മുണ്ടക്കയത്തും, വണ്ടൻപതാലിലും, പത്തു സെൻ്റിലും, പുത്തൻ ചന്തയിലും വനിതാ ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു; വനിതാ ഗുണ്ടയ്ക്ക് കൂട്ടായി ചെളിക്കുഴിയിലെ പർദ്ദയിട്ട ബ്ലേഡുകാരിയും;  പത്തു സെൻ്റിലെ അപ്പനും, മകനും, ചുമട്ടുകാരനും കൊള്ള പലിശക്കാർ; ചുമട്ടുകാരനും, വനിതാ ഗുണ്ടയും തകർത്തത് നിരവധി കുടുംബങ്ങളെ; വണ്ടൻപതാലിലെ ഇറച്ചിവെട്ടുകാരായ സഹോദരന്മാർക്കും, ഓട്ടോ ഡ്രൈവറായ മുൻ ബസ് ഡ്രൈവർക്കും ബ്ലേഡ്

മുണ്ടക്കയത്തും, വണ്ടൻപതാലിലും, പത്തു സെൻ്റിലും, പുത്തൻ ചന്തയിലും വനിതാ ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു; വനിതാ ഗുണ്ടയ്ക്ക് കൂട്ടായി ചെളിക്കുഴിയിലെ പർദ്ദയിട്ട ബ്ലേഡുകാരിയും; പത്തു സെൻ്റിലെ അപ്പനും, മകനും, ചുമട്ടുകാരനും കൊള്ള പലിശക്കാർ; ചുമട്ടുകാരനും, വനിതാ ഗുണ്ടയും തകർത്തത് നിരവധി കുടുംബങ്ങളെ; വണ്ടൻപതാലിലെ ഇറച്ചിവെട്ടുകാരായ സഹോദരന്മാർക്കും, ഓട്ടോ ഡ്രൈവറായ മുൻ ബസ് ഡ്രൈവർക്കും ബ്ലേഡ്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: മലയോര മേഖലയാകെ വനിതകൾ നടത്തുന്ന ബ്ലേഡിൽ മുങ്ങി; വനിതകൾ ബ്ലേഡ് നടത്തിയാൽ കൃത്യമായി തിരിച്ചുപിടിക്കാമെന്നതാണ് വട്ടി പലിശക്കാരായ വനിതാ ബ്ലേഡിൻ്റെ നേട്ടം.

പലിശ നല്കാത്തവരുടെ കടയിലും, വാഹനങ്ങളിലും ചെന്ന് പൂരപ്പാട്ട് നടത്തുന്നതോടെ എവിടുന്നേലും കടം വാങ്ങി പലിശ നല്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ പലർക്കും പലിശ നല്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് ബ്ലേഡുകാർ വാഹനം പിടിച്ചെടുക്കാനും, സ്വത്തുക്കൾ കൈവശപ്പെടുത്താനും ഭീഷണിപ്പെടുത്താനും തുടങ്ങിയത്.

ഏറ്റവുമധികം ബ്ലേഡുകാർ വണ്ടൻപതാൽ, പത്തു സെൻറ്, പുത്തൻചന്ത കുട്ടിക്കൽ, ചെളിക്കുഴി, ഉള്ളാട്ടു കോളനി മേഖലകളിലാണ്.

പത്തു സെൻറിലെ കൊള്ളക്കാരായ അപ്പനും മകനും, മുൻ ചുമട്ടുകാരനും, മുൻ ആശുപത്രി ജീവനക്കാരിയും വണ്ടൻപതാലിൽ നിന്ന് അടുത്തയിടെ താമസം മാറിയ വനിതാ ഗുണ്ടയും കൊള്ളപ്പലിശക്കാരാണ്. നിരവധി കുടുംബങ്ങളെയാണ് ഇവർ തീരാക്കടത്തിൽ മുക്കിയത്.

വണ്ടൻപതാലിലെ ഇറച്ചിവെട്ടുകാരായ സഹോദരന്മാരും, മുൻ ബസ് ഡ്രൈവറും, അസംബനി റോഡിലെ എക്സ് ഗൾഫുകാരനുമെല്ലാം വണ്ടൻപതാലിനെ കാർന്നുതിന്നുന്ന ബ്ലേഡുകാരാണ്.

കോവിഡുമൂലം പലർക്കും ജോലി നഷ്ടപ്പെട്ട് അരപ്പട്ടിണിയിലാണ്.പലരും ആശുപത്രി ചിലവുകൾക്ക് വേണ്ടിയാണ് പലിശക്ക് പണം വാങ്ങിയത്. വാങ്ങിയ മുതലിൻ്റെ മുന്നിരട്ടി പലിശയായി തിരികെ നല്കിയിട്ടും ഇനിയും പണം വേണമെന്ന് പറഞ്ഞ് വീടുകളിൽ കയറി ഇറങ്ങുകയാണ്.

പത്തു സെൻ്റിലെ മുൻ ചുമട്ടുകാരനാകട്ടെ നിരവധി ഓട്ടോക്കാരേയും, ബസുടമയേയും ആത്മഹത്യയുടെ മുൻപിലെത്തിച്ചു.

പത്തു സെൻ്റിൽ തന്നെയുള്ള മുൻ ആശുപത്രി ജീവനക്കാരിയാകട്ടെ കൊടുവാളാണ്. പലിശ നല്കാൻ ഒരു ദിവസം താമസിച്ചാൽ മതി പുലർച്ചെ 6 ന് വീട്ടുമുറ്റത്ത് കാണും, പിന്നെ തെറിയുടെ പൂരമാണ്.

ചെളിക്കുഴിയിലെ പർദ്ദയിട്ട ബ്ലേഡുകാരിയാകട്ടെ പലിശ നല്കാൻ താമസിക്കുന്നവരുടെ കുത്തിന് പിടിക്കും. കൊടുത്തതിൻ്റെ മൂന്നിരട്ടി തിരികെ കിട്ടിയാലും മതിയാകില്ല.

വനിതാ ഗുണ്ടയുടെ പിരിവുകാരനെ ഭർത്താവ് പഞ്ഞിക്കിട്ട കഥ ഉടൻ.
തുടരും!