വനിതാ എസ് ഐ മാർ സ്റ്റേഷനിൽ ഏറ്റുമുട്ടി; സംഘട്ടനത്തിൽ പഴയ എസ് ഐ യുടെ കൈ പുതിയ എസ് ഐ തല്ലി ഒടിച്ചു; തങ്ങളുടെ വീട്ടിലെ തല്ലിനേക്കാൾ വലിയ തല്ലാണ് വനിതാ സ്റ്റേഷനിലെന്ന് കണ്ടതോടെ കുടുംബ പ്രശ്നമടക്കം പരിഹരിക്കാനെത്തിയവർ ജീവനും കൊണ്ടോടി

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ രണ്ട്​ എസ്.ഐമാര്‍ പരസ്യമായി ഏറ്റുമുട്ടി. ഏറ്റമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആവലാതിക്കാരും മറ്റും നോക്കി നില്‍ക്കെയായിരുന്നു എസ്​.ഐമാരുടെ സംഘട്ടനം. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്. ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. ഈയിടെ ഇവിടേക്ക് സ്ഥലം മാറി വന്ന വനിതാ എസ്.ഐ.ഡെയ്സിയും ഫാത്തിമയും തമ്മിലായിരുന്നു തര്‍ക്കവും സംഘട്ടനവും. വനിതാ സ്റ്റേഷനില്‍ എസ്.ഐയുടെയും എസ്.എച്ച്‌.ഒയുടെയും ചുമതല വഹിച്ചിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടതായിരുന്നു ഡെയ്സി. പുനര്‍ നിയമനമായാണ് ഡെയ്സി കൊട്ടാരക്കരയില്‍ വീണ്ടും എത്തിയത്. ഫാത്തിമയും […]

പത്താംകളം പലിശ മുടങ്ങിയതിനേ തുടർന്ന് കുത്തിക്കൊല്ലുമെന്ന് ബ്ലേഡുകാരൻ്റെ ഭീഷണി; മുപ്പതിനായിരം രൂപയ്ക്ക് മൂന്ന് മാസത്തെ പലിശ ഇരുപത്തി ഏഴായിരം രൂപ; മുണ്ടക്കയം വെട്ടിക്കാട്ട് ഫിനാൻസ് ഉടമ ജോയിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി

സ്വന്തം ലേഖകൻ മുണ്ടക്കയം: മുപ്പതിനായിരം രൂപയ്ക്ക് പത്താം പൊക്കം മൂവായിരം രൂപ പലിശ. ആറ് മാസം മുൻപ് മുപ്പതിനായിരം രൂപ വെട്ടിക്കാട്ട് ഫിനാൻസിൽ നിന്നും പലിശയ്ക്ക് വാങ്ങിയ വ്യാപാരി ഇരുപത്തി ഏഴായിരം രൂപ മൂന്ന് മാസം കൊണ്ട് പലിശ നല്കിയെന്ന് പരാതിയിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാരം തകരുകയും, കട അടച്ചിടുകയും ചെയ്തതോടെ പലിശമുടങ്ങി. തുടർന്ന് പലിശ നല്കണമെന്ന് ആവശ്യപ്പെട്ട് വെട്ടിക്കാട്ട് ഫിനാൻസിൽ നിന്ന് വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. കുത്തിക്കൊല്ലുമെന്നും കട തല്ലിത്തകർത്ത് കളയുമെന്നുമാണ് ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയത്. ഭീഷണി പെടുത്തിയതിൻ്റെ […]

കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുടെ ഓഫീസിൽ അതിക്രമിച്ച് കയറിയ ആളെ കീഴ്പെടുത്തി; അതിക്രമം നടത്തിയത് സ്ഥിരം മദ്യപാനിയും ക്രിമിനലും; കൈയ്യും കാലും കെട്ടിയ ശേഷം പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൊല്ലം: കെ.ബി. ഗണേഷ്കുമാര്‍ എംഎ‍ല്‍എയുടെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി അക്രമം നടത്തിയയാളെ കീഴ്പ്പെടുത്തി. അഞ്ചു മണിക്കൂറോളം കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പൊലീസും ഫയര്‍ഫോഴ്സും പി പരിശ്രമിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. കയ്യും കാലും കെട്ടിയ ശേഷം പൊലീസ് നിരീക്ഷണത്തിൽ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റി. കമുകംഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ചെത്തിയ ശേഷമാണ് പത്തനാപുരം മഞ്ചള്ളൂരിലെ എംഎ‍ല്‍എ ഓഫീസില്‍ അതിക്രമിച്ച്‌ കയറിയത്. പുലര്‍ച്ചെ 3.30 മണിയോടെ മതില്‍കെട്ട് ചാടിക്കടന്നെത്തിയ ഇയാള്‍ എംഎ‍ല്‍എ ഓഫീസിലെ കതകില്‍ തട്ടിവിളിച്ചു. കതക് തുറന്നപ്പോൾ കയ്യിലുണ്ടായിരുന്ന പ്ലയറുപയോഗിച്ച്‌ ആഞ്ഞു വീശിയെങ്കിലും ഓഫീസ് ജീവനക്കാരൻ […]

മുണ്ടക്കയത്തെ 23 കാരനും ബ്ലേഡ്; ബൈക്കും, കാറും പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നു; പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ തകർത്തത് നിരവധി കുടുംബങ്ങളെ; കേറ്ററിംങ് സർവ്വീസുകാരനായ കരാട്ടേക്കാരൻ നടത്തുന്നത് പത്താംകളം

സ്വന്തം ലേഖകൻ മുണ്ടക്കയം: 23 കാരനും ബ്ലേഡ്; ബൈക്കും, കാറും പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നത് വണ്ടൻപതാൽ പള്ളി ഭാഗത്ത് നിന്നും മുപ്പത്തിയഞ്ചാം മൈലിലേക്കുള്ള റോഡിൽ താമസിക്കുന്നയാളാണ് ബൈക്കും, കാറും പണയം പിടിച്ചാണ് 23 കാരനായ പീക്കിരി പയ്യൻ്റെ ബ്ലേഡ്. പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ ഓട്ടോക്കാരും,ബസുകാരും, വ്യാപാരികളുമടക്കം നിരവധി കുടുംബങ്ങളെയാണ് തകർത്ത് കളഞ്ഞത്. ചുമട്ടുകാരൻ്റെ സഹോദരനും ബ്ലേഡ് ഇടപാട് തന്നെയാണ്. കോവിഡിൻ്റെ ദുരിതത്തിലും ഒരു മര്യാദയുമില്ലാത്ത പിരിവാണ് ഇവർ നടത്തുന്നത് ചുമട്ടുകാരനോട് 10000 രൂപ വാങ്ങിയാൽ പത്താം പൊക്കം […]

8 മാസം ഗർഭിണിയായ യുവതിയെ സ്കാൻ ചെയ്യുന്നതിന് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളിൽ 2500 രൂപ ; അതേ കുറിപ്പടിയുമായി കോട്ടയം ടൗണിലെത്തിയാൽ 1500 രൂപ ; വ്യത്യാസം വന്ന 1000 രൂപ ഡോക്ടറുടെ കമ്മീഷനോ? സകല പരിശോധനയ്ക്കും ഇരട്ടി ചാർജ്; മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളുടെ തീവെട്ടിക്കൊള്ളയ്ക്ക് ആര് അറുതി വരുത്തും

ഏ. കെ. ശ്രീകുമാർ കോട്ടയം: മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലാബുകളില്‍ സ്‌കാനിങ്ങിന് അമിത തുക ഈടാക്കുന്നതായി പരാതി. 8മാസം ഗര്‍ഭിണിയായ   യുവതിയാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ലാബുകളുടെ തീവെട്ടിക്കൊള്ളയെക്കുറിച്ച് തേര്‍ഡ് ഐ ന്യൂസില്‍ പരാതിയുമായെത്തിയത്. യുവതിയുടെ വാക്കുകള്‍; ‘ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കാണിക്കുന്നത്. സാമ്പത്തികം കുറവായത് കൊണ്ടാണ് വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ മെഡിക്കല്‍ കോളേജില്‍ തന്നെ എത്തുന്നത്. കോവിഡ് കാലത്ത് അവിടെ വരെയുള്ള യാത്രയ്ക്ക് തന്നെ നല്ലൊരു തുക ചിലവാകുന്നുണ്ട്. ഇപ്പോള്‍ എട്ട് മാസമായി. കഴിഞ്ഞ തവണ […]

മഞ്ഞപ്രയിൽ പാടത്ത് യുവാവിൻ്റെ ഷോക്കേറ്റ് മരണം ; പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ 4 പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ വടക്കഞ്ചേരി:- O9.O7.202l തിയ്യതി കാലത്ത് മഞ്ഞപ്ര ചേറുംകോട് പാടത്താണ് മഞ്ഞപ്ര , പന്നിക്കോട്, നാലു സെൻ്റ് കോളനിയിൽ കൃഷ്ണൻ മകൻ അഭയൻ (30) മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റിൽ നിന്നും പോസ്റ്റുമോർട്ടത്തിൽ നിന്നും മരണകാരണം ഇലട്രിക് ഷോക്കേറ്റാണ് എന്ന് വ്യക്തമായിരുന്നു . തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ് .ആർ ഐ.പി.എസ്.ൻ്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ , വടക്കഞ്ചേരി ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ എന്നിവരുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. […]

അനധികൃത ബ്ലേഡ് ഇടപാടുകളേ കുറിച്ച് നിരന്തരമായി വാർത്ത വന്നതോടെ വണ്ടൻപതാലിലെ വനിതാ ഗുണ്ട ഒതുങ്ങി; വണ്ടൻപതാലിലെ ഓട്ടോക്കാരൻ ഇപ്പോഴും പിരിവ് നടത്തുന്നു; സിറ്റിയിലെ പച്ചക്കറിക്കടയുടെ മറവിലും ബ്ലേഡ്; പത്തു സെൻ്റിലെ ബ്ലേഡുകാരനെതിരെ ഡിവൈഎസ്പിക്ക് പരാതി

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാലിലെ വനിതാ ഗുണ്ട ഒതുങ്ങി. വണ്ടൻപതാലിലേയും പത്തു സെൻ്റ് മുണ്ടക്കയം മേഖലകളിലേയും അനധികൃത ബ്ലേഡ് ഇടപാടുകൾ സംബന്ധിച്ച് നിരന്തരമായി വാർത്തകൾ വന്നതോടെ വന്നതോടെയാണ് വനിതാ ഗുണ്ട ഒതുങ്ങിയത്. പിന്നാലെ താമസസ്ഥലവും മാറ്റി. എന്നാൽ വണ്ടൻപതാലിലെ ഓട്ടോക്കാരൻ ഇപ്പോഴും വ്യാപക പിരിവ് നടത്തുകയാണ്. ഇദ്ദേഹമടക്കം നിരവധി ബ്ലേഡുകാർ പോലീസ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന. വണ്ടൻപതാലിലെ താമസക്കാരനും സിറ്റിയിൽ പച്ചക്കറിക്കട നടത്തുന്നതുമായ ആളും കടയുടെ മറവിൽ ബ്ലേഡ് ഇടപാടുകൾ നടത്തുന്നതായാണ് ലഭിക്കുന്ന വിവരം. അതിനിടെ പത്തു സെൻ്റിലെ ബ്ലേഡുകാരനെതിരെ ഇന്ന് ഡിവൈഎസ്പിക്ക് പരാതി […]

വണ്ടിപെരിയാറിലെ പെൺകുട്ടിയുടെ മരണം കൊലപാതകമായത് സി.ഐയുടെ കൃത്യമായ ഇടപെടൽ മൂലം; കഴുത്തിൽ ഷാൾ കുരുങ്ങി അബദ്ധത്തിൽ മരണമടഞ്ഞതെന്ന് നാട്ടുകാർ കരുതിയ സംഭവം കൊലപാതകമായതോടെ ഞെട്ടിവിറച്ച് വണ്ടിപ്പെരിയാർ; കേരളാ പോലീസിന് അഭിമാനമായി വണ്ടൻപതാലുകാരനായ സി. ഐ. റ്റി ഡി സുനിൽ കുമാർ

സ്വന്തം ലേഖകൻ പെരിയാർ: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരി പെണ്‍കുട്ടിയെ നിഷ്കരുണം പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അര്‍ജ്ജുനെ കുടുക്കിയതിന് സി ഐ , റ്റി ഡി സുനിൽകുമാറെന്ന അന്വേഷണ ഉദ്യോഗസ്ഥൻ്റെ മികവ് . തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ തന്നെ ആത്മഹത്യ അല്ലന്നും, കൊലപാതകമെന്നും സുനിൽ കുമാറിന് ബോധ്യമായി.തുടർന്ന് ജില്ലാ പോലിസ് മേധാവി കറുപ്പുസ്വാമി, അഡീഷണൽ എസ് പി. എസ് സുരേഷ് കുമാർ, ഡിവൈഎസ്പിമാരായ ലാൽജി, സനൽകുമാർ, സിഐ റ്റി ഡി സുനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 17 അംഗ പോലീസ് […]

അഴിമതിക്കാരല്ലാത്ത സി ഐയും, എസ് ഐയും എത്തിയതോടെ മുണ്ടക്കയത്ത് എല്ലാം ശരിയാകുന്നു; കൈക്കൂലി വാങ്ങി വാദിയെ പ്രതിയാക്കാത്ത ഉദ്യോഗസ്ഥർ എത്തിയതോടെ അകത്തെ താപ്പാനകൾ പ്രതിരോധത്തിൽ; അഴിമതിക്കാരനായ മുൻ സിഐയുടെ പിടിച്ചുപറിയും, അവിഹിതവും പുറത്ത് കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ മുണ്ടക്കയം: അഴിമതിക്കാരല്ലാത്ത സി ഐ യും, എസ് ഐയും ചുമതലയേറ്റ് ദിവസങ്ങൾക്കകം മുണ്ടക്കയത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു. എസ്എച്ച്ഒ ആയി എ. ഷൈൻ കുമാറും, എസ് ഐ ആയി റ്റി. ഡി. മനോജ് കുമാറുമാണ് ചുമതലയേറ്റത്. പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷൈൻ കുമാർ എത്തുന്നത്.  മനോജ് കുമാർ പൊൻകുന്നം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ് ഐ ആയിരുന്നു. വിട്ടുവീഴ്ചയില്ലാതെ കർശനമായി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥനാണ് മനോജ്. ഇതോടെ കഞ്ചാവ്, മയക്കുമരുന്ന് കച്ചവടക്കാരും, […]

മുണ്ടക്കയത്തെ ബ്ലേഡ്കാർക്ക് പിന്തുണയുമായി മൂന്നാംകിട വാട്സ്ആപ്പ്‌ ചാനലുകാരൻ; ബ്ലേഡ്കാർക്കെതിരെ പോലീസ് നടപടി തുടങ്ങിതോടെ വാട്സ് ആപ്പ് ചാനലുവഴി പ്രതികരിക്കാനൊരുങ്ങി ബ്ലേഡുകാർ; ചാനലുടമയെ തിരഞ്ഞ് മുണ്ടക്കയം പോലീസ്

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കത്തേയും, വണ്ടൻപതാലിലേയും അനധികൃത ബ്ലേഡ് ഇടപാടിനെതിരെ തേർഡ് ഐ ന്യൂസ് നിരന്തരമായി വാർത്ത പ്രസിദ്ധീകരിച്ചതോടെ കച്ചവടം പൊളിഞ്ഞ ബ്ലേഡുകാർ വാട്സ് ആപ്പ് ചാനലുവഴി പ്രതികരണത്തിന്. കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന അനധികൃത ബ്ലേഡ് ഇടപാട് നടത്തുന്നവരെ പിന്തുണച്ച് രംഗത്തെത്തിയ വണ്ടൻപതാൽ സ്വദേശിയായ ചാനലുകാരനെതിരെ നാട്ടുകാർ സംഘടിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃത കൊള്ള പലിശക്കാരുടെ ഇടപാടുകൾമൂലം കൃത്യമായി ലൈസൻസ് എടുത്ത് ബിസിനസ് ചെയ്യുന്നവരുടെ ബിസിനസിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് തേർഡ് ഐ വാർത്തകളിൽ കൊള്ള പലിശക്കാരായ ഒരാളുടേയും പേരു വിവരങ്ങൾ […]