തിരൂർ സി ഐ ടി.പി.ഫർഷാദ് പോലീസിലെ ക്രിമിനലോ? മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയെ തല്ലിച്ചതച്ചു; “നീ ഏത് മറ്റവനായാലും എനിക്ക് വേണ്ടില്ല” എന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചു; ഫർഷാദ് കള്ളക്കേസ് എടുക്കുന്നതിലും മിടുക്കൻ

തിരൂർ സി ഐ ടി.പി.ഫർഷാദ് പോലീസിലെ ക്രിമിനലോ? മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയെ തല്ലിച്ചതച്ചു; “നീ ഏത് മറ്റവനായാലും എനിക്ക് വേണ്ടില്ല” എന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചു; ഫർഷാദ് കള്ളക്കേസ് എടുക്കുന്നതിലും മിടുക്കൻ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയായ റിയാസിനാണ് (35) തിരൂര്‍ പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം വെച്ച്‌ തിരൂര്‍ സിഐ ടി.പി ഫര്‍ഷാദ് ലാത്തി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചത്.

റിയാസ് തന്റെ നാടായ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് തിരൂര്‍ സി ഐ ഫര്‍ഷാദിന്റെ അതിക്രമമുണ്ടായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അവിടെയെത്തിയ പൊലീസ് സംഘം വാഹനം നിര്‍ത്തി കടയിലേക്ക് കയറുകയും സി ഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ‘നീ ഏത് മറ്റവന്‍ ആയാലും വേണ്ടിയില്ല ഞാന്‍ സി ഐ ഫർഷാദ് ആണ് ..ആരോടെങ്കിലും ചെന്ന് പറ’ എന്ന് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.

കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്.

ലാത്തിയടിയേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്‌പി. കെ.എം.ബിജുവിനോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ടി.പി ഫർഷാദ് ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം പ്രശ്നക്കാരനാണ്.

കുന്നംകുളം സ്റ്റേഷനിൽ ജോലി ചെയ്യവേ യുവാവിനേ കള്ളക്കേസിൽ കുടുക്കിയിരുന്നു. തിരൂരിൽ പീഡനത്തിനിരയായ യുവതിയുടെ പരാതി സ്വീകരിക്കാതെ മോശമായി പെരുമാറിയത് അടക്കം നിരവധി ആരോപണങ്ങൾ ഫർഷാദിനെതിരെയുണ്ട്.