പലിശ നല്കാനില്ലെങ്കിൽ കൂടെ കിടന്നാലും മതിയെന്ന് പത്തു സെൻ്റിലെ ബ്ലേഡുകാരനായ മുൻ ഐഎൻറ്റിയുസി നേതാവിൻ്റെ മകൻ; പത്തു സെൻ്റിൽ കുടിൽ വ്യവസായം പോലെ  ബ്ലേഡുകാർ; ബസ് സ്റ്റാൻഡിന് സമീപം മൊബൈൽ കട നടത്തുന്ന പെരുവന്താനംകാരായ ദമ്പതിമാർ കോവിഡ് കാലത്ത് പലിശ മുടങ്ങിയതിൻ്റെ പേരിൽ ഈടായി നല്കിയ ചെക്കുകൾ ബാങ്കിൽ കളക്ഷനയച്ചു മടക്കി; ദമ്പതിമാരുടെ ഇടപാട് പത്താം കളം കണക്കിൽ; ബ്ലേഡുകാർ പോലീസ് നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: “പലിശ നല്കാനില്ലങ്കിൽ കൂടെ കിടന്നാൽ മതി” പലിശയിൽ ഇളവ് നല്കാമെന്ന് പത്തു സെൻറിലെ മുൻ നേതാവിൻ്റെ മകൻ.

പത്തു സെൻ്റിൽ തന്നെ താമസിക്കുന്ന കൂലി തൊഴിലാളിയായ വനിതയോട് ബ്ലേഡുകാരൻ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകാളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യപറ്റ് തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇതുപോലുള്ള നരാധമൻമാരാണ് തുച്ഛമായ പലിശക്ക് വായ്പ നല്കുന്ന മര്യാദയുള്ളവരെ കൂടി കുഴിയിൽ ചാടിക്കുന്നത്. അതിനിടെ കൊള്ള പലിശക്കാർക്ക് കുട പിടിച്ച് മുണ്ടക്കയത്തെ ഒരു മൂന്നാം കിട മാധ്യമവും രംഗത്തെത്തിയിട്ടുണ്ട്.

കോവിഡിൽ വലഞ്ഞ് ജോലി നഷ്ടപ്പെട്ട് സമസ്ത മേഖലയും സ്തംഭിച്ച് നിൽക്കുമ്പോഴാണ് പലിശയില്ലയിൽ കിടപ്പറ പങ്കിടാൻ നിർബന്ധിക്കുന്നത്.

സർക്കാരും, ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും ,സേവാഭാരതിയുമടക്കമുള്ളവരും വിവിധ സന്നദ്ധ സംഘ സംഘടനകളും നല്കിയ ഭക്ഷ്യക്കിറ്റ് കഴിച്ചാണ് കോവിഡ് കാലത്ത് പല കുടുംബങ്ങളും കഴിഞ്ഞത്..

പത്തു സെൻ്റിൽ നിരവധി വീടുകളിലാണ് പത്താം കളം ഇടപാട് നടക്കുന്നത്. മിക്കതും വനിതകളുടെ നിയന്ത്രണത്തിൽ. പലിശ താമസിച്ചാൽ വീട്ടിൽ കയറി തെറി വിളിക്കും, മറുപടി പറഞ്ഞാൽ പീഡനക്കേസിൽ പെടുത്തും. ഇതാണ് പത്തു സെൻ്റിലെ ബ്ലേഡ് വ്യവസായത്തിൻ്റെ രീതി. മുൻ ആശുപത്രി ജീവനക്കാരിയടക്കം തെറിയുടെ പൂരപ്പാട്ടുകാരാണ്.

പെരുവന്താനത്തെ താമസക്കാരും മുണ്ടക്കയത്ത് മൊബൈൽ കട നടത്തുന്നതും വണ്ടൻപതാൽ സ്വദേശികളുമായ ദമ്പതിമാർക്കും പത്താം കളം ഇടപാടാണ്. ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസ വരുമാനം. പിരിവിന് ഗുണ്ടകളായ ജീവനക്കാരുമുണ്ട് ഇവർക്ക്.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായി പലിശ നല്കാൻ സാധിക്കാതെ വന്നവരുടെ ചെക്കുകൾ കളക്ഷനയച്ച് മടക്കി നിയമ നടപടി സ്വീകരിക്കുവാനൊരുങ്ങുകയാണ് ഇദ്ദേഹം. കൊടുത്തതിൻ്റെ മൂന്നിരട്ടി പലിശയായി കിട്ടിയിട്ടും ആർത്തി തീരാതെ പാവങ്ങളെ കേസിലും കൂടി കുടുക്കുകയാണ്: തുടരും