മുണ്ടക്കയത്ത് ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു ; പത്തു സെൻ്റിൽ കുടിൽ വ്യവസായം പോലെ ബ്ലേഡ്; അപ്പനും മകനും കൊള്ള പലിശക്കാർ; പിരിവ് ഇളയ മകനായ പോലീസുകാരൻ്റെ യൂണിഫോമിൻ്റെ ബലത്തിൽ; മുൻ ആശുപത്രി ജീവനക്കാരിക്കും ബ്ലേഡും ഗുണ്ടായിസവും; പ്ലാക്കപ്പടിയിൽ സ്ത്രീകൾക്ക് മാത്രം പണം കൊടുക്കുന്ന വിരുതനും

മുണ്ടക്കയത്ത് ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു ; പത്തു സെൻ്റിൽ കുടിൽ വ്യവസായം പോലെ ബ്ലേഡ്; അപ്പനും മകനും കൊള്ള പലിശക്കാർ; പിരിവ് ഇളയ മകനായ പോലീസുകാരൻ്റെ യൂണിഫോമിൻ്റെ ബലത്തിൽ; മുൻ ആശുപത്രി ജീവനക്കാരിക്കും ബ്ലേഡും ഗുണ്ടായിസവും; പ്ലാക്കപ്പടിയിൽ സ്ത്രീകൾക്ക് മാത്രം പണം കൊടുക്കുന്ന വിരുതനും

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: മലയോര മേഖലയാകെ ബ്ലേഡിൽ മുങ്ങി; കോവിഡിൻ്റെ രണ്ടാം വരവ് സാധാരണക്കാരനേയും,ബിസിനസുകാരേയും തകർത്തെറിഞ്ഞതോടെ വട്ടി പലിശക്കാർ പിടിമുറുക്കി.

കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ പലർക്കും പലിശ നല്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് ബ്ലേഡുകാർ വാഹനം പിടിച്ചെടുക്കാനും, സ്വത്തുക്കൾ കൈവശപ്പെടുത്താനും തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവുമധികം ബ്ലേഡുകാർ വണ്ടൻപതാൽ, പത്തു സെൻറ്, പുത്തൻചന്ത കുട്ടിക്കൽ മേഖലകളിലാണ്.

പത്തു സെൻറിലെ കൊള്ളക്കാരായ അപ്പനും മകനും, ബ്ലേഡ് പിരിവ് നടത്തുന്നത് പോലീസുകാരനായ ഇളയ മകൻ്റെ യുണീഫോമിൻ്റെ ബലത്തിലാണ്. നിരവധി വാഹനങ്ങളാണ് ഇവർ പണയം പിടിച്ചിട്ടുള്ളത്.

പലരും ആശുപത്രി ചിലവുകൾക്ക് വേണ്ടിയാണ് വാഹനങ്ങൾ പണയം നല്കിയത്.വാങ്ങിയ മുതലിൻ്റെ മുന്നിരട്ടി പലിശയായി തിരികെ നല്കിയിട്ടും വാഹനങ്ങൾ വിട്ടു നല്കുന്നില്ല.

പത്തു സെൻ്റിൽ തന്നെയുള്ള മുൻ ആശുപത്രി ജീവനക്കാരിയാകട്ടെ കൊടുവാളാണ്. പലിശ നല്കാൻ ഒരു ദിവസം താമസിച്ചാൽ മതി പുലർച്ചെ 6 ന് വീട്ടുമുറ്റത്ത് കാണും, പിന്നെ തെറിയുടെ അഭിഷേകമാണ്.

ഇവിടെത്തന്നെയുള്ള മുൻ ചുമട്ടുതൊഴിലാളിയാകട്ടെ ഓട്ടോക്കാരെയടക്കം നിരവധി സാധുജനങ്ങളെയാണ് ആത്മഹത്യയുടെ മുൻപിൽ എത്തിച്ചിരിക്കുന്നത്. മക്കളുടെ കാതിലെ കമ്മൽ വരെ ഊരിക്കൊടുത്താണ് പലരും പലിശ അടയ്ക്കുന്നത്.

പ്ലക്കപ്പടിയിലെ ബ്ലേഡുകാരനാകട്ടെ സ്ത്രീകൾക്ക് മാത്രമാണ് പണം നല്കുന്നത്. ഭർത്താവ് നാട്ടിലില്ലാത്ത സ്ത്രീകളാണെങ്കിൽ തുച്ഛമായ പലിശ നല്കിയാൽ മതി. ഇടയ്ക്ക് പലിശ മുടങ്ങിയാലും കുഴപ്പമില്ല. വേണ്ടത് പോലെ കണ്ടാൽ മതി. പലിശയിൽ ഇളവും, കാലാവധിയും കിട്ടും.
തുടരും!