play-sharp-fill
കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ; സാമ്പത്തിക മേഖല തകർന്നടിഞ്ഞു; വ്യാപാരികൾ കടക്കെണിയിൽ ; മൂന്നാം തരംഗം അടുത്തെത്തിയിട്ടും വാക്സിനേഷൻ പാതി വഴിയിൽ; വോട്ടെണ്ണൽ ദിവസത്തേ ആഹ്ളാദ പ്രകടനം നിരോധിച്ചത് നേട്ടമായി;ആഹ്ളാദ പ്രകടനങ്ങൾ ഹൈക്കോടതി നിരോധിച്ചത് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയിൻമേൽ

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ; സാമ്പത്തിക മേഖല തകർന്നടിഞ്ഞു; വ്യാപാരികൾ കടക്കെണിയിൽ ; മൂന്നാം തരംഗം അടുത്തെത്തിയിട്ടും വാക്സിനേഷൻ പാതി വഴിയിൽ; വോട്ടെണ്ണൽ ദിവസത്തേ ആഹ്ളാദ പ്രകടനം നിരോധിച്ചത് നേട്ടമായി;ആഹ്ളാദ പ്രകടനങ്ങൾ ഹൈക്കോടതി നിരോധിച്ചത് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയിൻമേൽ

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് ഒന്നും രണ്ടും തരംഗം പിന്നിട്ട് മൂന്നാം തരംഗത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ഇത് സ്വാഭാവിക പ്രതിഭാസമായിക്കണ്ട് തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. കാരണം ഒന്നാം തരംഗം വളരെ ക്രിയാത്മകമായി പ്രതിരോധിച്ച ഒരു നാടാണ് രണ്ടാം തരംഗത്തിൽ കൺമുന്നിൽ തകർന്നടിയുന്നത്.

രണ്ടാം തരംഗത്തിൽ സാമ്പത്തികമായും ആരോഗ്യപരമായും ഇന്ത്യയിലെ തന്നെ മോശം അവസ്ഥയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി മാറിയത് നമ്മൾ കണ്ടതാണ്. മരണ നിരക്കായിരുന്നു രണ്ടാം തരംഗത്തിൽ കേരളത്തിനെ പിടിച്ചുലച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

60ന് മുകളിൽ ഒന്നാം തംരഗത്തെക്കാൾ രണ്ടാം തരംഗത്തിൽ മരണ നിരക്ക് കുറഞ്ഞു. ഈ വിഭാഗത്തിൽ വാക്സിനേഷൻ നേരത്തെ നടത്താനായതാണ് മരണനിരക്ക് ഉയരാതിരിക്കാൻ സഹായിച്ചെന്നാണ് വിലയിരുത്തൽ. രണ്ടാം തരംഗത്തിൽ എണ്ണായിരത്തിലധികം പേർ മരിച്ചു.
ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ 30 വയസിനും 60 വയസിനും ഇടയിൽ മരണനിരക്ക് ഉയർന്നു.

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് ഒന്നാം തരംഗം കാര്യക്ഷമമായി പ്രതിരോധിച്ചതിന് ലോകം നൽകിയ അഭിനന്ദനങളിലും അംഗീകാരങ്ങളിലും മതിമറന്നു പോയതാണ് രണ്ടാം തരംഗത്തെ ലാഘവപൂർവ്വം കാണാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്ന രീതിയിലുള്ള ആരോപണങ്ങൾ ശക്തമായിരുന്നു.

കോവിഡ് തുടങ്ങിയ സമയത്തെ ഇറ്റലിയെ ഓർമിപ്പിക്കും വിധമായിരുന്നു കേരളത്തിന്റെയും രാജ്യത്തിന്റെയും പോക്ക്. രണ്ടാം തരംഗം ഇത്ര മോശം അവസ്ഥയിൽ കൊണ്ടെത്തിച്ചതിൽ കൊടിയുടെ നിറവ്യത്യാസമില്ലാതെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ വഹിച്ച പങ്ക് ചെറുതല്ല.

സാമ്പത്തിക മേഖല തകർന്നടിഞ്ഞു. നിരവധി ആളുകൾ തൊഴിൽ രഹിതരായി. വാക്‌സിനേഷൻ ഫലപ്രദമായി നടത്തി, സാമ്പത്തിക മേഖല പൂർവ്വ സ്ഥിതിയിലാക്കിയ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാതൃകയായി. എന്നിട്ടും നമ്മുടെ നാട്ടിലെ നെറികെട്ട രാഷ്ട്രീയം സാധാരണ ജനങ്ങളുടെ സ്വത്തിനും ജീവനും യാതൊരു വിലയും കൽപ്പിക്കാതെ മറ്റ് വിഷയങ്ങളിലും പരസ്പരമുള്ള വാക്പോരിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ചെറുകിട വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. കടക്കെണിയിൽ പെട്ട് ഇനിയെന്ത് എന്നാകുലപ്പെട്ട് നില്കുന്നവർക്ക് മുന്നിലേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച സർക്കാർ, നാട്ടിൽ പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ കണക്ക് എടുത്താൽ സ്ഥിതിഗതികൾ ഏറെക്കുറെ വ്യക്തമാകും. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെയും ലോൺ തിരിച്ചടവ് മുടങ്ങിയും നാടിന്റെ നട്ടെല്ലായ വ്യാപാരികൾ തകരുന്ന കാഴ്ചയാണ് എങ്ങും.

വോട്ടെണ്ണൽ ദിവസത്തേ ആഹ്ളാദ പ്രകടനം നിരോധിച്ചത് കോവിഡ് വ്യാപന തോത് കുറച്ചതിൽ വഹിച്ച പങ്ക് ചെറുതല്ല. കോവിഡ് വൈറസിന് സംഭവിച്ച ജനിതകമാറ്റം രൂക്ഷവ്യാപനത്തിന് ഒരു കാരണം മാത്രമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ നടന്ന സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.

വോട്ടെണ്ണൽ ദിവസത്തെ ആഹ്ളാദ പ്രകടനങ്ങൾ ഹൈക്കോടതി നിരോധിച്ചത് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ. ശ്രീകുമാർ നല്കിയ ഹർജിയിൻമേലായിരുന്നു. ഹർജിയിൻമേൽ സംസ്ഥാന സർക്കാരിനോടും,തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ആഹ്ളാദ പ്രകടനങ്ങൾ നിരോധിച്ച് സർക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവിടുകയായിരുന്നു. ഇത് രണ്ടാം തരംഗത്തിലെ വ്യാപന തോത് ഗണ്യമായി കുറച്ചിരുന്നു. മൂഡസ്വർഗത്തിലിരുന്ന്, ഒന്നാം തരംഗം പ്രതിരോധിച്ചതോർത്ത് പുളകം കൊള്ളാതെ, മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാനുള്ള നടപടികൾ ഇപ്പോഴേ ആരംഭിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കയ്യും കെട്ടി നോക്കിയിരുന്നാൽ കോവിഡിന് ശേഷം നാട് സാമ്പത്തികമായി വീണ്ടും തകർച്ചയിലേക്ക് പോകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. വ്യാപാരികളെയും എല്ലാ തൊഴിൽ മേഖലയിലുള്ളവരെയും സംരക്ഷിച്ച്, ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ബാധ്യസ്ഥരാണ്.