നഗരത്തെ വിറപ്പിച്ച ലേഡി ഡോൺ: അധോലോക സംഘാംഗങ്ങൾ കളിക്കൂട്ടുകാർ; കയ്യിൽ കളിപ്പാട്ടമായി എകെ 47; തലസ്ഥാനത്തെ വിറപ്പിച്ചു നിർത്തിയ വനിതാ അധോലോക റാണിയും സംഘാംഗവും പിടിയിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: നഗരത്തെ വിറപ്പിച്ചു നിർത്തിയ ലേഡി ഡോണിനെ ഒടുവിൽ പൊലീസ് കുടുക്കി. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെഗാ ഓപ്പറേഷന്റെ ഫലമായി ഉത്തരേന്ത്യയിലെ രണ്ട് കൊടും കുറ്റവാളികൾ പൊലീസിന്റെ വലയിലായി. കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ്, റിവോൾവർ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗദ്ധരി എന്നിവരാണ് അറസ്റ്റിലായത്. കോൺട്രാക്ട് കില്ലിം?ഗ്, വ്യാജ മദ്യം കടത്തൽ, കവർച്ച, ഭൂമി തട്ടിയെടുക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതിയാണ് ജേഠേഡിയെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഡൽഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന […]

കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാവുന്നില്ല: മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ; തിങ്കളാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി. സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ. തിങ്കളാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. മൊബൈൽ ഫോൺ അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുമെന്നും സമിതി നേതാക്കൾ അറിയിച്ചു. ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്. മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ല. മൊബൈൽ വസ്തുക്കൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ബുധനാഴ്ച മുതൽ എല്ലാ മൊബൈൽ ഫോൺ കടകളും തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി. ഇതിനിടെ ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ […]

എറണാകുളം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം: കടപ്പുറത്ത് അടിഞ്ഞത് അഴുകിയ നിലയിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലം പുത്തൻകടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് ഭാഗത്ത് കടൽഭിത്തിയുടെ ഇടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കടലിൽനിന്ന് തിരമാലയിൽ അടിച്ചു കയറിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.    

തൃശൂരിൽ വീണ്ടും ബി.ജെ.പി പ്രവർത്തകർ കള്ളനോട്ടുമായി പിടിയിൽ; കള്ളനോട്ട് മാറിയെടുത്തിയിരുന്നത് വാഹനക്കച്ചവടത്തിന്റെ മറവിൽ; പിടിയിലായവർ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ

തേർഡ് ഐ ബ്യൂറോ തൃശൂർ: തൃശൂരിൽ സംഘപരിവാർ പ്രവർത്തകർക്കിടയിൽ സജീവമായ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ വീണ്ടും പിടിയിൽ. സെക്കൻഡ് ഹാൻഡ് വാഹനക്കച്ചവടത്തിന്റെ മറവിലാണ് സംഘം, കള്ളനോട്ട് മാറിയെടുത്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് വാഹന കച്ചവടക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേത്തല ടി.കെ എസ് പുരം സ്വദേശികളായ കന്നത്തു വീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ജി. പൂങ്കഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. […]

കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങിയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ; കൊലപാതകമെന്നു പ്രാഥമിക നിഗമനം

തേർഡ് ഐ ബ്യൂറോ കൊച്ചി: കാണാതായ യുവാവിന്റെ മൃതദേഹം ചാലിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കുമ്പളങ്ങി ചാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 9 ന് കുമ്പളങ്ങിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയമുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി മട്ടാഞ്ചേരി അസി: പൊലീസ് കമ്മീഷണർ പറഞ്ഞു.      

ഞായറാഴ്ച വാക്‌സിനേഷന്‍ ഇല്ല; 60 വയസിനു മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് ബുക്കിംഗ്; തിങ്കളാഴ്ച കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിനെടുക്കാം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നാളെ (ഓഗസ്റ്റ് 1) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. 60 വയസ് കഴിഞ്ഞവരില്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസിന് സമയമായവര്‍ക്കും മറ്റന്നാൾ (ഓഗസ്റ്റ് 2) കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്‌പോട്ട് ബുക്കിംഗ് നടത്തി വാക്‌സിനെടുക്കാം. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും കോവാക്സിന്‍ 16 ഇടത്തുമാണ് നല്‍കുക. 60 വയസിന് മുകളിലുള്ളവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ല. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാളെ വാക്‌സിന്‍ സ്വീകരിക്കാന്‍ www.cowin.gov.in പോട്ടലില്‍ ഇന്ന്(ഓഗസ്റ്റ് 1) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ […]

കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; നീണ്ട തിരച്ചിലിനോടുവിൽ മൃതദേഹം കിട്ടിയത് വൈകുന്നേരം

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഒന്നാം മൈൽ സ്വദേശി അഹദാണ് അരുവിയിൽ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് തെന്നി വീണ് അപകടത്തിൽ പെട്ടത്. വേങ്ങത്താനം അരുവിയുടെ ഭാഗമായ കോതടി കയത്തിലാണ് അപകടം. ലോക്ക് ഡൗൺ ദിവസമായതിനാൽ സമീപവാസികളായ ഇവർ ഒരുമിച്ച് കുളിക്കാൻ എത്തിയതായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ കുത്തൊഴുക്കിൽപ്പെട്ടു പോകുകയായിരുന്നു അഹദ്. യുവാവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമം ഫയർഫോഴ്സിൻ്റെയും, പോലീസിൻ്റെയും,നാട്ടുകാരുടെയും നേതൃത്വത്തിൽ രാവിലെ തുടങ്ങിയിരുന്നു. രാവിലെ 9 മണിയോടെയാണ് അഹദടക്കം മൂന്ന് പേർ വേങ്ങത്താനം അരുവിയിൽ എത്തിയത്. അഹദിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നേരിട്ടെത്തി […]

കോട്ടയം ജില്ലയില്‍ 1111 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.32 ശതമാനം; പുതുപ്പള്ളിയിലും ഏറ്റുമാനൂരും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; രോഗം ബാധിച്ചവരില്‍ 153 കുട്ടികളും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1111 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1103 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 9016 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 488 പുരുഷന്‍മാരും 470 സ്ത്രീകളും 153 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 841 പേര്‍ രോഗമുക്തരായി. 7108 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 221057 പേര്‍ കോവിഡ് ബാധിതരായി. […]

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്; 80മരണം കൂടി സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം; മലപ്പുറത്ത് രോഗികളുടെ എണ്ണം മൂവായിരം കടന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]

കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

  സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽപ്പെട്ടു. ഒന്നാം മൈൽ സ്വദേശി അഹദാണ് അരുവിയിൽ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് തെന്നി വീണ് അപകടത്തിൽ പെട്ടത്. വേങ്ങത്താനം അരുവിയുടെ ഭാഗമായ കോതടി കയത്തിലാണ് അപകടം. യുവാവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമം ഫയർഫോഴ്സിൻ്റെയും, പോലീസിൻ്റെയും,നാട്ടുകാരുടെയും നേതൃത്വത്തിൽ തുടരുകയാണ്. രാവിലെ 9 മണിയോടെയാണ് അഹദടക്കം മൂന്ന് പേർ വേങ്ങത്താനം അരുവിയിൽ എത്തിയത്. അഹദിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നേരിട്ടെത്തി ഫയർഫോഴ്സിൽ അപകടവിവരമറിയിക്കുകയായിരുന്നു.