കോവിഡിൽ തകർന്നടിഞ്ഞ വ്യാപാരികളേയും, ഓട്ടോക്കാരേയും ഞെക്കി പിഴിഞ്ഞ പണം കൊണ്ട്  മുണ്ടക്കയത്തെ വനിതാ ഗുണ്ട വാങ്ങിയത് അഞ്ച് പവൻ്റെ നെക്ലേസ്; രേഖകൾ തേർഡ് ഐ ന്യൂസിന്

കോവിഡിൽ തകർന്നടിഞ്ഞ വ്യാപാരികളേയും, ഓട്ടോക്കാരേയും ഞെക്കി പിഴിഞ്ഞ പണം കൊണ്ട് മുണ്ടക്കയത്തെ വനിതാ ഗുണ്ട വാങ്ങിയത് അഞ്ച് പവൻ്റെ നെക്ലേസ്; രേഖകൾ തേർഡ് ഐ ന്യൂസിന്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: വണ്ടൻപതാലിൽ നിന്ന് മുണ്ടക്കയത്തേക്ക് താമസം മാറിയ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റിയതിന് പിന്നാലെ ബ്ലേഡ് കാരിയുടെ സമ്പാദ്യത്തിൻ്റെ വിവരങ്ങൾ തേടിയ തേർഡ് ഐ ന്യൂസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടമില്ലാതെ കടകൾ പൂട്ടിയും, വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ അരപ്പട്ടിണിയിൽ കഴിയുന്ന സമയത്ത് പത്താംകളമെന്ന് ഓമനപേരുള്ള കൊള്ള പലിശ വാങ്ങി വനിതാ ഗുണ്ട സ്വന്തമാക്കിയത് അഞ്ച് പവൻ്റെ നെക്ലേസ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പവൻ സ്വർണ്ണത്തിന് പണിക്കൂലിയുൾപ്പടെ അൻപതിനായിരത്തിനടുത്ത് വില വരും. സാധാരണ ജനങ്ങൾ ഒരു തരി പൊന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന കാലത്താണ് വനിതാ ഗുണ്ട 5 പവൻ സ്വന്തമാക്കിയത്. മുണ്ടക്കയത്തെ സ്വർണ്ണക്കടയിൽ നിന്നും ഉരുപ്പടി വാങ്ങിയതിൻ്റെ രേഖകൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.

അനധികൃത ബ്ലേഡ് ഇടപാട് നടത്തുന്ന വണ്ടൻപതാലിലെ ഓട്ടോക്കാരനും, പുത്തൻചന്തയിലെ ഫൈനാൻസിൻ്റെ മറവിൽ കൊള്ള പലിശ നടത്തുന്ന ഗൾഫുകാരനും, പോലീസുകാരിയുടെ ഭർത്താവും, പത്തു സെൻറിലേ മുൻ ചുമട്ടുകാരനുമെല്ലാം ലക്ഷങ്ങളാണ് വാരിക്കൂട്ടുന്നത്. ഇവരുടെയൊക്കെ സമ്പത്തിൻ്റെ കണക്ക് കേട്ടാൽ അന്തംവിടും

പത്തു സെൻ്റിലെ അപ്പനും മകനുമാകട്ടെ വാഹനങ്ങൾ പണയം പിടിച്ചിട്ടാണ് കൊള്ളപ്പലിശ ഇടപാട് നടത്തുന്നത്.

ഒരു ലക്ഷം രൂപ പത്താം കളത്തിലിറക്കിയാൽ പ്രതിമാസം മുപ്പതിനായിരം രൂപയാണ് പലിശ ലഭിക്കുന്നത്. കൊള്ള പലിശക്കാരുടെ സമ്പത്ത് കുമിഞ്ഞ് കൂടുന്നതിൻ്റെ കാരണവും ഇതുതന്നെ.

പത്തു സെൻറിലെ ഒരു കോഴിക്കട തരക്കേടില്ലാതെ നടന്നു വരവേ വനിതാ ബ്ലേഡ് ഗുണ്ടയോട് പണം പലിശക്കെടുത്തു. പത്താംകളം കണക്കിന് പലിശ നല്കി തുടങ്ങിയതോടെ കടയിൽ വിറ്റുവരുന്നതത്രയും പലിശ നല്കി. ഒടുവിൽ ആറ് മാസം കൊണ്ട് കട പൂട്ടിക്കെട്ടി.

കടത്തിൽ മുങ്ങിയ യുവാവ് ഇപ്പോൾ വാർക്ക പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്.

ഇത്തരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് വനിതാ ഗുണ്ടയുടെ കടത്തിൽ മുങ്ങി നിൽക്കുന്നത്. കടം കയറി നശിച്ചതിൻ്റെ പേരിലുള്ള ആത്മഹത്യകൾ ഏതു സമയത്തും മുണ്ടക്കയത്ത് ഉണ്ടാകാം.
തുടരും!