കൈക്കൂലി കൊടുത്താൽ കോട്ടയം നഗരസഭയിൽ  എന്തും നടക്കും; അനധികൃത ഫ്ലാറ്റുകൾ നിർമിക്കാം; കണേണ്ടവരെ വേണ്ടതു പോലെ കണ്ടാൽ മതി;  നഗരസഭാ ആസ്ഥാനത്തിൻ്റെ മൂലക്കല്ലിളക്കി  ഒന്നേകാൽ സെൻ്റ് സ്ഥലം ഹോട്ടലുടമ കൈയ്യേറി കെട്ടിടം നിർമ്മിച്ചതറിഞ്ഞിട്ടും തിരിച്ചുപിടിക്കാതെ നഗരസഭ; നഗരസഭാ മുറ്റത്ത് അൻപതിനായിരം രൂപയിൽ തീർക്കേണ്ട പണി ടെൻഡർ വിളിക്കതെ നിർമിച്ചത് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക്; അഴിമതിയിൽ മുങ്ങി കോട്ടയം നഗരസഭ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭാ ആസ്ഥാന മന്ദിരത്തിൻ്റെ ഫ്രണ്ട് ഓഫീസിന് സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നേകാൽ സെൻ്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതറിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നു.

കൈയ്യേറിയ വസ്തു തിരിച്ച് പിടിക്കാനോ, നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറല്ല, ആരെങ്കിലും കൈയ്യേറ്റത്തെ പറ്റി ചോദിച്ചാൽ എല്ലാം ശരിയാകും എന്ന സിനിമാ ഡയലോഗ് ആണ് മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെ വസ്തുകൈയ്യേറിയിട്ടുണ്ടോ എന്ന് ചോദിച്ച് ഒരു വർഷം മുൻപ് തേർഡ് ഐ ന്യൂസ് നല്കിയ വിവരാവകാശ അപേക്ഷയിൽ കൈയ്യേറ്റം നടന്നിട്ടുണ്ടെന്നും, തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും സെക്രട്ടറി പറഞ്ഞിരുന്നു.

എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ഫ്രണ്ട് ഓഫീസിൻ്റെ മൂലക്കല്ല് സ്വകാര്യ വ്യക്തിയുടെ കൈയ്യിലാണ്.

നഗരസഭാ അധ്യക്ഷയടക്കം 52 കൗൺസിലർമാരും, 250 ലേറെ ജീവനക്കാരും ദിവസേന കയറിയിറങ്ങുന്ന നഗരസഭാ ആസ്ഥാന മന്ദിരത്തിൻ്റെ മൂലക്കല്ലാണ് സ്വകാര്യ വ്യക്തി കൊണ്ടുപോയത്.

നഗരസഭയുടെ മുറ്റത്ത് ഡ്രൈവർമാർക്കിരിക്കാനുള്ള ഷെഡിൻ്റെ മേൽക്കുര നിർമാണത്തിലും നടന്നു വൻ അഴിമതി.

അൻപതിനായിരം രൂപയിൽ തീരേണ്ട പണി ചെയ്തത് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക്. അതും ടെൻഡർ വിളിക്കാതെ ഇഷ്ടക്കാർക്ക് നല്കി. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ഷങ്ങളുടെ കൊള്ളയാണ് നടക്കുന്നത്.

നഗരസഭാ പരിധിയിൽ നിരവധി വൻകിട ഫ്ലാറ്റുകളാണ് അനധികൃതമായി ഉയരുന്നത്. ഒന്നിനും ഒരു രേഖയും വേണ്ട. കാണേണ്ടവരെ വേണ്ടതു പോലെ കണ്ടാൽ മതി.

അതേ സമയം ഒരു പാവപ്പെട്ടവർ 5 സെൻ്റിൽ ഒരു വീട് വെയ്ക്കാൻ ചെന്നാൽ നൂറ് നൂലാമാലകൾ പറഞ്ഞ് തെക്ക് വടക്ക് നടത്തും. തുടരും!