്. […]

രണ്ടരക്കോടിയിലധികം ജനങ്ങൾ അരപ്പട്ടിണിയിൽ; ജയിലുകളിൽ കൊടും ക്രിമിനലുകൾ ചിക്കനും, മട്ടണും, ചപ്പാത്തിയും, കപ്പ പുഴുക്കുമടിച്ച് സുഖവാസത്തിൽ; കുത്തും കൊലയും നടത്തി ജയിലിൽ പോയാൽ സുഖജീവിതം

ഏ.കെ ശ്രീകുമാർ കോട്ടയം: കൊറോണയുടെ രണ്ടാം വരവ് കൂടി എത്തിയതോടെ മലയാളികൾ മുഴുപ്പട്ടിണിയിലായി. കച്ചവടമില്ലാതെ വ്യാപാര സ്ഥാപനങ്ങൾ  അടച്ചു പൂട്ടിയും, വ്യവസായ സ്ഥാപനങ്ങളും, കെട്ടിട നിർമ്മാണമടക്കം സമസ്തമേഖലയും സ്തംഭനാവസ്ഥയിലെത്തിയതോടെ പതിനായിരങ്ങൾക്കാണ് ജോലി നഷ്ടപ്പെട്ടത്.  സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ മുക്കാൽ ഭാഗവും അരപ്പട്ടിണിയിൽ കഴിയുമ്പോഴാണ് കൊടും ക്രിമിനലുകൾക്ക് ലാവിഷ് ഭക്ഷണം കിട്ടുന്നത് കുഞ്ഞുങ്ങൾക്ക് ബിസ്കറ്റ് വാങ്ങി നല്കാൻ പോലും പണമില്ലാതെ  സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ  ജയിലുകളിൽ  കൊടും കുറ്റവാളികൾക്ക് കൃത്യമായി മട്ടനും മീനും കപ്പപ്പുഴുക്കുമടക്കം പോഷക സമൃദ്ധമായ ഭക്ഷണമാണ് ലഭിക്കുന്നത് സർക്കാരിന് ക്രിമിനലുകളോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് […]

മുണ്ടക്കയത്ത് ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു ; പത്തു സെൻ്റിൽ കുടിൽ വ്യവസായം പോലെ ബ്ലേഡ്; അപ്പനും മകനും കൊള്ള പലിശക്കാർ; പിരിവ് ഇളയ മകനായ പോലീസുകാരൻ്റെ യൂണിഫോമിൻ്റെ ബലത്തിൽ; മുൻ ആശുപത്രി ജീവനക്കാരിക്കും ബ്ലേഡും ഗുണ്ടായിസവും; പ്ലാക്കപ്പടിയിൽ സ്ത്രീകൾക്ക് മാത്രം പണം കൊടുക്കുന്ന വിരുതനും

സ്വന്തം ലേഖകൻ മുണ്ടക്കയം: മലയോര മേഖലയാകെ ബ്ലേഡിൽ മുങ്ങി; കോവിഡിൻ്റെ രണ്ടാം വരവ് സാധാരണക്കാരനേയും,ബിസിനസുകാരേയും തകർത്തെറിഞ്ഞതോടെ വട്ടി പലിശക്കാർ പിടിമുറുക്കി. കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ പലർക്കും പലിശ നല്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് ബ്ലേഡുകാർ വാഹനം പിടിച്ചെടുക്കാനും, സ്വത്തുക്കൾ കൈവശപ്പെടുത്താനും തുടങ്ങിയത്. ഏറ്റവുമധികം ബ്ലേഡുകാർ വണ്ടൻപതാൽ, പത്തു സെൻറ്, പുത്തൻചന്ത കുട്ടിക്കൽ മേഖലകളിലാണ്. പത്തു സെൻറിലെ കൊള്ളക്കാരായ അപ്പനും മകനും, ബ്ലേഡ് പിരിവ് നടത്തുന്നത് പോലീസുകാരനായ ഇളയ മകൻ്റെ യുണീഫോമിൻ്റെ ബലത്തിലാണ്. നിരവധി വാഹനങ്ങളാണ് ഇവർ പണയം പിടിച്ചിട്ടുള്ളത്. പലരും ആശുപത്രി […]