play-sharp-fill
മുണ്ടക്കയത്തെ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി; പോലീസുകാരിയുടെ ഭർത്താവിനും,  പുത്തൻചന്തയിലെ ചുമട്ടുകാരനും, വണ്ടൻപതാലിലെ മുൻ ഗൾഫുകാരനും ബ്ലേഡ്; വട്ടി പലിശക്കാർ തകർത്തു കളയുന്നത് നിരവധി കുടുംബങ്ങളെ

മുണ്ടക്കയത്തെ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി; പോലീസുകാരിയുടെ ഭർത്താവിനും, പുത്തൻചന്തയിലെ ചുമട്ടുകാരനും, വണ്ടൻപതാലിലെ മുൻ ഗൾഫുകാരനും ബ്ലേഡ്; വട്ടി പലിശക്കാർ തകർത്തു കളയുന്നത് നിരവധി കുടുംബങ്ങളെ

സ്വന്തം ലേഖകൻ

മുണ്ടക്കയം: വണ്ടൻപതാലിൽ നിന്ന് മുണ്ടക്കയത്തേക്ക് താമസം മാറിയ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി.

കോഴിക്കട തരക്കേടില്ലാതെ നടന്നു വരവേ വനിതാ ബ്ലേഡ് ഗുണ്ടയോട് പണം പലിശക്കെടുത്തു. പത്താംകളം കണക്കിന് പലിശ നല്കി തുടങ്ങിയതോടെ കടയിൽ വിറ്റുവരുന്നതത്രയും പലിശ നല്കി. ഒടുവിൽ ആറ് മാസം കൊണ്ട് കട പൂട്ടിക്കെട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടത്തിൽ മുങ്ങിയ യുവാവ് ഇപ്പോൾ വാർക്ക പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ഇത്തരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് വനിതാ ഗുണ്ടയുടെ കടത്തിൽ മുങ്ങി നിൽക്കുന്നത്. കടം കയറി നശിച്ചതിൻ്റെ പേരിലുള്ള ആത്മഹത്യകൾ ഏതു സമയത്തും ഉണ്ടാകാം.

പോലീസുകാരിയുടെ ഭർത്താവും ടാക്സി ഡ്രൈവറുമായയാളും, പുത്തൻചന്തയിലെ ചുമട്ടുകാരനും, വണ്ടൻപതാൽ മൈക്കോളജി വഴിയിൽ താമസിക്കുന്നതും പുത്തൻചന്തയിൽ ഫൈനാൻസ് സ്ഥാപനവുമുള്ള മുൻ ഗൾഫുകാരനുമെല്ലാം കൊള്ള പലിശക്കാരാണ്. ഇവർ മുണ്ടക്കയത്തേയും, വണ്ടൻപതാലിലേയും നിരവധി കുടുംബങ്ങളേയാണ് തീരാകടത്തിൽ മുക്കിയത്. ഗൾഫുകാരൻ ഫൈനാൻസ് സ്ഥാപനത്തിൻ്റെ മറവിലാണ് കൊള്ള പലിശയിടപാട് നടത്തുന്നത്

ചെറിയ കടങ്ങൾ വീട്ടാനും, ചികിൽസക്കുമായി പലിശക്ക് വാങ്ങിയവർ ഇന്ന് കഴുത്തറ്റം കടത്തിലാണ്.

പലിശ നല്കാത്തവരുടെ കടയിലും, വാഹനങ്ങളിലും ചെന്ന് പൂരപ്പാട്ട് നടത്തുന്നതോടെ എവിടുന്നേലും കടം വാങ്ങി പലിശ നല്കും.

ഏറ്റവുമധികം ബ്ലേഡുകാർ വണ്ടൻപതാൽ, പത്തു സെൻറ്, പുത്തൻചന്ത കുട്ടിക്കൽ, ചെളിക്കുഴി, ഉള്ളാട്ടു കോളനി മേഖലകളിലാണ്.

കോവിഡുമൂലം പലർക്കും ജോലി നഷ്ടപ്പെട്ട് അരപ്പട്ടിണിയിലാണ്. വാങ്ങിയ മുതലിൻ്റെ മുന്നിരട്ടി പലിശയായി തിരികെ നല്കിയിട്ടും ഇനിയും പണം വേണമെന്ന് പറഞ്ഞ് വീടുകളിൽ കയറി ഇറങ്ങുകയാണ്.
തുടരും!